സംസ്‌കൃതവൃത്തക്കവിതകൾ!
സംസ്കൃതവൃത്തക്കവിതകൾ
സംസ്കൃതവൃത്ത കവിത
1)വനനടനം!
വൃത്തം- മാലിനി
വനികയിൽ മരുവീടും പൂച്ചെടിക്കായി നല്കും
വനജയുടെ സുമിത്രം മാരുതൻ തൂമണങ്ങൾ.
വനലതകളുമെല്ലാം നല്ലഗന്ധം നുകർന്നൂം
വനനടനകൃതംപോലാടിയാടിക്കളിക്കും.
തരുനിരഗണമൊക്കേയുല്ലസിക്കും സ്ഥലത്തായ്,
ഒരുനലചെറുപത്രൻ* താഴെയെന്തെന്നുനോക്കീ.
കുരവകളുടെസാമ്യം വാജി*കേട്ടു സ്വനങ്ങൾ,
‘തിരികെയുടനെയെത്താം’, ചിന്തനം ചെയ്തു പാറീ.
അരികിലണയുവാനായ് നീഡജം പാറിയെത്തീ
കരചരണമിളക്കിത്തന്നെ നൃത്തം തുടർന്നൂ.
അരുവിയവിടെ നാട്യം കണ്ടു സന്തോഷപൂർവ്വം,
കുരുവികുലവുമെത്തീ മൊത്തമായ് മേളമായീ.
പത്രൻ*, വാജി*= പക്ഷി
2)നല്ലഭാഗ്യം!
(കുസുമവിചിത്രാ)
തതതത തംതം തതതത തംതം
കമലെ!തൊഴുന്നേൻ കനിവൊടെയേകൂ-
കവിതചമയ്ക്കാനൊരു നലഭാഗ്യം.
മുഴുമതി പോലേ തെളിയുക വേണം
മിഴിവൊടു ശബ്ദം ഹൃദി നിറയാനായ്.
മമ മനതാരിന്നറകളിൽ ഭദ്രം
മമതയിൽ വയ്ക്കും പദസുമകാവ്യം.
പരിചൊടു പാദം പുറമെയൊഴുക്കും
ഗുരുവരർ മുന്നിൽ നുതിയൊടു വയ്ക്കാൻ.
ഇരുകരമെന്നും തൊഴുതു പിടിച്ചും
നിരുപമമായീ ഭജനകൾ ചെയ്യാം.
വരുക ഹരപ്രിയെ! മമ ഹൃദി നിത്യം,
തരിക പടുത്വം കവിത ചമയ്ക്കാൻ.
3)ജലമേള!
(സുഖാവഹം)
സരണിതന്നിലായ് തുടുതുടേ ദൃഢം
തബലശബ്ദമായ് വരുകയായ് സ്വനം.
ദിവസകാന്തനും മറയുമിപ്പൊഴായ്
ജലതരംഗമേളകളരങ്ങിലായ്.
മഴജലത്തിനായ് സ്തുതികൾ ചെയ്തതും
പുഴനിറഞ്ഞു വൻ പ്രളയതുല്യമായ്.
അഴിമുഖത്തിലായ് തിരയിളക്കമായ്,
വഴിയിലൊക്കെയും സലിലഭീഷണീ.
മഹിതഭൂവിനെ തഴുകി *ശംബരം,
മിഹിരരശ്മികൾ തുടരെ മാഞ്ഞിടും.
ധരയിലായി വന്നിരുളു നിന്നതും
പരിസരസ്സുഖം പതിയെ മാറിടും.
ശംബരം=ജലം
4) തിളക്കം!
വസന്തതിലകം
പൊന്നിൻ നിറത്തിലൊരു പൊട്ടതു തൊട്ടു കാല്യം,
പൊന്നാം രഥത്തിൽ വരവായ് തിറമോടെ കന്യാ.
പൊന്നിൻ തിളക്കമതു നെറ്റിയിലാഭയായീ,
പൊന്നാടതൻ ഞൊറികൾ കൂടുതൽ ഭംഗിയേറ്റീ.
പൊൻരശ്മിയേറെ നവമായ് തപനൻ തരുന്നൂ
പൊന്നായുഷസ്സു ചിരി തൂകിവരും സുമോദം.
