വാനരൻ പൊളിച്ചു!
(ഒരു നാടൻ പാട്ടാണ് ആധാരം, പാട്ടു താഴെക്കോടുത്തിട്ടുണ്ട്)
പണ്ടു കുരങ്ങന്റെ മേളം കാട്ടിൽ
ഇണ്ടൽവിനായവൻ തുള്ളിച്ചാടി.
മണ്ടത്തരം, പൊങ്ങിപ്പൊങ്ങിച്ചാടി,
കുണ്ടിലായി വീണു ശക്തം മുള്ളിൽ.
*പുച്ഛത്തിൽ കുത്തിക്കയറി മുള്ളും
ഇച്ഛിച്ചു സുഖം, മാറണം നോവും.
കൊല്ലന്റേയാലയിൽ രോഗിസമം
ചൊല്ലിവിളിച്ചുകരഞ്ഞു ചെന്നു.
“*കില്ലുവേണ്ട ഞാൻ മുള്ളുകൾ മാറ്റാം.”
കൊല്ലൻ ഭിഷഗ്വരനായിത്തീർന്നു
“വാലുമുറിഞ്ഞു,”വാനരനോതി,
“വാലിൻമൂല്യം നീ തരൂ കത്തി.”
മാങ്ങ നുള്ളാനതു ബാലർക്കേകി,
തങ്ങിപ്പോയി മരത്തിലാ കത്തി.
തങ്ങിയകത്തിയവനായ് നേടി,
തിങ്ങിടും കുലകളായി മാങ്ങ.
ചീർത്തമുഖത്തോടു മുത്തിക്കൊപ്പം,
ആർത്തിമൂത്തുമൂത്തു നിന്നു കുട്ടി.
വീർത്തൂ വയറും മാങ്ങകൾ തിന്നും,
മുത്തിയിൽനിന്നും കുഞ്ഞിനെ വാങ്ങി.
*സ്നേഹക്കാരനോ തനൂജരില്ലാ,
സ്നേഹത്തോടേ കുട്ടിയേ വാങ്ങി
മാനസമേറെ മോദിച്ചു, നിന്നൂ,
വാനരന്നേകി, പാട്ടയിലെണ്ണാ.
ദൂരത്തൊരു വയസ്സിയാമമ്മ,
ഭർത്താവുമൊത്തങ്ങു ദോശചുട്ടു.
വൃത്തിയിൽ ചുടേണമപ്പം തിന്നാൻ
ശുദ്ധമെണ്ണ കുരങ്ങനോ നല്കീ.
എണ്ണയ്ക്കുപകരം കിട്ടി അപ്പം,
എണ്ണിക്കൊടുത്തു ദോശകൾ മുത്തി.
പിന്നെയോ ചെണ്ടക്കാരനെ കണ്ടു,
ചെണ്ടയെടുത്തൂ, കൊടുത്തു അപ്പം.
കൊട്ടീയവൻ ചെണ്ട പാടാൻ നന്നായ്,
കുട്ടിക്കൂട്ടം കൂടെ കൂടി പാടാൻ.
“വാലുപോയി കത്തികിട്ടി ടും ടും
കത്തിപോയിമാങ്ങാകിട്ടി ടും ടും
മാങ്ങപോയ് കുട്ടിയെക്കിട്ടി ടും ടും
കുട്ടിപോയി എണ്ണകിട്ടി ടും ടും
എണ്ണപോയിയപ്പം കിട്ടി ടും ടും
അപ്പം പോയി ചെണ്ടകിട്ടി ടും ടും…”
വാനരനോടോ കേളികളൊക്കെ?
കാനനമല്ലേ അവന്റെ വേദി!
സൂഷ്മതയോടെ കാര്യങ്ങൾ ചെയ്താൽ
നഷ്ടം വരില്ലാ നിശ്ചയം തന്നെ.
*പുച്ഛം=വാല്
*കില്ല്=സംശയം
Comments
Post a Comment