Posts

Showing posts from February, 2024

വാനരൻ പൊളിച്ചു!

(ഒരു നാടൻ പാട്ടാണ് ആധാരം, പാട്ടു താഴെക്കോടുത്തിട്ടുണ്ട്) പണ്ടു കുരങ്ങന്റെ മേളം കാട്ടിൽ  ഇണ്ടൽവിനായവൻ തുള്ളിച്ചാടി. മണ്ടത്തരം, പൊങ്ങിപ്പൊങ്ങിച്ചാടി, കുണ്ടിലായി വീണു ശക്തം മുള്ളിൽ. *പുച്ഛത്തിൽ കുത്തിക്കയറി മുള്ളും ഇച്ഛിച്ചു സുഖം, മാറണം നോവും. കൊല്ലന്റേയാലയിൽ രോഗിസമം ചൊല്ലിവിളിച്ചുകരഞ്ഞു ചെന്നു. “*കില്ലുവേണ്ട ഞാൻ മുള്ളുകൾ മാറ്റാം.” കൊല്ലൻ ഭിഷഗ്വരനായിത്തീർന്നു “വാലുമുറിഞ്ഞു,”വാനരനോതി, “വാലിൻമൂല്യം നീ തരൂ കത്തി.” മാങ്ങ നുള്ളാനതു ബാലർക്കേകി, തങ്ങിപ്പോയി മരത്തിലാ കത്തി. തങ്ങിയകത്തിയവനായ് നേടി, തിങ്ങിടും കുലകളായി മാങ്ങ. ചീർത്തമുഖത്തോടു  മുത്തിക്കൊപ്പം, ആർത്തിമൂത്തുമൂത്തു നിന്നു കുട്ടി. വീർത്തൂ വയറും മാങ്ങകൾ തിന്നും, മുത്തിയിൽനിന്നും കുഞ്ഞിനെ വാങ്ങി. *സ്നേഹക്കാരനോ തനൂജരില്ലാ, സ്നേഹത്തോടേ കുട്ടിയേ വാങ്ങി മാനസമേറെ മോദിച്ചു,  നിന്നൂ, വാനരന്നേകി, പാട്ടയിലെണ്ണാ. ദൂരത്തൊരു വയസ്സിയാമമ്മ, ഭർത്താവുമൊത്തങ്ങു ദോശചുട്ടു. വൃത്തിയിൽ ചുടേണമപ്പം തിന്നാൻ  ശുദ്ധമെണ്ണ കുരങ്ങനോ നല്കീ. എണ്ണയ്ക്കുപകരം കിട്ടി അപ്പം, എണ്ണിക്കൊടുത്തു ദോശകൾ മുത്തി. പിന്നെയോ ചെണ്ടക്കാരനെ കണ്ടു, ചെണ്ടയെടുത്തൂ, കൊടുത്തു ...

ശുദ്ധചിത്തം!

ശുദ്ധചിത്തം!  (താരസാരം-സ്വയംകൃത വൃത്തം) തംതതം തംതംത തംതംതം തം വെണ്ണകട്ടുണ്ണുന്നകണ്ണാ!നീയെൻ കണ്ണിണക്കാനന്ദമേകീടുന്നൂ. നിന്റ തൃപ്പാദങ്ങ,ളെന്നും ചിത്തിൽ വന്നിടാൻ ഞാനെന്തു ചെയ്വൂ കണ്ണാ!. മാനവന്റേതാം കൃതം നീ കേൾക്കൂ, മൂല്യവും ചുട്ടങ്ങ,ഹങ്കാരം താൻ. മാനസവ്യാപാരകാര്യങ്ങൾക്കോ മാർദ്ദവം തെല്ലും മനുഷ്യന്നില്ലാ! ഉദ്യമം പാഴാക്കി മാറ്റും മർത്യാ! ഉമ്മിണിക്കഷ്ടം, നിനച്ചിടൂ നീ. ഉണ്ണുവാനന്നം തരിക്കൂമില്ലാ- യെങ്കിലും മോദത്തിനേറ്റം കാട്ടും. എന്നുമേ മാന്യൻ ചമഞ്ഞീടുന്നൂ, ഭള്ളു ചേതസ്സിന്റെ കൂടെപ്പാർക്കും. കുത്തുവാക്കാ,മായുധം മർത്യന്മാർ, കാത്തുവയ്ക്കുന്നൂ പ്രയോഗിച്ചീടാൻ. ചിത്തമെന്നും ശുദ്ധമാക്കൂമർത്യാ! സ്വത്തുതുല്യം വന്നുചേരും തോഷം. നല്ലതാം കാര്യങ്ങൾ മാത്രംചെയ്യൂ, നന്മതൻ കേദാരമായിത്തീരും. ഉണ്മയേ കംസാരി ശ്ലാഘിച്ചീടും, മന്നിലായ് ലോകർക്കു കാവൽക്കാരൻ. ശാന്തിതൻമന്ത്രം നിറയ്ക്കൂ ചുണ്ടിൽ, ശാന്തമായ് നേർപ്പാത കാട്ടും കണ്ണൻ. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കായ്, ഉത്തരം നീതന്നെയല്ലേ ശൗരേ! ഉള്ളിലായ്മിന്നുന്ന ദീപം നീയേ, ഉത്തമം,സർവ്വർക്കുമേകൂ മോക്ഷം.