പൊന്നോമനക്കു രുചിരം തനുവേകി ദൈവം,
പൊൻതാരവും വലിയതായി കശുമ്പുകാട്ടീ.
പൊൻസൂര്യനത്യധികമായി പിണക്കമാകും,
വെൺപ്രത്യുഷം സകല ഗൗരവരവും കൊടുത്തും
പോന്നായ് വിരോചനനെ കൂപ്പുവതിന്നു നോക്കി,
വെൺമേഘ പാളികളിലായ് രവിയങ്ങൊളിച്ചൂ.
5) ഭാവങ്ങൾ പത്ത്!
വൃത്തം-സരസ്വതി(സ്വയംകൃതം)
വൈചിത്ര്യഭാവത്തിൽ ഭൂവിൽ നീയെത്തീ
വൈഡൂര്യമാക്കാൻ ധരിത്രിയേ ശൗരേ !
ഭൂമാത താരംസമം തിളങ്ങാനായ്
ഭാവങ്ങൾ പത്തങ്ങെടുത്തതും നീയേ.
ആദ്യാവതാരം ജലത്തിൽ നീ മീനായ്
വേദത്തെ കാക്കാനണഞ്ഞതും സത്യം.
അദ്രിക്കു രക്ഷയ്ക്കു കാരണം നീ താൻ,
പാഥസ്സിൽ ഗ്രാവത്തെ താങ്ങി നീ നിന്നൂ.
രൂപം വരാഹം ധരിച്ചു നീ പുണ്യം,
പൊൻപൃഥ്വി മുങ്ങാതെ പൊക്കി നീ കാത്തു.
മർത്യൻറെ ഗാത്രം, മൃഗേന്ദ്ര മൂർദ്ധാവും
കൃത്യം ലയിച്ചൂ ഹിരണ്യനേക്കൊല്ലാൻ.
പ്രഹ്ളാദരക്ഷയ്ക്കു, താതനോവന്ത്യം
ആഹ്ളാദപൂർവ്വം കൊടുത്തു നീ വിഷ്ണോ!
കൃത്യങ്ങൾ ദൈത്യൻ മൃഗീയമായ് കാട്ടീ,
അത്യന്തമായ് ശിക്ഷയേകിയീശാ! നീ.
രാജാക്കൾതൻ വംശഹത്യചെയ്യാനായ് ,
ശ്രീ ജാമദഗ്ന്യൻ മഴു പ്രയോഗിച്ചൂ
ശത്രുക്കളൊക്കേ ഭയന്നു പിന്മാറീ
മിത്രങ്ങളാശ്വാസശ്വാസവും വിട്ടൂ.
പാലിച്ചു രാമൻ ! മഹാമുനിസ്ഥൈര്യം
പുണ്യം പനീരായിയെത്തിയെല്ലാടോം.
ലങ്കേശദേഹേ ശരങ്ങൾ തൻ വൃഷ്ടീ,
മാലോകർ കാൺകേയയച്ചതും നീയേ।
താലധ്വജൻ! തന്റെ ആയുധത്താലോ
കൊല്ലേണ്ടവർക്കേകി മൃത്യുസമ്മാനം.
നീലാംബരൻ, സീരപാണി, ശ്രീദേവാ!
താലാങ്കനാമം നിനക്കുതന്നല്ലോ.
കംസൻറെ ക്രൗര്യം സമാപ്തമാക്കീ നീ
കംസാരിയായ്ത്തീർന്നു അച്യുതാനന്ദൻ.
ആഹാ! ഇതാണല്ലൊ കൽക്കിതൻ കാലം
മർത്യന്റെ കർമ്മങ്ങൾ നിന്ദ്യമായ്ത്തീരും.
ദുഷ്ടത്വമില്ലാതെയാകണം മർത്യാ!
ശ്രേഷ്ഠം, ജഗത്തിൻറെ മൂല്യവും കാക്കൂ.
നാരായണാ! നീ ഒഴിക്കണം ബാധ,
നേരായ് ചരിക്കട്ടെ മാനവൻ പാരിൽ.
തപം!
6)ഇന്ദ്രവംശ
തംതംത തംതം തതതംത തംതതം
തപം!
സന്യാസശ്രേഷ്ഠർ സ്വതപംനടത്തുവാൻ
വിന്യാസമാക്കീ നലപീഠമൊക്കെയും.
