Posts

Showing posts from July, 2025

മാണിക്കക്കല്ലായ മക്കൾ

!   ( വൃത്തം - മഞ്ജരി )   എന്തിനു   നാമെത്തീ    മേദിനീഭാഗമായ് ? എങ്ങനേം   വാസരം    പോക്കിടാനോ ? അല്ല , ചമയ്ക്കണം   മേനിയിൽ    ജീവിതം , അല്ലെങ്കിൽ   നാം   വീഴും   നാശകൂപേ .          എത്രയോ   മാണിക്കക്കല്ലായ   മക്കളെ എത്രരുചിരമായ്   പെറ്റു    ധാത്രി . വിന്ധ്യഹിമാലയഭൂമി   താണ്ടിയെത്തി   ദിവ്യത്വമേറിടും    ശ്രീശങ്കരൻ .   ഗാന്ധിയും   ടാഗോറും     മറ്റുമാനുഷികൾ , അന്ധകർമ്മങ്ങളറുത്തതില്ലേ   ? സ്വാമിയായ്   തീർന്നൊരു     യുവാവു , നരേന്ദ്രൻ സൗമ്യനാം   വിവേകാനന്ദനായി         ഇംഗ്ലണ്ടിൻ   പ്രധാനമന്ത്രിയാം    സുനക്കും , മംഗളധാത്രിതൻ    പുത്രരല്ലോ . സുന്ദർപിച്ചൈ , സത്യനാദെല്ല , ശന്തനു , സുന്ദരകമ്പനി   ‘ സി . ഇ . ഒ . ’ കൾ .     വേറിട്ടജന്മങ്ങൾ   വേറേയേറെക്കാണാം , വീറോടെ   സാമർത്ഥ്യം    കാട്ടീടുന്നോർ . മന്നിതിൽ ...

മനുജനെന്നമഹാമാന്യൻ!

               (വൃത്തം -  മാവേലി)    ഉത്തമത്തിലെന്നു  ബുദ്ധിപോലും,    ചത്തധർമ്മത്തിൻറെ  സമ്പ്രദായം.      മാനുഷനാം നാമധാരി മാന്യൻ !      എന്തൊരു കഷ്ടം ഹാ!  ക്രൂരനവൻ! ഭർത്താവെന്ന നാമം   പുണ്യശബ്ദം, കർത്തവ്യങ്ങൾ മൊത്തം പൂർണ്ണമായാൽ,  എന്നാലൊരാഖ്യാനം നൽകാമിപ്പോൾ,   പൊന്നെന്നു  കാട്ടുന്നവൻ   ചതിയൻ.    മദ്യക്കുപ്പികൾക്കഭയം ഗേഹം, ഭേദ്യം ചെയ്യാൻ  വേണം  ഭാര്യാഗാത്രം .       കാശിൻറെ   ശോഷണം , മോഷണത്താൽ , വാശിപൂർവ്വം കണ്ടു  പോംവഴികൾ.   പത്നിയേ  വാടകവസ്തുവാക്കി.  മൂന്നു പേർക്കായവൻ കാഴ്ചവെച്ചു, നന്നായ്  കരൾ നൊന്തു നിസ്സഹായ പിന്നിലേക്കോടി രക്ഷപ്പെടാൻ. പിന്നാമ്പുറത്തേ  പാദപമൂലം   പൊങ്ങിനിന്നമൂലം വിടചൊല്ലി.   വിണ്ണിൽ നിന്നും  കേണയോഘജാലം    മണ്ണിൽ വീണാറൊന്നു തീർത്തു വേഗം.                      ...

മാ നിഷാദ!

