ഇന്നിന്റെ നേർചിത്രം!


ഇന്നിന്റെ നേർചിത്രമെന്തെന്നു നോക്കിടാം,

മണ്ണിന്നു മാലിന്യനിക്ഷേ  സ്ഥാനമായ്.

നിത്യവും  ’പ്ലാസ്റ്റിക്കു’ വീഴുന്നു  റോഡിലായ്,

ഇത്തരം മാലിന്യം റോഡിൻ്റെ ജന്മികൾ.                                                                   

മാനുഷരെന്തും  വലിച്ചെറിയുംകല  

മാനസേ നിത്യം വസിക്കുന്നു  മോദമായ്.

“കഷ്ടങ്ങളെത്തില്ലുറപ്പതു  നമ്മളിൽ

ഇഷ്ടങ്ങൾ കിട്ടിടും ,”ചിന്തിപ്പൂ മാലോകർ.


സത്യം പറഞ്ഞിടാം  മർത്യനോ കാട്ടുന്നു 

 വൃത്തിയായ്  വൃത്തികളഞ്ഞിടും പാടവം. 

 സ്വന്തമായ്  ജീവനിൽ നേടുവാൻ  കാര്യങ്ങൾ 

അന്തമില്ലാ ചീക്ക    നിറയ്ക്കുന്നു  ഹൃത്തടേ. 


മാരുതൻ മന്ദമായ് വീശിയുഷ്ണം മാറ്റി,

 താരുതന്തുക്കളേം  തഴുകീ പാട്ടുമ്പാടി.

ശ്വേതമാം രക്തമൊഴുക്കും  സരിത്തുകൾ

ശുദ്ധസ്മേരം കാട്ടി സുന്ദരം   ജീവിച്ചു.  


ഉത്തുംഗ ശുദ്ധിയിൽ മേളിച്ചനാടായി

ഉത്തമ മാതൃക  കാട്ടിയെല്ലാടവും.

ആദരം മേളിച്ചു  തമ്മിലായൊത്തപ്പോൾ,

സോദരസ്നേഹത്തിൽ വജ്രതിളക്കവും. 

       

വായുവിന്നു ശ്വസനം  ബുദ്ധിമുട്ടായി 

തോയവും രോഗക്കിടക്കയിൽ തന്നായി.

തീവ്രചികിത്സാ വിധേയയിന്നു ധാത്രി,

ആവതു ചെയ്യണം,  ധാത്രിക്കന്ത്യം വേണ്ട.


സാനു തോയത്തിന്റെ പ്രാണനെ  രക്ഷിക്കാൻ 

വാനത്തിൽ കൊണ്ടലിൻ ഭവത്തെയേകുന്നു.

 നീരിന്നു  സംഗരം ചെയ്യുന്നു  ധാത്രിയിൽ,

പോരിൽ  നരന്നോടു പരാജയം തീർച്ച.


വിദ്യതൻ പാഠമായ് മൂല്യോപദേശങ്ങൾ,

വിദ്യാർത്ഥികൾക്കായി സാധിതമാക്കണം.

നാടിൻ മിടിപ്പു നാം ഭദ്രമറിയേണം

പാടെ ശിരസ്സു മറന്നെണ്ണ തേക്കല്ലേ.


മാനുഷജീവിതം ഫുല്ലമാക്കീടണോ?

മാനമായ് മാനസം വൃത്തിയാക്കീടണം.

ഭൂഷണം കർമ്മവുംവാക്കുകളല്ലല്ലൊ,

ഭാഷണം പോരല്ലൊ, വേണ്ടതു ചെയ്യണം.


ബുദ്ധിയേ ശോധനചെയ്യാം വിവേകമായ്

ബോദ്ധ്യമാകും സ്വയം നേരിന്റെ ശൂന്യത.

ഭൂവിൻ മനസ്സിലായ്  നൊമ്പരമേറ്റല്ലെ 

ഭാവിയെ ഭാസുരമാക്കണമാഭയായ്.


Comments

Popular posts from this blog

പണത്തിനു മുന്നിൽ...!

കാലത്തിൻ കണക്കുകൾ!

സുന്ദര വക്ത്രം!