രാത്രീഞ്ചരർക്കോ അതു നാശമാക്കണം
കൃത്യം പതിപ്പിച്ചു നിണം പ്രതിശ്രയേ.
ആധിക്കൊരന്ത്യം വരുവാൻ തുണയ്ക്കുമായ്,
ഗാധേയനെത്തീ ഭഗവാന്റെ മുന്നിലായ്.
രാമൻ സുമോദം വനമേട്ടിലെത്തി ഹാ!
സൗമ്യൻ തൊടുത്തൂ ചുണയോടു സായകം.
ശക്തിക്കു പേർകേട്ട സുബാഹു, അമ്മയും
പെട്ടെന്നു ദ്യോവിൻ തലവും കടന്നുപോയ്.
മാരീചനേ വിട്ടു അജന്റെ പൗത്രനും.
പാവംകണക്കേയവനെത്തി ലങ്കയിൽ.
ജീവൻ ശരിക്കങ്ങു ലഭിച്ച കാരണം
ലങ്കേശനെത്തേടി നടന്നു രാക്ഷസൻ.
രക്ഷസ്സുരാജന്നുയർന്നു രോഷവും,
‘ശ്രീരാമനേകും ഹനനം’ നിനച്ചവൻ.
പ്രതിശ്രയം= യജ്ഞശാല
ഗാധേയൻ=വിശ്വാമിത്രൻ
(ഇന്ദ്രവംശ)
7) ശരണം!
വൃത്തം- തോടകം
തതതം തതതം തതതം തതതം
ശരണം തരണേ ശബരീശ! സദാ
വരണേ മനമേ നുതിയും പറയാം.
ഒരുപാടു ദിനം വരുവാനവിടായ്
കരുതാം പണവും, തൊഴുവാൻ നലമായ്.
ഭജനം, വ്രതവും ദൃഢമായ് തുടരാം
നിജമായ് ക്രമമായ് തുടരേ കരണം.
വിഷമം കുറയാൻ കനിവിൻ കിരണം
അമൃതായ് ചൊരിയൂ കരുതൂ സതതം.
പദവും ശ്രുതിയും ഉചഥം മനയാൻ
നിനവിൽത്തരണേ അധികം ഭഗവൻ!
പദമാം കുസുമം വിളയും വനിയായ്
മനവും ചമയാനരുളൂ ഗുരവേ!
ഉചഥം=പദ്യം
8)ആകാശക്കാഴ്ച!
(ഇന്ദ്രവംശ)
ആകാശക്കാഴ്ചയ്ക്കു ഖഗം മനോഹരം
ആകാരമോ ഭംഗി! കഥിക്ക ദുഷ്ക്കരം.
വാക്കിൻ പ്രഭാവങ്ങൾ തിരഞ്ഞു ഞാനിതാ
നോക്കുന്നു ശബ്ദം വിളയുന്നവാടികൾ.
വാക്കിൻ പ്രഭാവങ്ങളതൊന്നു കണ്ടു ഞാൻ
വാക്കിൻ പ്രസൂനങ്ങളെ നോക്കി നില്പു ഞാൻ.
സൗരഭ്യമേറേ വിതറും പദങ്ങളേ
സമ്മോദമായ് കണ്ടതു ധന്യമായി, ഹാ!
വാനത്തിലായ് നീന്തിയൊഴുകും കൊണ്ടലോ
ഭാനൂന്റെ തേരിൻ വരവിൻ ഭയത്തിലായ്,
വന്നങ്ങുമെല്ലേ കരവും പിടിച്ചിഹ
കുന്നിൻസമാനം മരുവുന്നെ കണ്ടിടൂ.
പക്ഷേയെനിക്കോ മൊഴി സ്വന്തമാക്കുവാൻ
ജ്ഞാനത്തിനേറേ കുറവുള്ളതായ് ദൃഢം.
അല്പം ശ്രമിച്ചിട്ടതിനാലെ ഹൃത്തിനാൽ
കാവ്യം ചമയ്ക്കാൻ പതിയേ ശ്രമത്തിലായ്.
അല്പം പെറുക്കാനരികത്തു പോയി ഞാൻ,
വെപ്രാളമോടേ നിലകൊണ്ട നേരമോ
ഏതാം പദോഘം പ്രിയമായടുത്തു ഞാൻ
വർണ്ണിച്ചു പര്യായഖഗത്തെ ശോഭയിൽ
നീഡോത്ഭവങ്ങൾക്കു കുലായമെത്തണം,
വാണംകണക്കേയവർ പാറിവന്നിടും
അന്തിക്കുകൂട്ടായിവരും ഹിമാംശുവും
അന്തം വിടുമ്പോൽ പകലോനൊഴിഞ്ഞുപോം.