സഹസ്രാബ്‌ദയാത്ര!

അഹോരാത്രങ്ങൾതൻ  പിറകിലേയ്ക്കു നാം സഹസ്രാബ്‌ദയാത്ര പവിത്രമായ് ചെയ്യാം. പ്രിയഗൗതമനായ് അഹല്യ സൂക്ഷിച്ചു തനു, മനം, ചിന്ത സദാമുദത്തൊടേ. നനുത്തചർമ്മവും സുരൂപദേഹവും നടത്തംമോഹനം ഖഗത്തിൻസദൃശം. അഴകിന്നഗ്രത്തിൽ പവിഴമല്ലിയായ് പൊഴിച്ചു സൗരഭ്യം നിറച്ചു ആൺമനം. വനവല്ലികളും കിളിജാലങ്ങളും  മനംകൊണ്ടവളേ  അനുഗമിച്ചുപോയ്. മരുത്തിന്റേ ഹൃത്തുമഹല്യയിലെത്തി, പറയേണ്ടതുണ്ടോ പുരുഷന്റെ കാര്യം! അഖണ്ഡരാജനാം പുരന്ദരൻമുദാ അഖില സുന്ദരി, അഹല്യേ കാമിച്ചു. ശരീരശുദ്ധിക്കായ്  ഋഷിയാം ഗൗതമൻ    അരുണോദയത്തിൽ  നദിയിലേക്കു പോയ്. ഇനനുണർന്നില്ലാ സമയമായില്ലാ മുനി കുളിച്ചില്ലാ തപോവനേയെത്തീ. വസനമ്മാറ്റിയകളേബരവുമായ് *വലാരാതി നിന്നൂ അഹല്യയ്ക്കൊപ്പമായ്. വലിയ ഭീതിയായ് ഇരുവർക്കുമുള്ളിൽ, വരുംവരാഴിക ഹൃദിയെത്തിയില്ല. അതികോപതാപം തപസ്വിയിലിറ്റു അതികർക്കശമായ് ശപിച്ചു മാമുനി.  “സഹസ്രവത്സരം ദൃഷത്തായ് മാറട്ടെ  സഹസ്രഭഗനായ് ഭവിക്ക നീ ശക്രാ!” ഹരിതൻ പാദങ്ങൾ പതിയെ ശിലയിൽ  ഒരുകുറി തൊട്ടു ശിലയഹല്യയായ്. ഒരുശങ്കയുണ്ടേ വനിത കാമിച്ചോ മരുത്വാന്റെ ഭംഗി, മറന്നോ കാന്തനെ? വനത്തിൻ മാനിനി സ്വയം മറന്നതോ, നിനവില്ലാക്കർമ്...

വീടിന്നിടം!

കൃതജ്ഞതാതലം  മനുഷ്യ,മാനസേ നിഷേധമായ്, പതുക്കെയങ്ങു തെന്നിമാറിടുന്നുവുള്ളിൽ നിന്നുമായ്. ഉദാഹരിക്കചെയ്തിടാം ശ്രവിച്ചിടൂ സ്വകാര്യമായ്, ഉദാരമായ് ദരിദ്രനായി,യേകി ജന്മി വീടിടം. മുദായൊരുക്കി താമസിക്കുവാൻ ഗൃഹം കൃഷീവലൻ, സദാ പദങ്ങൾ ചൊല്ലി ജന്മിയേ സുഖിപ്പിയാനയാൾ. മനസ്സിനുള്ളിൽ നാഥനും പുകഴ്ന്നു വന്നയാളിനേ, മനത്തിലായിയാശ്രിതൻ കുശുമ്പു ശേഖരിച്ചു ഹാ! “ഗൃഹം രവീ! സുമോഹനം പണിഞ്ഞെനിക്കു മാറണം, അഹസ്സു നല്ലതൊന്നുനോക്കി നേരവും കുറിക്കണം. മഹത്വമേറിടും മുഹൂർത്തമൊക്കെ നോക്കി കല്ലിടാൻ. സഹായമായി നൂതനസ്തമം നിനക്കു തന്നിടാം.” “വസിക്കുവാൻ തിരഞ്ഞെടുത്തവാസമൊക്കെ മാറ്റണോ? അസാധ്യമായ കാര്യമാണു ഞങ്ങൾ മാറുകില്ല ഹേ! കുറച്ചുകാലമായി ഞാൻ കുടുംബമായ് വസിച്ചിതൂ, അറിഞ്ഞിടൂ സ്തമത്തിനായി  കേസിനും തയാറിൽ ഞാൻ.” മനുഷ്യമാനസത്തിലായി കാണുമോ കൃതജ്ഞതാ?  മനുഷ്യതയ്ക്കു ചേർച്ചയുള്ള ശബ്ദമൊക്കെയാവിയായ്. മുതിർന്നവർക്കു നിങ്ങളേകു ആദരം യുവാക്കളേ, ഉതിർന്നു മണ്ണിൽ വീണിടട്ടെയുള്ളിലുള്ളഹം സദാ. തമസ്സുമാറ്റിയേറെവെട്ടമേകിടൂ ജഗത്തിനായ്, നമിച്ചിടാം മഹേശ്വരാ! അനുഗ്രഹത്തെയേകണേ. ജനിക്കണം സുമോദമായ് വിവേകമൊക്കെയാകവേ ഇനിക്കണം മഹാപ്രപഞ്ചമെന്നുമെന്നുമ...

