വൈഷ്ണവ് ജന തോ!

 

 

 

ഗാന്ധിയെന്നുള്ള ശബ്ദമീ ലോകത്തിൽ

കാന്തിചൂടി സുഗന്ധം പൊഴുക്കുന്നു.

ഭാരതഭൂവിൻ  ശ്രേഷ്ഠത ദിവ്യമായ്

പാരം പ്രശസ്തം മഹാത്മാമൂലമായ്.

 

ഭേഷായിയിറ്റിവൈഷ്ണവ് ജന തോ

രാഷ്ട്രത്തിൻ താതൻ ജനത്തിന്നേകീടാൻ.

ഇഷ്ടപൂർവ്വമായ് കൈക്കൊണ്ടു പൗരന്മാർ,

തുഷ്ടിപൂർവ്വമായ് ആസ്വദിച്ചേവരും.

 

തേൻതുള്ളിപോലേയൊഴുകീ മൺഹൃത്തിൽ,

തെന്നൽപോലുമതേറ്റു ചൊല്ലിപ്പോയി.

ദേശഭക്തിതൻ മാസ്മരശക്തിയെ,

ആശപോൽതട്ടിയുണർത്തി ഗീതകം.

 

മാഹാത്മ്യം കാട്ടീ വാക്കിലും നോക്കിലും

ആഹാ! മാന്ത്രികൻ രാജർഷിയാം ഗാന്ധി.

കൈയിലൂന്നുകമ്പേന്തി നടന്നപ്പോൾ 

മെയ്യും മനവും നാടിൽ  സമർപ്പിച്ചു.

 

ആഹാരം, വസ്ത്രം, അമൂല്യവസ്തുവിൽ

മോഹമില്ലെന്ന സത്യം സ്പഷ്ടമാക്കി.

അക്രമം വേണ്ടാ വേണ്ടതഹിംസയും,

സൂത്രവാക്യങ്ങൾ സ്വാതന്ത്ര്യലബ്ദ്ധിക്കായ്.

 

ആദർശങ്ങൾ, വിളമ്പിയില്ലാളാകാൻ

മോദപൂർവ്വമായ് കാത്തൂ മൃത്യൂവരെ.

സ്വന്തമെന്ന പദത്തോടു തെല്ലുമേ

സന്ധിചെയ്തില്ല നിശ്ചയം മോഹൻദാസ്.

 

ദാരിദ്യം,രോഗം പേറിവലയുന്നോർ

പാരിൽ ജീവിതം  ഭാരമായ് മാറിയോർ

കാരീയമനുകൂലമായ്തീർക്കുവാൻ 

നേരേ കണ്ടൊരു ഈശനെ ഗാന്ധിയിൽ.

 

ദീപംപോൽ വിളങ്ങീ  മണ്ണിലായ്

പാപംചെയ്യാത്ത പാവന മാനുഷൻ.

പാപികൾ നമ്മൾ ചിന്തിക്കൂ, പാതകം

കോപത്താൽ ചെയ്തു നഷ്ടമേറ്റീടല്ലേ.

 

Comments

Popular posts from this blog

പണത്തിനു മുന്നിൽ...!

കാലത്തിൻ കണക്കുകൾ!

സുന്ദര വക്ത്രം!