വാനത്തിൽ നീന്തീട്ടൊഴുകുന്നകൊണ്ടലോ
സൂര്യന്റെ തേരിൻ വരവിൻ ഭയത്തിലായ്.
വന്നങ്ങു തമ്മിൽ കരവും പിടിച്ചിതു,
കുന്നിൻസമാനം മരുവുന്നെ കാണെടോ.
രാവിന്റെ സന്ദർശ്ശനവേള വാസര-
മാവോളമെല്ലാമകലേക്കു മാറ്റുവാൻ
മാർഗ്ഗങ്ങളേറെത്തിരയേണമെന്നതാൽ
സന്ധ്യാമ്മ വന്നൂ വഴികാട്ടി രണ്ടിനും.
പത്രൻ ദ്യു താണ്ടീയുയരേ പറന്നുപോം,
ചിത്രം വരച്ചാൽ രുചിരം, മനോഹരം,
ഇത്ര മനോഹാരിത തന്നതാരെടോ
ഉത്തുംഗമായ് ദേവമഹാരഥൻ തുലോം.
9)ഉയർന്നിടട്ടെ ഭാരതം!
പഞ്ചചാമരം
സ്വതന്ത്രമായിമാനസം നമിച്ചിടുന്നു മാതയേ
സ്വതന്ത്രവായു തോഷമായ് ശ്വസിച്ചിടുന്നു നാമിതാ.
മഹാനുഭാവർ വാശിയായ് വിയർപ്പൊഴുക്കി രാപ്പകൽ,
മുറിച്ചുമാറ്റിയമ്മതൻ മനം മുറിച്ചശൃംഖലാ.
കടുത്തവേല ഭാരതാംബെ കട്ടെടുത്തു അന്യരും
കടുത്തദ്രോഹമേറ്റിടാനനേകജോലി ചെയ്തവർ,
കരംചുമത്തിയേറെയായ് കണക്കറിഞ്ഞതില്ല നാം,
കടത്തിവിട്ടു ധൈര്യമായ് സ്വദേശവീരർ ദുഷ്ടരേ.
ഉയർന്നശ്രേണിജോലിയോ വെളുത്തചർമ്മ കർമ്മമായ്,
ഉയർന്നുപൊങ്ങി രോഷവും സവിത്രിതൻ തനൂജരിൽ.
ഉയർത്തിടാൻ സ്വമാതയേ കൊടുത്തിടും സ്വജീവനും,
ഉതിർക്കുവാൻ നിണം പ്രസൂനുവേണ്ടി തയ്യാർ പുത്രരും.
സഹിച്ചിടുന്നു നീതിചത്ത കാരിയങ്ങളെങ്കിലും
സുവർണ്ണതേൻകണങ്ങൾപോലെയൂറിടുന്നു സ്നേഹവും.
സുരൂപദേശപുത്രരൊക്കെ, ഭാരതാംബസേവനം
സുതോഷപൂർവ്വമേകതയ്ക്കുവേണ്ടിയും തയാറിലായ്.
അസത്യഭാഷണങ്ങൾ നിർത്തി ധർമ്മമൂല്യമേറ്റിടാം,
അസഹ്യമാണസത്യമാം ക്ഷതങ്ങൾ നിങ്ങളേറ്റിയാൽ.
ശിരസ്സുപൊക്കിനിന്നിടാം പ്രപഞ്ചമണ്ണിൽ നിത്യമായ്
ചൊരിഞ്ഞിടാം പ്രിയം പുരട്ടി നന്മയുള്ള ശബ്ദവും.
സമർപ്പണം നടത്തിടുന്നു ധീരസൈന്യനായകർ,
സുതാര്യമായസേവനങ്ങൾ വെള്ളിപോൽ തിളങ്ങിടും.
വിളങ്ങിനില്പു ഭാരതാംബ ദീപമായ് ധരിത്രിയിൽ
ജഗത്തിലെന്നുമെന്നുമേയുയർന്നിടട്ടെ ഭാരതം.
