Posts

ഗുരുശിഷ്യബന്ധം!

   (ഉന്നത) ഗുരുശിഷ്യബന്ധത്തിന്റെ  പവിത്രതയറിഞ്ഞീടാൻ   പൗരാണികകാലത്തേക്കു മോദമായി യാത്രപോകാം. ധരിത്രിതൻ പവിത്രമാമാരണ്യത്തിന്നുദ്യാനത്തിൽ, അരിയവേലകൾ കാട്ടി നില്പതുണ്ടേ ശാഖിവൃന്ദം.               സാലങ്ങൾതൻ സംഘത്തിലായ് നേതാവായി നിൽപ്പൂ വൃക്ഷം   ആലോലമായാടുന്നുണ്ട്   ആനന്ദത്തിൽ മുങ്ങിപ്പൊങ്ങി. കാന്താരത്തിൻ പേരാൽച്ചോട്ടിൽ  ചൈതന്യമോലും പ്രതിമ, ദ്രോണാചാര്യഗുരുവിന്റെ  ദേവതുല്യമൂർത്തി കാണാം. ഗുരുപാഠം കിട്ടിയില്ലാ   ഏകലവ്യാനാം വേട ന്നായ്   ഗുരുവിൻറെ  മൂർത്തിമുന്നിൽ  വേല സാധകം ചെയ്തവൻ.   മെയ്യുകൊണ്ടും മനംകൊണ്ടും  ശീലിച്ചെല്ലാമേകലവ്യൻ  ആയുധവിദ്യയിലായി  കേമത്തം സ്വായത്തമാക്കി.            വേടനായ ഏകലവ്യനന്ന്യമാണാചാര്യപാഠ- മടവിൻ നൈപുണ്യം തോറ്റു വേടന്റെ ശ്രമത്തിൻ മുന്നിൽ. പാടവം സാഷ്ടാംഗം ചെയ്തു  ഏകലവ്യനെ വന്ദിച്ചു, ആടൽമാറ്റി വേടൻ തയ്യാർ വേലകൾ  സ്വന്തമായപ്പോൾ.  ഗുരുവെത്തീ  വനത്തിലായ് വരേണ്യശിഷ്യന്മാരൊപ്പം, ഗുരു...

മാന്ത്രികക്കൈ!

   ( നതോന്നത) കുട്ടിക്കാലം   തൊട്ടുതന്നേ   കൊട്ടുകൾക്കു   കൂട്ടുകാരൻ   കൊട്ടും   പാട്ടും   മേള   വുമായ്   വളർന്നുബാലൻ . വാദ്യകലയ്ക്കാത്മാവായി     വാദ്യത്തിൻറെ   ഭൂഷയായി , വാദനത്തിൻ    താതനായി   നിലയായ്    മാന്യൻ .   സാക്കിർ   ഹുസ്സയിൻ   നാമവാൻ    തബലാനരേന്ദ്രനായി , സാരമായി   താളഗാനവാദ്യകാരനായ് . ഹൃത്തുകളിൽ   വീടുവച്ചു    കുടിയേറി   പാർത്തുപോന്നു   പുത്തനായി   തന്ത്രങ്ങളേ   മനഞ്ഞൂ    ശ്രേഷ്ഠൻ .   തന്ത്രങ്ങൾ   കാച്ചിക്കുറുക്കി    സത്തെടുത്തു   ശ്രോതാക്കൾക്കു     സൂത്രരീതിയിൽ     വിളമ്പി    നൈപുണ്യപൂർവ്വം . വേദികളേ    മാറ്റിമാറ്റി    ദേശങ്ങളെ   കീഴടക്കി     വേദതുല്യമല്ലോ   വിദ്യാ     പ്രീതിയേറെയായ് .   സാക്കിറിന്റെ   ആഗമനം    വാദ്യ   ഹൃത്തിൽ   തോഷം   കൊട്ടും   സൂക്ഷ്മമായ...

ഏകാന്തയാത്രികൻ! 