  (നതോന്നത)   'മാ നിഷാദ പ്രതിഷ്‌ഠാം! ഹാ!…'     കാരുണ്യത്തിൻ കാവ്യരൂപം, മാനമായ് മേവുന്നൂ ഭൂവി-        ലാദിശ്ലോകമായ്.   ആവാസവ്യവസ്ഥാബന്ധം           പ്രാധാന്യതാപൂരിതമായ്,   ആദ്യമായ് വാല്മീകി ചെയ്തു           പാരിടത്തിലായ്.       രത്‌നാകര നാമാങ്കിതൻ,       വേടനന്യർകാക്കും മുതൽ, കാന്താരത്തിൽ വാസം ചെയ്തു           ചോർത്തി ജീവിച്ചൂ.  രത്‌നാകരനാണെങ്കിലു-          മില്ലാ തെല്ലും രത്നം കൂട്ടായ്, സപ്തർഷികൾ പാവനമാ-         യെത്തീടുംവരെ. പുത്രരും കാന്തയും ചൊല്ലീ,  “താൻ താൻ ചെയ്യും കർമ്മം നിത്യം,    കൃത്യം കർമ്മബന്ധഫലം     സ്വയം ഭക്ഷിക്കും.”  മാമുനികൾ ചൊല്ലീയോതാൻ,   “ 'ആ മര,മീമര'മെന്നും മാലിന്യത്തേ തൂത്തുമായ്ച്ചു          മരം രാമനായ്.       അജ്ഞതയ്ക്കോ സ്ഥാനം പോയി      പുല്കി ഗാത്രം *നാകൂദരം, വിജ്ഞാനന...

പേനയ്ക്കും പറയാനുണ്ട്!

(വൃത്തം-അന്നനട) ഉരിയാടാനേറെയെഴുത്തു പേനയ്ക്കും  കരിമേഘമുള്ളിൽ നിറയും  കാരണം,  "ഒരുകാലം  ഞാനും  മനസ്സുകളിലായ് ഒരിക്കലുമ്മാറാ സുഹൃത്തായ് വസിച്ചു. ഹൃദിപിറക്കുന്ന  നവീനമാം ചിന്ത  പദങ്ങളായ് ഭംഗ്യായൊഴുകിയെത്തുമ്പോൾ    മുദത്തോടുകൂടി  കുറിച്ചുവയ്ക്കുവാൻ, സദാ നിങ്ങളെൻറെ സഹായം തേടുന്നു. സരസ്വതിയ്ക്കുള്ള  ബഹുമാനതുല്യം  തരുന്നു  ആദരം വിശുദ്ധമെനിക്കും. എവിടെപ്പോയാലൂം  ഹൃദയ ചാരത്തായ്  പവിത്രമാം പീഠം  ഒരുക്കിവയ്ക്കുന്നു.  ഉടുപ്പിൽനിന്നു  ഞാൻ  കുതിച്ചാൽ താഴേയ്ക്കായ്  തൊടുവിക്കും ഭക്ത്യാ   പവിത്രം  നെറ്റിമേൽ,  സമർപ്പിക്കുമെന്നെ  ഭഗവദ് സന്നിധി സനാതനധർമ്മർ  നവരാത്രികാലേ. ജയത്തിനുവേണ്ടി, എഴുത്തിനുവേണ്ടി വിവരശേഖരം കിറുകൃത്യം ചെയ്യാൻ, അമിതശ്രദ്ധയും   കിടയ്ക്കുന്നെനിക്ക്, ജഗദ്ഗുരുവായി വിലസും  ഞാൻ നൂനം.  ദരിദ്രത, സമ്പത്ത്, മതങ്ങൾ, ജാതികൾ  പരിഗണിക്കില്ലാ  സമസ്തർ  സമസ്ഥർ. * കൃപാണിയേക്കാളും  ബലവാൻ ഞാനല്ലോ  കൃപാകടാക്ഷങ്ങൾ  ചൊരിയും ഞാനെന്...

പഴയകാലം!