10)പ്രമാണിക
തതംത തംത തംതതം
അയോദ്ധ്യ തൻ വെളിച്ചം!
അയോദ്ധ്യ തൻ വെളിച്ചമേ!
പവിത്രമാം സുമൂർത്തിയേ!
വരംതരൂ ദിനക്രമം
സുതാര്യമായ് നികത്തിടാൻ.
എനിക്കു നീ മഹാപ്രഭൂ,
സുമോദമായ് സദാവരാം,
നിരന്തരം നമിച്ചിടാൻ
കൃപാകടാക്ഷമേകണേ.
നിതാന്തസുന്ദരം വിഭോ!
പ്രതിഷ്ഠ ചെയ്തതുംഹരേ!
വിശുദ്ധമാക്കിടാൻ മനം
വസിച്ചിടേണമേ ഗുരോ!
11)വസന്തതിലകം
തം തം ത തം ത ത ത തം ത ത തം ത തം തം
പൊന്നിൻ നിറത്തിലൊരു പൊട്ടതു തൊട്ടു കാല്യം,
പൊന്നാം രഥത്തിൽ വരവായ് തിറമോടെ കന്യാ.
പൊന്നിൻ തിളക്കമതു നെറ്റിയിലാഭയായീ,
പൊന്നാടതൻ ഞൊറികൾ കൂടുതൽ ഭംഗിയേറ്റീ.
പൊൻരശ്മിയേറെ നവമായ് തപനൻ തരുന്നൂ
പൊന്നായുഷസ്സു ചിരി തൂകിവരും സുമോദം.
പൊന്നോമനക്കു രുചിരം തനുവേകി ദൈവം,
പൊൻതാരവും വലിയതായി കശുമ്പുകാട്ടീ.
പൊൻസൂര്യനത്യധികമായി പിണക്കമാകും,
വെൺപ്രത്യുഷം സകല ഗൗരവരവും കൊടുത്തും
പോന്നായ് വിരോചനനെ കൂപ്പുവതിന്നു നോക്കി,
വെൺമേഘത്തിന്നിടയിലായ് രവിയങ്ങൊളിച്ചൂ.
സർ
പൊന്നിൻ നിറത്തിലൊരു പൊട്ടതു തൊട്ടു കാല്യം,
പോന്നാംരഥത്തിൽ വരവായ് തിറമോടെ കന്യാ.
പൊന്നിൻ തിളക്കമതു നെറ്റിയിലാഭയായീ,
പൊന്നാടതൻ ഞൊറികൾ കൂടുതൽ ഭംഗിയേറ്റീ.
പൊൻരശ്മിയേറെ നവമായ് തപനൻ തരുന്നൂ
പൊന്നായുഷസ്സു ചിരിതൂകിവരും സുമോദം.
പൊന്നോമനക്കു രുചിരം തനുവേകി ദൈവം,
പൊൻതാരവും കുസൃതിയോടെ കുശുമ്പുകാട്ടീ.
പൊൻസൂര്യനാഭയൊടെയങ്ങുയരുന്നു മെല്ലേ
വെൺപ്രത്യുഷം സകല ഗൗരവവും കൊടുത്തു
പോന്നായ് വിരോചനനെ കൂപ്പുവതിന്നു നോക്കേ
വെൺമേഘപാളികളിലായ് രവിയങ്ങൊളിച്ചൂ.
12)
വൃത്തം-ഇന്ദ്രവംശയും വംശസ്ഥവും ചേർന്ന ‘ഉപജാതി‘
തം തംത തംതം തത തംത തംതതം
തതംത തംതം തത തംത തംതതം
കണ്ണൻ മണ്ണു തിന്നുന്നു own
(ഉപജാതി-ഇന്ദ്രവംശയും വംശസ്ഥവും)
തം തംത തംതം തത തംത തംതതം
തതംത തംതം തത തംത തംതതം
13)മുമ്പുള്ള രൂപം!
മിത്രങ്ങളെല്ലാം മൊഴിയുന്നതാ ദൃഢം
ത്രിവിക്രമൻ പൂഴി കഴിപ്പു സർവ്വദാ.’
യശോദയപ്പോൾ പിടികൂടി കണ്ണനേ,
ചങ്ങാതിവാക്യം നുണയെന്നു മാധവൻ.
