Posts

Showing posts with the label M P

ആഴത്തിൻ ഗഹ്വരം!

മനുജചിത്തമോ    അഗാധഗഹ്വരം കുനുകുനേയെല്ലാ മുയർന്നിടും ചീക്ക . തനുമനങ്ങളേ    പഠിച്ചിടുമ്പോഴോ ,  കനിവിൻ തേൻതുള്ളി    കിടയ്ക്കാൻ പ്രയാസം .   പൊതുവെ വൻവനം ,  വനമൃഗങ്ങളെ - യതിനിഗൂഢമാ യൊളിപ്പിക്കുമിടം . അതികൗശല്യമായ്  മൃഗയാവിനോദ - മതിശ്രമം പോലെ   നടക്കും ചേതസ്സിൽ .   അതിസമർത്ഥമായ്    കളവും കൊള്ളയും , അധോഗതിയേറും    കൊലകൾ കേളിയും , കുതിക്കും നല്കീടാൻ , നരർക്കായ്  ഭത്സനം. ചതിക്കുവാൻ കളം   രഹസ്യമുണ്ടാക്കും .                     പടവുകൂടുതൽ   പണിഞ്ഞിടും സദാ , പടികളും കേറുമു യർച്ചകൾക്കായി . ഉടക്കുവാൻ മടി യശേഷമില്ലല്ലോ , വെടിയുണ്ടകൊണ്ടും   ശ്രമം തുടർന്നു പോം .   അതീവ ഹൃദ്യത ,  അതിമഹോന്നത - യതൊക്കെയല്ലയോ , അതിസമ്പന്നത !   വിശാലമാനസം    സഹജമായുള്ളോർ വിശുദ്ധമായ് ചെയ്വൂ   സഹായകൃത്യവും .   മുറിവുമേകിടാൻ    മനങ്ങളിൽ കഷ്ടം ! അറിവുടയോനും   കരുതിടും കാലം . സ്പുലിംഗങ്ങൾ മിന്നും  ചിലസ്ഥലങ്ങളിൽ, സഫലമാക്കിട...

നല്ലതാംകാര്യങ്ങൾ!

  (വൃത്തം-മഞ്ജരി) എല്ലാ നരൻമാരുമിന്നിൽ ജീവിക്കണം, വല്ലാത്ത കാഠിന്യകർമ്മം  വേണ്ടാ. നാളേക്കു സമ്പത്തിൻ  ശൈലമുയർത്തേണ്ടാ, നാളുകളേറുമ്പോൾ   മാർഗ്ഗമുണ്ടാം. നീളെ നീളെയുള്ള  പ്രയാണപ്പാതകൾ, പാളുമെന്നാൽ തെല്ലും  ശ്രദ്ധയില്ലേൽ. കൈയുകൾ വേണ്ടപോൽ  വേലചെയ്തീടുകിൽ, മെയ്യിനു സ്വദിക്കാം സ്വാസ്ഥ്യകാര്യം. ആവുന്ന കാലത്തെ   സൂക്ഷ്മമാം സമ്പാദ്യം, ആവില്ലാക്കാലത്തെ  സൃഹൃത്താകാം. നിങ്ങൾതൻ ജാഗ്രത  നിങ്ങൾക്കേകും രക്ഷ, മുങ്ങില്ല വായ്പതൻ   പൊയ്കകളിൽ. ശ്രദ്ധിക്കണം ചെയ്യാൻ  നല്ലതാംകാര്യങ്ങൾ ബദ്ധപ്പാടിന്നു  വിരാമമിടാം. വൃദ്ധതകൂടെ ശയിക്കട്ടെ  സ്നേഹിക്കാം, സ്വസ്ഥതയുള്ളിൽ കുടിയിരുത്താം. ഏകാന്ത യാത്രികരേറി വരുന്നിന്നായ്, മൂകത മൂടുന്നു കംബളമ്പോൽ. ഫോണിന്റെ വാല്യക്കാരായി  മാറുന്നതിൻ, ക്ഷീണം മനസ്സിനെയാക്രമിക്കും. സങ്കടവാരിധി   മുക്കിക്കൊല്ലുംമുന്നെ, സമ്പർക്കം കൂട്ടിടാം   തോഷമേറും. വീടിന്റെ ബാഹ്യവിശാല ലോകത്തായി ആടും  മയൂരത്തെ  കണ്ടുകിട്ടും. ആലോലമാടുന്നയാലിന്റെ   ശാഖകൾ, ആലവട്ടം വീശും  നാളികേരം, ...

ഇന്നിന്റെ നേർചിത്രം!

