കുറുമ്പൻ!

 



 

ആന കുണുങ്ങീ വരുന്നതുണ്ടേ 

തന്നെവരുന്നു   നാം മാറിനിൽക്കാം. 

ഉണ്മയ്ക്കുടയോൻ   കുറുമ്പനവൻ

തിന്മാനവനെന്തോ തിരയുന്നു.   


ചുറ്റിനും കണ്ണോടിക്കുന്നതുണ്ടേ

പറ്റുന്ന കൂട്ടുകാരുണ്ടോയെന്നായ്.

ഒറ്റക്കൊന്നുമല്ല   പാപ്പാനുണ്ടേ,

പറ്റിയ തോട്ടിയും കൈയിലുണ്ടേ.


ഇങ്ങോട്ടുവന്നവനെത്തിക്കോട്ടെ 

പൊങ്ങിയവനുടെ മേലെയെത്താം.  

അച്ഛനുമമ്മയും കണ്മിഴിക്കും 

ഇച്ഛപോലാനപ്പുറത്തിരുന്നാൽ.  


കള്ളനവനെന്തേ  വൈകിടുന്നെ?

പിള്ളാരെക്കണ്ടില്ലേ  കളിക്കേണ്ടേ? 

പള്ളനിറക്കുന്നതാണു കാര്യം,

തുള്ളിക്കളിയൊക്കെ പിന്നെയാകാം.

Comments

Popular posts from this blog

പണത്തിനു മുന്നിൽ...!

കാലത്തിൻ കണക്കുകൾ!

സുന്ദര വക്ത്രം!