‘മാതായ്ക്കു വിശ്വാസമതില്ലയെങ്കിലോ
തുറന്നു കാട്ടാം വദനം മുദായിതാ.’
വക്ത്രം പൊളിച്ചൂ വലുതായി വായയും
കാണുന്ന കാര്യം അതിവർണ്ണനീയമായ്.
മാതായശോദയ്ക്കു കുരുന്നു വാക്കിലേ
സത്യങ്ങൾ സത്യം അറിയാൻ കഴിഞ്ഞുവോ?
യശോദ മാതാവു കുനിഞ്ഞു നോക്കിയാ-
കുഞ്ഞിന്റെ വക്ത്രം, ഭഗവാനെ വിസ്മയം.
യശോദ കണ്ടൂ ലത, ജന്തുജാലവും
ശശാങ്കവെട്ടം കണിപോലെ ഈശ്വരാ!
ആദിത്യയാസ്യം തെളിയും വെളിച്ചവും
തൂകിച്ചിരിച്ചൂ പ്രഭുവിന്റെ വായിലായ്.
വൃക്ഷങ്ങൾ,സസ്യം,രവി,ചന്ദ്രൻ,ചന്ദ്രികാ,
വനം,കുളം, സുന്ദര പക്ഷിസംഘവും,
സുരേശവക്ത്രത്തിൽ നിരന്നു നിന്നതും
യശോദ കണ്ടൂ,മിഴിപൂട്ടി പ്രാർത്ഥിച്ചൂ.
ഗോവിന്ദകൃഷ്ണാ!ഇതു ഭാഗ്യചിഹ്നമോ?
കിശോരരൂപത്തിലടുത്തു കണ്ടതും,
യശോദ കൈകൂപ്പി മൊഴിഞ്ഞു മെല്ലെയായ്
‘മുമ്പുള്ള രൂപം മതിയെന്റെ മാധവാ.’
14)വിഘ്നം
വൃത്തം സമാനിക!
തംതതംത തംതതംത
തംതതം തതംതതംത
വിഘ്നമേതുമേറ്റിടാതെ
തന്നിടേണമേ ഗണേശ!
വന്നെനിക്കനുഗ്രഹങ്ങൾ
നിന്നെ ഞാൻ സദാ നമിപ്പു.
വ്യാസനായി നീ ചമച്ചു
ഭാരതം മഹാകിതാബ്.
ശീലുകൽക്കു ജന്മമേകി
ലോകരേറ്റെടുത്തു പാടി.
ഏറ്റവും ബൃഹത്തുതന്നെ
മാനസത്തിലെത്തിമെല്ലെ
ശാസ്ത്രവീധികാട്ടിടുന്ന-
ഭാരതം കരം പിടിപ്പു.
15)ആകാശക്കാഴ്ച!( To be modified)
(ഇന്ദ്രവംശ)
വാനത്തെ വസ്തുക്കളെ വിസ്തരിക്കുവാൻ
നോക്കുന്നു ശബ്ദം വിളയുന്നവാടി ഞാൻ.
വാക്കിന്റെയുദ്യാനമതൊന്നു കാണവേ
ആരാഞ്ഞു ഞാനെന്റെ പദങ്ങൾതൻ ലത.
വാക്കിൻ പ്രഭാവങ്ങളതൊന്നു കണ്ടു ഞാൻ
വാക്കിൻ പ്രസൂനങ്ങളെ നോക്കി നില്പു ഞാൻ.
സൗരഭ്യമേറേ വിതറും പദങ്ങളേ
സമ്മോദമായ് കണ്ടതു ധന്യമായി, ഹാ!
പക്ഷേയെനിക്കോ മൊഴി സ്വന്തമാക്കുവാൻ
ജ്ഞാനത്തിനേറേ കുറവുള്ളതായ് ദൃഢം.
അല്പം ശ്രമിച്ചിട്ടതിനാലെ ഹൃത്തിനാൽ
കാവ്യം ചമയ്ക്കാൻ പതിയേ ശ്രമത്തിലായ്.
അല്പം പെറുക്കാനരികത്തു പോയി ഞാൻ,
വെപ്രാളമോടേ നിലകൊണ്ട നേരമോ
ഏതാം പദോഘം പ്രിയമായടുത്തു ഞാൻ
വർണ്ണിച്ചു പര്യായഖഗത്തെ ശോഭയിൽ
വിണ്ണിന്റെ കാഴ്ചയ്ക്കു ഖഗം മനോഹരം
ആകാരമോ ഭംഗി! കഥിക്ക ദുഷ്ക്കരം.