  പഴയകാലത്തെ ചരിത്രം കേൾക്കൂക പുഴ, വയലുകളിണകളായ്, സുഖം. അഴകേറുന്നൊരു തരുണിയാം ഭൂമി, മഴമേഘങ്ങൾതന്നടുത്ത സുഹൃത്തായ്.   കഴിവുള്ളമക്കൾ കരുതി ധാത്രിയെ , അഴലില്ലാക്കാലം വളരെ ഘോഷിച്ചു. വയലിൻവായിക്കും മഴതൻ ചാറ്റലും, വയൽക്കിളികളും നിരന്നന്നു നിന്നു.   ഹരിതത്തിൽ ചേല ‘വെൽവെറ്റുപോലവേ, പരിശുദ്ധമായി ധരിച്ചുനിന്നവൾ. വരിയിൽ കൊക്കുകൾ വെളുത്ത സാരിയിൽ, വരമ്പിൻ വാസക്കാർ ചെറുപുല്ലും വാണു.   സമൃദ്ധം മൗലിയിൽ മുടിപേറും കേര- മമൃതകുംഭങ്ങൾ നിറയെ തേൻനീരും, ചുവന്നകല്ലിൻറെയടയ്ക്കാമാലകൾ, കവുങ്ങു ഗളത്തിൽ ധരിച്ചാടീ നിന്നു.   പുതിയകാലത്തായ് മിഴിവാം ദേശത്തെ, ചതിചെയ്തു നാശം വരുത്തിക്കൊല്ലുന്നു. ഉതിരില്ലാ കതിർ, നിലം മരിച്ചുപോ- യുതിർത്തതിലിട്ടു വലിയകുന്നുകൾ.    മനുജരേ! നിങ്ങളറിഞ്ഞുവോ ഭൂമാ മിനുങ്ങിടും ശാന്തി നിറുത്തും തരില്ല. മനം നിറച്ചിടാം നലമാം ചിന്തയാൽ, സ്വനം മൂളാം താളം പ്രകടമാക്കിയും.   (വൃത്തം -അന്നനട)

പന്ത്രണ്ടു പുത്രരേ പെറ്റയമ്മ!

  ഉപമഞ്ജരി  പന്ത്രണ്ടു പുത്രരേ  പെറ്റയമ്മ!  പന്തിരുകുലത്തിൻ  നാഥയല്ല, ഒന്നൊന്നായ് പന്തിയിൽ വന്നുപോകും, പന്ത്രണ്ടും ഹൃത്തിനെയാകർഷിക്കും.   മന്നിൽ സഹായങ്ങൾ നൽകീടാനായ്, കുന്നോളം ചേതങ്ങൽ തീർത്തിടുവാൻ, കന്മഷം കണ്ണീർച്ചാൽ കീറിടുമ്പോൾ കണ്ണിണ പൂട്ടാതെ നോക്കുമവൾ.   മേൽനോട്ടം നന്നായിചെയ്യുന്നവൾ  മാതാ, ഭൂമിതൻ സമാനമവൾ, നല്ലമാർഗ്ഗം സദാ കാട്ടിത്തരും, ജ്ഞാനമേകീടും ഗുരുവുമാകും. കാരുണ്യവാരിധിതന്നുടമ കാരിരുമ്പുപോലെ തീരുമാനം. കണ്മണിപോലവൾ കാത്തിടുന്നു, കൈയ്യാൽത്തലോടുന്ന തമ്പുരാട്ടി. കാലവും പുത്രരും വേലചെയ്വൂ ഇല്ലാ വേലയ്ക്കന്ത്യം  വിശ്രമവും, ഏറ്റമിളയസഹജ പോയാൽ  ചിറ്റമ്മയെത്തിടും മക്കളൊപ്പം. ഇന്നത്തെവർഷം,  പ്രിയ പുത്രരും  വിണ്ണാംവീട്ടിൽ  പാർക്കാൻ നേടും സ്ഥലം.. പുത്തനാണ്ടാം ചിറ്റ കൃത്യം വരും, എത്തും  തനൂജരേം  കൂട്ടി ചേലിൽ. മിത്രങ്ങൾക്കായി നാം നേർന്നിടേണം  സദ്ഭാവനായജ്ഞ ഭാവുകങ്ങൾ.  ബുദ്ധിയിൽ  ചിത്തിലും ലക്ഷ്യം  പാർത്താൽ,  പുത്തനാമാണ്ടിനെ  ഫുല്ലമാക്കാം. കാവ്യസമാനമാം   ചിന്തനങ്ങൾ,  നവ്യോപഹാരങ്ങൾ ...

