പ്രകൃതിപ്പെണ്ണാൾ
( വൃത്തം - മണിമഞ്ജരി ) ധരയോ നമുക്കെന്നും പ്രിയപ്രസുതന്നെയായ് , പരിപാവനദീപ്തി ചൊരിഞ്ഞു നില്പൂ . പകലെന്നോ രാവെന്നോയില്ലാതെ പൊന്നമ്മ സകലതും നല്കുന്നു ഭൂമിമോൾക്കായ് . പലരീതി സൗഖ്യമേകീടാനായ് പ്രകൃതിമാ പലതായിയേർപ്പാടു ചെയ്തിടുന്നു . പവനനെത്തും സ്ഥിരം നമ്മോടുരിയാടാൻ , പരിചോടു കിളി മീട്ടും വല്ലകികൾ . പവമാനനയയ്ക്കുന്നു മഴയെ മണിമുത്തായ് , പതിവായ് കൊലുസിട്ടു കുണുങ്ങിയെത്തും . പരവാണി * ഛദം * നീർത്തി കഥകളിപ്പുറപ്പാടായ് പരമായി കോൾമയിർ കൊള്ളും ഗഹനം * . വയലിലായ് കൊടിപോലെ നിലവാണു നെൽക്കതിർ , വയൽകണ്ടു വൈക്കോലിൻ കനവിൽ പൈക്കൾ . വെയിലോടി വരുന്നുണ്ടടുപ്പുകൾ കത്തിക്കാൻ , വയലേകുമന്നത്തെ പാകം ചെയ്യാൻ . വയലിൻറെ , സൂര്യന്റെ , സസ്യത്തിൻ ദയമൂലം , വയർ നിറച്ചീടുന്നു ജീവി സർവ്വം . നിശിയിലെത്തീടുന്നു മാന്യനാം ഹിമകരൻ , നിലവിടും തമസ്സൊടു പടവെട്ടുവാൻ . മുനിമാർ പുരാതനകാലേ പ്രപഞ്ചത്തെ മനതാരിൽ പൂജിച്ചു ...