(കാകളി)   കാലേഗമിച്ചു ഞാൻ രായ്ക്കേകി വിശ്രമം, കാല്യെ ഞാൻചൊല്ലുന്നുണർത്തുപാട്ടീണങ് ങൾ. കാരുണ്യത്തോടെ ഞാൻ നിങ്ങളെ പുൽകുന്നു,  കർത്തവ്യമൊക്കവേ വേണ്ടപോൽ ചെയ്യുന്നു.   ആരോടുമൊന്നുമേ മിണ്ടാതെ, മെല്ലെയായ്, പാരിലായ്  ചെയ്യുന്നു ഏകനായെൻയാത്ര. ആരുടേയും ശ്രദ്ധയെന്നിൽപ്പതിയില്ല, താരാപഥത്തിൽ ഞാൻ മൂകസഞ്ചാരത്തിൽ.   പൂർവ്വദിക്കിനോടു യാത്രചൊല്ലുംവേള സർവ്വതും കാണുന്നു  കേൾക്കുന്നു ഞാനിനൻ. താപമങ്ങേറിയാൽ  നിങ്ങൾ  ദ്വേഷിച്ചിടും,, പാതയിൽ  കൊണ്ടലെക്കണ്ടാൽ വിടാം താഴെ.   ഞങ്ങൾ മാനത്തിൽ ചരിക്കുന്നു മാനമായ് നിങ്ങൾക്കില്ല തോഷം  ഞങ്ങൾ കോപിക്കൂകിൽ ശാന്തമായ്  മേവുന്നു വാനം  മേൽക്കൂരയായ്,   യാനങ്ങളാൽ നിങ്ങൾ വിണ്ണിനെ കൊല്ലുന്നു.   എന്നുടെ ദു:ഖങ്ങൾ കാണുകില്ലാ നിങ്ങൾ മണ്ണിൽനിന്നെത്രയോ പൊക്കത്തിലാണു ഞാൻ. കീഴോട്ടുനോക്കിയാലുള്ളിൽ ഭയംവരും, താഴെപ്പതിച്ചാൽ ദിവാകരൻ ഞാനില്ല.   വീഴുമോ ആഴിയിലെന്ന മയ്യലുണ്ട്, താഴ്ന്നിടിൽ കാലമെൻ പട്ടട കെട്ടിടും. ചിത്രഗുപ്തൻ ചേർത്തോ ഹത്യതന്നണിയിൽ? എത്രകാലം ജീവനുണ്ടാ,മറിയില്ലാ,   അന്തിമലരിയെന്നന്ത്യം കുറിക്ക...

സംസ്‌കൃതവൃത്തക്കവിതകൾ!

Image
സംസ് ‌ കൃതവൃത്തക്കവിതകൾ     സംസ്കൃതവൃത്ത കവിത   1) വനനടനം !   വൃത്തം - മാലിനി   വനികയിൽ മരുവീടും പൂച്ചെടിക്കായി നല്കും വനജയുടെ സുമിത്രം മാരുതൻ തൂമണങ്ങൾ . വനലതകളുമെല്ലാം നല്ലഗന്ധം നുകർന്നൂം വനനടനകൃതംപോലാടിയാടിക്കളിക്കും .   തരുനിരഗണമൊക്കേയുല്ലസിക്കും സ്ഥലത്തായ് , ഒരുനലചെറുപത്രൻ * താഴെയെന്തെന്നുനോക്കീ . കുരവകളുടെസാമ്യം വാജി * കേട്ടു സ്വനങ്ങൾ , ‘ തിരികെയുടനെയെത്താം ’, ചിന്തനം ചെയ്തു പാറീ .   അരികിലണയുവാനായ് നീഡജം പാറിയെത്തീ കരചരണമിളക്കിത്തന്നെ നൃത്തം തുടർന്നൂ . അരുവിയവിടെ നാട്യം കണ്ടു സന്തോഷപൂർവ്വം , കുരുവികുലവുമെത്തീ മൊത്തമായ് മേളമായീ .   പത്രൻ *, വാജി *= പക്ഷി     2) നല്ലഭാഗ്യം ! ( കുസുമവിചിത്രാ )   തതതത തംതം തതതത തംതം   കമലെ ! തൊഴുന്നേൻ കനിവൊടെയേകൂ - കവിതചമയ്ക്കാനൊരു നലഭാഗ്യം . മുഴുമതി പോലേ തെളിയുക വേണം   മിഴിവൊടു ശബ്ദം ഹൃദി നിറയാനായ് .   മമ മനതാരിന്നറകളിൽ ഭദ്രം മമതയിൽ വയ്ക്കും പദസുമകാവ്യം . പരിചൊടു പാദം പുറമെയൊഴുക്കും   ഗുരുവരർ മുന്നിൽ നുതിയൊടു വയ്ക്കാൻ .   ഇരുകരമെന്നും തൊഴുതു പിടിച്ചും നിരുപമമായീ ഭജനകൾ ചെയ...