പണത്തിനു മുന്നിൽ…!

 (അന്നനട) ഒരുവൻ  വന്നതാ   അനാഥനെപ്പോലെ, ഒരു പുത്രനെപ്പോൽ  പ്രസു  സ്വീകരിച്ചു. അവനാരുമില്ലാ   അമിതമായ്  കേണു. അലിഞ്ഞമ്മമനം  സമാശ്വസിപ്പിച്ചു.     അവൻതൻ  വദനേ വിരിഞ്ഞൂ  തോഷപ്പൂ , അവിചാരിതമായ്  ഇടം നേടിയപ്പോൾ. ഉദയം വിടർന്നാൽ  കരം ചലിച്ചിടും, അവന്റെ കൃതങ്ങൾ   അതിഹൃദ്യമായി. അവിടായില്ലൊരു  വിലങ്ങവനായി   അമിതം, സ്വാതന്ത്ര്യം  സുലഭം വീട്ടിലായ്.  അരരാവുവന്നു നമിച്ചുനിന്നപ്പോൾ, അഖിലിനേ   മനം  നയിച്ചു മൂകമായ്. പുണർന്നു മുറുക്കി ധൃതരാഷ്ട്ര സമം  പരിപാവനയാം  മുതിർന്നമാതയേ.  അവസാനശ്വാസം വിടചൊല്ലുംവരേ  അവൻ കാത്തുനിന്നു  അവർക്കേകീ അന്ത്യം.  പോലീസിനൊപ്പമായ്   അവനും നടിച്ചു, കൊലപാതകിയെ തിരയും വ്യാജേന.  മുഖംമൂടിമാത്രം, ധരിച്ച  യുവാവ്, മുഖം കാണാതാക്കി  അറിഞ്ഞതില്ലമ്മ.  മുഴുപ്പോടെമർത്ത്യൻ ധരിക്കും  ആനനേ   മുഴുവൻ  കള്ളങ്ങൾ മറയ്ക്കും ഭാവങ്ങൾ.   മതിപ്പോടെയവൻ  നടിക്കും വേഷങ്ങൾ  മനസ...

വിളിയൊന്നു വന്നു!

(വൃത്തം-കേക ) “വിളിയൊന്നു ഫോണിലായ്  വന്നു  സുപ്രഭാതത്തിൽ, കളിയായിക്കരുതീ  ഞാൻ  നല്കീ  പ്രത്യുത്തരം.  വിളിച്ചവൻ പിന്നേയും   പ്രലോഭനം ചെയ്യുവാൻ  കളികാര്യമായെന്നു തോന്നി, ഭീതിയുമായി. എന്തെങ്കിലും ചെയ്യേണമല്ലെങ്കിൽ കുരുക്കാകാം, ഏന്തായാലും പദ്ധതി നോക്കാം   സമ്പർക്കം മാറ്റാൻ. പന്തിയല്ല നിർണ്ണയം  ദുർഘടം കൂട്ടായ്  വരും.   ചിന്തകൾ  നിരന്തരം മനം കുത്തിനോവിക്കും. ഞാനിതു,വരേക്കായും ഒറ്റയാൾ പട്ടാളംതാൻ, മിന്നുന്ന താലിയെന്നേ ഭൂഷിതയാക്കീട്ടില്ലാ. എന്തുകൊണ്ടറിയില്ലാ ഊഹിച്ചവൻ സ്വാതന്ത്ര്യം, പാതയിൽ പ്രതിബന്ധം കൊടിപൊക്കില്ലോർത്തവൻ .   സംബോധനം ഛേദിക്കാൻ ഫോണക്കം  മാറ്റിനോക്കി ,  ആ ബോധം അവനുടെ ബുദ്ധിയിലും കടന്നൂ  .   വീണ്ടും ഹാജർവിളിപോലെൻ നാമം  ഉച്ചരിച്ചു, കാണുവാനുള്ളാഗ്രഹാം  സന്ദർശിച്ചവൻ്റകം. ഒഴിക്കാൻ ക്ഷണം വേഗമൊഴിയും യുക്തി വേണം, ഒഴിവാക്കാൻ ചൊല്ലി ഞാൻ, 'വന്നു കാന്തനൊഴിവിൽ, വഴിയേയെത്താമെന്നായ്  ഭർത്താവിനൊപ്പമെന്നും, ഒഴിഞ്ഞേപോയി ക്ഷണം, ആശ്വാസമായ്  ചേതസി.