ചിത്രം വരച്ചാൽ രുചിരം, മനോഹരം,
പത്രങ്ങൾതാണ്ടീയുയരേ പറന്നുപോം.
നീഡോത്ഭവങ്ങൾക്കു കുലായമെത്തണം,
വാണംകണക്കേയവർ പാറിവന്നിടും
അന്തിക്കുകൂട്ടായിവരും ഹിമാംശുവും
അന്തം വിടുമ്പോൽ പകലോനൊഴിഞ്ഞുപോം.
വാനത്തിൽ നീന്തീട്ടൊഴുകുന്നകൊണ്ടലോ
സൂര്യന്റെ തേരിൻ വരവിൻ ഭയത്തിലായ്.
വന്നങ്ങുകൂട്ടായ് കരവും പിടിച്ചിതു
കുന്നിൻസമാനം മരുവുന്നു,കാണെടോ
രാവിന്റെ സന്ദർശ്ശനവേള വാസര-
മാവോളമെല്ലാമകലേക്കു മാറ്റുവാൻ
മാർഗ്ഗങ്ങളേറെത്തിരയേണമെന്നതാൽ
സന്ധ്യാമ്മ വന്നൂ വഴികാട്ടി രണ്ടിനും.
16)ഖഗം നഭസ്സിൽ
ഉപേന്ദ്രവജ്ര
തതംത / തംതംത / തതംത / തംതം
ഖഗം നഭസ്സിന്റെ തപോവനത്തിൽ
നഗം കടന്നും പലകൂട്ടമായീ,
തരംഗമുണ്ടാക്കിയുയർന്നുപൊങ്ങും
പരം മനോഹാരിതയല്ലെ കാണ്മൂ?
വിഹായസത്തിൽ ചിരിനോക്കിനിന്നും,
അഹസ്സുനോക്കിക്കുശലം പറഞ്ഞും
മഹീരുഹം വാസരനാഥനേപ്പോൽ
മഹാനതയ്ക്കായ് ശ്രമമേറെ കാട്ടൂ.
സുനാഥനാം ബാലകസൂര്യദേവൻ
വിയത്തു പേറുന്നയിരുട്ടു മായ്ക്കും.
ദ്യുവിൻ മനോഹാരിത കൂട്ടിനല്കാൻ,
ദ്യുതിക്കുവേണ്ടിത്തിരിയും തെളിക്കും.
17)
വാനവിതാനസുഖം!
(അശ്വഗതി)
തംതത തംതത തം തത തംതത തംതത തം
ശാരദെ! മാനവമാനസതാരിലണഞ്ഞിടു നീ,
നേരിനു പീഠമതായ് നരചിത്തവുമായിടണം.
കൂരിരുൾ വീഴ്ത്തി മുടക്കരുതേ നരവീഥികളേ
പാരിൽ വെളിച്ചമതായിടണേ തവ സന്നിധി മാ!
മേനി നടിച്ചു തിളങ്ങി സദാ പലഗോഷ്ടിയുമായ്,
മാനുഷനെത്തിടുമെന്നുമതൊന്നു നിനച്ചിടുകിൽ.
മാനവക്രീടകളേറെ ദുരന്തവുമേറ്റി വരും
ദാനവരേ ചെറുതാക്കിടുമെന്നതുപോൽ, വരദേ!
ആളുകൾ ജന്മമെടുപ്പതു നീ പ്രസു! കാരണമോ?
നാളുകളൊക്കെ സുഭാസുരരീതിയിലായിവരാൻ
നീളെയൊരുക്കിടുമോ വിഭവം നരനായ് സകുലം?
നാളെയിൽ ജീവിനിലായ് മധുപോൽ മധുരം തരണേ.
താലവുമേന്തി നിരന്തരമായി വരുന്നുയിനൻ,
താമസമേതുമൊരിക്കലുമില്ലതു നിർണ്ണയമാം.
ഭാനു തമസ്സിനെ തൂത്തുകളഞ്ഞു വെടിപ്പു തരും,
വാനവിധാനസുഖം മനുജന്നു പകർന്നിടു നീ.
വാനം=ജീവിതം
Comments
Post a Comment