Posts

Showing posts from July, 2024

പ്രിയമാതാ കേരളം!

  (കേക) എന്നുടെ പ്രിയപ്രസു      കേരളം ബഹുകേമം, എന്നുമൊഴുക്കീടുന്നു        സ്നേഹപീയുഷധാര. ചിത്രശലഭം പാറും       ആരാമപ്രസൂനങ്ങൾ വാസനത്തൈലം പൂശി                        സസ്യം ശിരസ്സിൽ വയ്പ്പൂ. കുഞ്ഞാറ്റിൻലതകളും             കുഞ്ഞുകരങ്ങൾ കൊട്ടി, കുഞ്ഞിളം കാറ്റിലാടി         ചാഞ്ചാടി നൃത്തമാടും.  സഹ്യന്നുടെയാം ബന്ധു     കരസ്ഥ,മാക്കി ഭൂവിൽ, അർഹിക്കും സ്ഥാനം നേടീ        വിരാജിപ്പൂ ഗർവ്വോടെ. കേരളമെന്നനാമം     കേരങ്ങൾ വച്ചുനീട്ടീ, ഭാരതപ്രിയപുത്രി-     സ്വീകരിച്ചിഷ്ടത്തോടെ. ഭാസുരമനോഹരി            ഉണ്ടേറെവിശേഷണ- മാസ്യമുഷസ്സിൽ ഹൃദ്യം         സന്ധ്യയിലും മോഹനം. അർക്കന്റെ ഹൃത്തിൻചോരി      മർത്യന്റെ ചിത്തും കക്കും, പാർത്താലോ കേരളമേ!        നീയൊരു മനോരമ. നീരദപനീരിനാൽ       മാരുതക്ക...

സീമ!

  (സർപ്പിണി)   എന്തുകാര്യവും   സീമയിൽ   നിൽക്കണം , ചിന്തയില്ലാതെ    ചെയ്യേണ്ട    ചര്യകൾ .   ഭാതവേളതോറ്റു    നിഷ്ടവേണം   സദാ ,   സുപ്തിചെയ്യാനൊരു   ചിട്ട   രാവിലായ് .   തേടു   ജീവനംചെയ്യുവാൻ   മാതൃക , ദ്യോവിൽ    പൊട്ടിയപട്ടമായ്   പാറേണ്ട . വേലി   ചാടല്ലേ   ലക് ‌ ഷ്യമില്ലാത്തപോൽ , കോലുകൊണ്ടുള്ള    പീഡനമേറ്റിടാം .   ചിന്ത   പാരിലായ്   ചുറ്റിക്കറങ്ങുകിൽ ,    ചന്തം    തെല്ലുമേ   കാണില്ല   ചുറ്റിലായ് .   സക്തി    കാട്ടേണ്ട   ഭൗതികകാര്യത്തിൽ , ശക്തി   ചോർന്നിടും    കിട്ടാമോഹങ്ങളാൽ .   സ്നേഹം   കാഴ്ചവച്ചാലും   മതിൽവേണം , കന്മഷമേറും   ഇഷ്ടത്തിനുള്ളിലും .   വേല   ആലോചനാവിനാ    ചെയ്യുകിൽ , കാലം   പോകവേ    നഷ്ടവും    വന്നിടാം .   ഛിന്നമാക്കുന്നു   ശാന്തിയെ   തൃഷ്ണകൾ , ഭിന്നമായ് ‌ പെരുമാറുമപ്പോൾ   മർത്യർ .  ...

കാവ്യാനുകൂലം!

ഉപജാതി ( ഇന്ദ്രവജ്ര , ഇദ്രവംശ )   തംതംത തംതംത തതം തതംതം ( ഇന്ദ്രവജ്ര )   തംതംത തംതംത തതം ത തംതതം ( ഇദ്രവംശ )   കാവ്യംസമം സുന്ദരദൃശ്യമെല്ലാം , കാവ്യാനുകൂലം , കവികൾക്കു തോന്നിടും . കാലിൻ ദ്വയം മെല്ലെ ചലിച്ചിടുമ്പോൾ , കാല്യേ തുടങ്ങീടുമവർക്കു ചിന്തകൾ .   കണ്ണുകളാകാശതലങ്ങൾ തേടും കാണും പ്രഭാതം നലമോഹനം മുദാ . കാർപ്പണ്യദോഷങ്ങളോഴിഞ്ഞു പോകും കല്യത്തിൽ ദൃശ്യങ്ങളിൽ മുങ്ങി നിന്നിടും .   കിങ്ങിണിപോൽ നൽച്ചുരുളായ് * പലാശം , കേശം സമാനം , വിടപിക്കു ഭംഗിയായ് . കൗമാരഭാവങ്ങൾ വഹിപ്പു സസ്യം , കേമം സുകാവ്യം കവികൾക്കു സ്പന്ദനം .    കാറ്റിൻ   മനഃസും തുടരേ തുടുക്കും കപോലവും   ശോണനിറം ധരിച്ചിടും . കാർമേഘയോഘങ്ങൾ ധനുസ്സു നന്നായ് കാത്തീടുവാനായ് നികടത്തിലെത്തിടും .   കുന്നിന്റെയഗ്രത്തിലൊളിച്ച സൂര്യൻ കാർകൂന്തൽ തിങ്ങുന്ന മരത്തെ വിട്ടുപോം . കാർത്തുമ്പിയെന്തേ വരുവാൻ മടിച്ചോ ? കാട്ടിലെവെള്ളത്തിൽ   മറിഞ്ഞു കേളിയോ ?   കാറും മരുത്വാന്റെ ധനുസ്സുമൊക്കേ , * കൈമായകേളിക്കു   കളം മനഞ്ഞിടും . * കാശം പ്രപഞ്ചത്തിനു ദേവദത്തം കാവ്യം ചമയ്ക്കാം കവികൾക്കുമോഹനം .    ...

കാവ്യാനുരാഗം!

   (അർദ്ധസമവൃത്തം) തംതംത   തംതംത   തതം   തതംതം ( ഇന്ദ്രവജ്ര ) തംതംത   തംതംത   തതം   ത   തംതതം ( ഇദ്രവംശ )   കാവ്യാനുരാഗം   ഹൃദി   പാർത്തിടുന്നു കാവ്യംസമം   സുന്ദരപൈതലിൻ    മനം . കാല്യേ   തുടങ്ങാനവൾ    കാവ്യകൃത്യം   കാലിൻ   ദ്വയം   തേടി   പുറം   വരാന്തയും .   കാർപ്പണ്യദോഷം   പുണരും   മനസ്സും , കാലത്തെദൃശ്യത്തെ   വിടാൻ   മടിച്ചിടും . കാവ്യം   മനഞ്ഞീടുവതിൻ    കുതൂഹലം    കൗമാരകാലം   സർവദാ    തുടർന്നിടും .   കാമ്യം    തുടങ്ങും   നവശബ്ദ    ചിന്താ , കാവ്യത്തിനായീ    പദവും   തിരഞ്ഞിടും . കണ്ണുകൾ   പായിച്ചു   ദ്യുവിൻ   പരപ്പിൽ കണ്ടു   ഖഗൻ   പുഞ്ചിരി   തൂകി   നില്പതും .   കാർകൂന്തലാട്ടീ    മരുവും   മരങ്ങൾ     കേളിക്കുകൂട്ടാകുവതും   മനോജ്ഞമായ് . കിങ്ങിണിപോൽ   നൽച്ചുരുളുള്ള    കേശം   കാലേ ...