ഉറങ്ങെൻ തങ്കം!
(മഞ്ജരി) രാമനോടായി കൗസല്യ ചൊല്ലീടുന്നു, “ ഓമനേ! ചെയ്വതെന്താ കുരുന്നേ! നിദ്രയെപ്പുൽകു നീ, കുട്ടാ! സമയമായ് ഭദ്രം കനിഷ്ഠർക്കു സുപ്തിവേണ്ടേ? താരാട്ടു പാടിടാം തൊട്ടിലിലാട്ടിടാം ആരോമലേ! നീ ശയിക്കുകില്ലേ? രാരീരോ രാരാരോ എത്രയുംപാടാംഞാൻ ഈരടിപാടിത്തഴുകാം നിന്നേ. മാരീ പൊഴിയുന്നൂ ഭൂമിയിൽത്താളത്തിൽ, മാറാത്ത ചൂടിതാ മാഞ്ഞുപോയീ. മന്ദമാംവാതമുഷസ്സിലണയുമ്പോൾ, മന്ദഹാസം നിനക്കായ് ചൊരിയും. നാളെയാത്തോട്ടത്തിൽ പുന്നാരെ! പോയിടാം നീളേ കരളേ! സുമങ്ങൾ കാണാം. പൂത്തുമ്പിയോടൊത്തു കേളികൾ ചെയ്തിടാം, പൂത്തസസ്യങ്ങൾ നുകർന്നു നിൽക്കാം. കാത്തുനിൽപ്പൂ കുഞ്ഞേ നീയുറങ്ങീടുവാൻ, പാതിരാപ്പക്ഷികൾ കുഞ്ഞുങ്ങളും. അണ്ണാനും പൊത്തിൽക്കയറീ സ്വാപത്തിനായ് വിണ്ണിൽ പാടീ മംഗളം വിഹഗം. എന്നുമെൻ ചാരേയുറങ്ങാൻ വരും കുട്ടാ! ഇന്നെന്തെയെന്നുണ്ണി! വൈകീടുന്നൂ? അമ്മിഞ്ഞയുണ്ണണ്ടെ, മുത്തവും നൽകണ്ടേ? അമ്മണാ, കണ്ണേ! ഉറങ്ങെൻ തങ്കം? മുത്താണുപൂവ...