നീരിൻധാര!

(വൃത്തം-സർപ്പിണി) പേരു പേറുന്ന   കേരളം ദുഃഖത്തിൽ,      പാരിൽ വർഷം വികസിച്ചു നിൽപ്പായി. ആഴം  തൊട്ടല്ലൊ   ജീവികളൊത്തിരി,   കേഴും  സ്വരങ്ങൾ  വീഴുന്നു   കർണ്ണത്തിൽ.   മോഹംകൊണ്ടങ്ങൊരുക്കിയ ഗേഹങ്ങൾ, ആഹമില്ലാത്ത ദേഹങ്ങൾ  പോലെയായ്. കഷ്ടം പെട്ടുപോയ്  കിടാങ്ങളും വൃദ്ധരും, ദുഷ്ടത കാട്ടി കൊണ്ടലിൻ ജാലങ്ങൾ. മുൻപുള്ള ദിനേ നന്നായ് രസിച്ചവർ  ഇന്നെങ്ങുപോയി,  കാണുവാനില്ലല്ലൊ  വക്ത്രത്തിൽ തൃപ്തി ശോഭിച്ചു നിന്നവർ, വാനത്തിൻ കോപo, നാകലോകം പൂകി.   പിച്ചവയ്ക്കുവോർ  നാഥനില്ലാതെയായ്, അച്ഛനമ്മമാർ എങ്ങോ മറഞ്ഞുപോയ്. വാർക്കുന്നു, കണ്ണീർ എല്ലാജനങ്ങളും ചർച്ചയില്ലാ, നിശബ്ദമായ് രക്ഷിക്കൽ.       ജ്ഞാതിയില്ലാ, വയസ്സരനാഥരായ്, പാതിയോജസ്സു പൊയ്പ്പോയപോലെയായ്.  ആജ്ഞശബ്ദങ്ങൾ നേരത്തെ  ചൊല്ലിയോർ, പ്രജ്ഞയറ്റപോൽ,പ്പാരിൽ കാണപ്പെട്ടു.  തെങ്ങുകൾ  മറ്റുപാദപം  വല്ലികൾ  മുങ്ങി, സസ്യമനേകം മറഞ്ഞുപോയ്. വെള്ളം  അധികമായതിൻ   കഷ്ടങ്ങൾ, കൊള്ളാതെയായി  വീടുകൾ, വീണുപോയ്....

ചങ്ങായിപ്പെണ്ണ്!