ശുദ്ധചിത്തം!

വെണ്ണകട്ടുണ്ണുന്നകണ്ണാ നീയെൻ കണ്ണിണയ്ക്കാനന്ദമേകീ നില്പൂ. ആനനം താപത്തിൽ വെന്തിടുമ്പോൾ  ആത്മദുഃഖത്തേ ശമിപ്പിച്ചീടൂ. നന്മ കാട്ടുന്ന ദേവൻ കൃഷ്ണൻ, മന്നനാം ഭൂലോകനാഥൻ. ഇന്ദിരാവല്ലഭനാകും നീയേ, മന്മനേ നിത്യം വസിപ്പൂ, നൂനം, ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കായ്, ഉത്തരം നീതന്നെ തമ്പുരാനേ! ഉള്ളിലായ്മിന്നുന്ന ദീപം നീയേ, ഉത്തമം കാട്ടും സുമാർഗ്ഗം നീയും. ഉടുവസ്ത്രം മർത്യനന്യംതന്നേ ഉണ്ണുവാനന്നം തരിക്കുമില്ലാ ഉദ്യമം പാഴാക്കി മാറ്റും മർത്യൻ, ഉഗ്രമായാലസ്യപാത്രം തന്നേ. ഉങ്കിലായ്മേവുന്നു നീ യാഢ്യൻപോൽ, ഭള്ളു നിൻ ചേതസ്സിൽ വാസം ചെയ്യൂ. ചിത്തമെന്നും ശുദ്ധമാക്കിക്കൂടേ? സ്വത്തുതുല്യംവന്നുചേരും തോഷം. കുത്തുവാക്കാം ഭൽസനങ്ങൾ ദൂരേ, കാത്തുനില്ക്കും ഭാഗ്യമൊക്കേയെത്തും. ശാന്തിതൻമന്ത്രം നിറയ്ക്കൂ ചുണ്ടിൽ, ശാന്തമായ് കണ്ണൻ നയിക്കും നിന്നേ. ഉങ്ക്- അഹങ്കാരം

കുറുമ്പൻ!

  ആന   കുണുങ്ങീ   വരുന്നതുണ്ടേ   തന്നെവരുന്നു     നാം   മാറിനിൽക്കാം . ഉന്മയ്ക്കുടയോൻ     കുറുമ്പനവൻ തിന്മാനായെന്തോ    തിരഞ്ഞിടുന്നു     ചുറ്റിനും   കണ്ണോടിക്കുന്നതുണ്ടേ പറ്റുന്ന   കൂട്ടുകാരുണ്ടോയെന്നായ് . ഒറ്റക്കൊന്നുമല്ല     പാപ്പാനുണ്ടേ , പറ്റിയ   തോട്ടിയും   കൈയിലുണ്ടേ .   ഇങ്ങോട്ടുവന്നവനെത്തിക്കോട്ടെ   പൊങ്ങിയവനുടെ   മേലെയെത്താം .   അച്ഛനുമമ്മയും   കണ്മിഴിക്കും   ഇച്ഛപോലാനപ്പുറത്തിരുന്നാൽ .     കള്ളനവനെന്തേ    വൈകിടുന്നെ ? പിള്ളാരെക്കണ്ടില്ലേ    കേളിവേണ്ടേ ? പള്ളനിറക്കുന്നതാണു   കാര്യം , തുള്ളിക്കളിയൊക്കെ   പിന്നെയാകാം .