കാകളി ഇന്നിന്റെ നേർചിത്രമെന്തെന്നു നോക്കിടാം, മണ്ണിന്നു മാലിന്യനിക്ഷേപ   സ്ഥാനമായ്. നിത്യവും  ’പ്ലാസ്റ്റിക്കു’ വീഴുന്നു  റോഡിലായ്, സത്യത്തിൽ  മാലിന്യം റോഡിൻ്റെ ജന്മികൾ.                                                                 മാനുഷരെന്തും  വലിച്ചെറിയുംകല   മാന്യം  സമൂഹമദ്ധ്യത്തിലായ് കാണ്മു  നാം  . “കഷ്ടങ്ങളെത്തില്ല നിർണ്ണയം നമ്മളിൽ ക്ളിഷ്ടത മറ്റുള്ള വർക്കായി,”ചിന്തിപ്പൂ. കൃത്യമായ്  ചൊല്ലിടാം   മർത്യനോ കാട്ടിടും,   വൃത്തിയായ്  വൃത്തികളഞ്ഞിടും പാടവം.   സ്വന്തമായ്  ജീവനിൽ നേടുവാൻ  കാര്യങ്ങൾ  അന്തമില്ലാ ചീക്കയേറ്റുന്നു  ഹൃത്തടേ.  മാരുതൻ മന്ദമായ് വീശിയുഷ്ണം മാറ്റി, താരുതന്തുക്കളെ   കൂട്ടിഗാനം പാടി. ശ്വേതമാം രക്തമൊഴുക്കും  സരിത്തുകൾ ശുദ്ധസ്മേരം കാട്ടി സുന്ദരം   ജീവിച്ചു. ...

ആശ്വാസ ചിന്ത!

ഈരേഴുലോകത്തിൽ  വാണിടും  നാഥനാം  ശ്രീമാധവാ! വാഴണം സദാ എൻ  ഹൃദീ . നീ നിത്യമെൻ ചിന്ത  പൊൻവിളക്കാക്കിടൂ, ഈശാ! വെളിച്ചത്തെ  നീ കൊളുത്തീടണേ. താപത്തിൽ  പൊള്ളുന്ന   ഹൃത്തിൽ  നോവാറുവാൻ,  ആ ശ്വാസചിന്തയ്ക്കു  പാത കാട്ടീടണേ. ആഴത്തിൽ  ശോകം  നിറഞ്ഞു വന്നീടുകിൽ പൊന്നാം ഭഗൻ! നീ ജോഷവും  തരും ഹരേ!  സന്താപമേറ്റല്ലെ  തന്നിടൂ ശാന്തിയും ഈലോകനീതിക്കു   പാത്രമായ് മാറണം. അന്യായമെല്ലാമൊഴുക്കിമാ‌റ്റീയഹോ!  ചെയ്യുന്നകാര്യങ്ങൾ  നല്ലതായ് മാറണം.  പീയൂഷമാകേണമെൻ മനസ്സത്തയും, പായും മനസ്സിന്നു നീ തരൂ സ്വാസ്ഥ്യവും. മർത്യന്നു മാർഗ്ഗം  പ്രഭോ !  തെളിച്ചീടണേ,  നിത്യം സമാധാനമായ് വസിച്ചീടുവാൻ. ജോഷം=സന്തോഷം

തൊഴിൽശാല!

(ശ്ലഥകാകളി)   ആഗതമായ്  രാജു പ്രവാസി നാട്ടിലായ്, സ്വാഗതം ഹൃദ്യമായോതീ  ബന്ധുജനം. രാജുവിൻ ചിത്തത്തിൽ  ചിന്തയെത്തി നോക്കി,   രാകാത്തിങ്കൾസമം   പുത്തൻമുള പൊന്തീ.   "വേണം ഗ്രാമത്തിലായ്  വേല നൽകും ശാല  . വേണ്ടതോ നമ്മുടെ നാട്ടുകാർ ജോലിക്കായ്‌." പട്ടിണി കൂട്ടായ   പാവങ്ങൾക്കൊക്കവേ  കിട്ടണം  വേതനമുള്ളം   കുളിർത്തീടാൻ.   പട്ടിണിയേ  പാട്ടിലാക്കുവാൻ നന്നല്ലോ  'ഹോട്ടലിന്നുദ്യമം  പോകില്ലാ പാഴിലായ്.' ഇഷ്ടംകിനിയുന്നനാടൻ  പ്രദേശത്തായ്    തുഷ്ടിപേറും രമണീയഗേഹം വച്ചൂ.  കെട്ടിടവിസ്താരം  വിസ്തരിച്ചീടേണ്ടാ ,   കൂട്ടീടാം  പിന്നീടായ്  വേണ്ടപ്പോൾ മാത്രമായ്. വല്യതാം  സ്വപ്നത്തേ  രാജു പുൽകി  നിന്നൂ  കാൽവയ്പ്പു ചെയ്യേണം  വേണം പരിപാടികൾ .     പഞ്ചായത്താഫീസിൻ  സമ്മതം നേടുവാൻ, ഇച്ഛാപൂർവ്വമെത്തീയുൽസുകനായ് രാജു. "വസ്തുവിൻറാധാരം പോരായിതുമാത്രം,   വസ്തുമാറ്റംചെയ്ത   മുൻപ്രമാണം വേണം,” രാജുവിനോടു പറഞ്ഞവരർപ്പിക്കാൻ, രേഖ...