(നാടൻ  കവനം, വൃത്തം-ദ്രുതകാകളി) അങ്ങേലെ നങ്ങേലിപ്പെണ്ണിനെക്കാണാൻ , ചിങ്ങോലിക്കുടീലേ ചെക്കൻ വരണേ.(2) ചെക്കനുഹയ്യയ്യാ!സർക്കാരുവേല ചെക്കനു വേല എയുത്തു കൊടുപ്പാ. അയ്യയ്യാ! അയ്യായ്യാ!അയ്യായ്യാ!അയ്യാ!(2) സൊന്തമായുണ്ടേ കുടുകുടു വണ്ടി തന്തോയമായവനോട്ടിച്ചുപോണേ.(2) വല്ലോൻറേ൦   വീട്ടീ പോം  എയുത്തും  കൊണ്ടു, വല്ലാത്തെയിത്തൊന്നു  നങ്ങേക്കു  കിട്ടി. അയ്യാ! അയ്യയ്യാ! അയ്യയ്യാ!അയ്യയ്യാ!(2)  നങ്ങേലിപ്പെണ്ണായെയിത്തും കൊണ്ടോടീ- യങ്ങേലേ മാവേലെ പൊത്തിലുവച്ചു.(2) കാക്കകൾ കൊത്തിയെടുത്തോണ്ടു പോയേ, ചിക്കെന്നതച്ചൻ്റെ  കൈയേലുകിട്ടീ.  അയ്യയ്യാ! അയ്യായ്യാ!അയ്യായ്യാ!അയ്യാ!(2) ആ  ചെക്കനു  നിന്നോടു തൊന്തരവൊണ്ടോ? ആ ചെക്കനെ നീൻറേ   മാരനാക്കാല്ലോ!(2) ചാങ്ങേലെപ്പെണ്ണാളെ  കണ്ടപ്പമവൻ ചങ്ങായിപ്പെണ്ണിനെ വിട്ടെന്നു കേട്ടേ. അയ്യയ്യാ! അയ്യായ്യാ!അയ്യായ്യാ!അയ്യാ!(2)

നാടിനെ നിത്യമായ് കാത്തിടുന്നോൻ!

(വൃത്തം-മാവേലി)     നാടിനെ   നിത്യമായ്    കാത്തിടുന്നോൻ ,   നേതൃത്വം   സേനക്കു   നല്കിടുന്നോൻ , നമുക്കു   സുപ്തിയെ   ഏകിടുന്നോൻ , നേരായ   തീർപ്പുകൾ   കല്പിക്കുന്നോൻ ,   രാജ്യകാര്യങ്ങൾ   മുടക്കാത്തവൻ , രാജ്യരക്ഷാ   ലക് ‌ ഷ്യം   മുന്നിലുള്ളോൻ , രാജാക്കന്മാരെപ്പോൽ   ശൗര്യമുള്ളോൻ , രാജ്യമുയിരെന്നുചിന്തയുള്ളോൻ ,   സ്ഥൈര്യമേറെ , ശത്രുവൈരിയവൻ , ധൈര്യം   നിരന്തരം    കൂട്ടിനുള്ളോൻ ,   സൈന്യ , നായകൻ   ഭയരഹിതൻ , സേനാവിഭാഗേ    പ്രധാനിയവൻ ,   സ്വന്തം   ഗൃഹത്തിലെ    നാഥനവൻ , സ്വന്തമാം   മാർഗ്ഗം   അറിയുന്നവൻ , സുന്ദരലക്ഷ്യങ്ങളുളളിലുള്ളോൻ , സന്തോഷമെന്നെന്നും   കൂട്ടിനുള്ളോൻ ,   കൂട്ടരെല്ലാമൊത്തു  ' ചോപ്പറിൽ ' പ്പോയ് , കാട്ടിനുളിൽ   ചോപ്പർ   വീണുപോയി , കിട്ടിയൊരാളിനുമാത്രം   ജീവൻ  , കിട്ടാത്തതുല്യമാ   അർദ്ധപ്രാണൻ .     ജയിക്കൂ , ജയിക്കൂ   ഭാരതാംബേ ! ജയമേകീടാൻ   നിൻ    ധീരപുത്രർ , രക...