യുദ്ധം! യുദ്ധം! (കേക)

   

റഷ്യയുക്രെയിൻ യുദ്ധം ചുറ്റുമെമ്പാടും യുദ്ധം. 

 മണ്ണിനു വേണ്ടി യുദ്ധം വിണ്ണിനു വേണ്ടി  യുദ്ധം.

 

 പെണ്ണിനു വേണ്ടി  യുദ്ധം, നാണയം കൊയ്യാൻ  യുദ്ധം.

മത്സരംകാട്ടീടുന്നു  ടാങ്കുംമിസൈലുമെല്ലാം.

 

ജീവനെടുക്കും തോക്കാൽ കർണ്ണംപൊട്ടീടുംശബ്ദം.

തോക്കുംതോൽക്കുംവാക്കുകൾ കീറിമുറിക്കുമുള്ളം.

 

മാതാപിതാക്കൾ തമ്മിൽ , മാതാപിതാക്കളോടും.

മാനുഷവക്ത്രംനോക്കൂ, ശണ്ഠ തുടങ്ങുമിപ്പോൾ.

 

മിത്ര,സഹജർ തമ്മിൽ അയൽക്കാരോടും യുദ്ധം,

മന്മനംവെന്തീടുന്നു  തര്ക്കത്തിന്നൂര്ജ്ജത്തിനാൽ

 

ഒറ്റചിത്തത്തിന്നുള്ളിൽ,ചർവ്വണംചെയ്യുംചണ്ടി,

ഓരോരോപുമാനായി വാരിവിതയ്ക്കും ചുറ്റും.

   

യുദ്ധംതുടങ്ങും വേഗം, വ്യാപിക്കും  വൈറസ്സു,പോൽ.

ഊരാൻവയ്യായുദ്ധത്തിൽ കോർക്കപ്പെടും മാനവർ.

 

ജീവനിൽകൊതിയുള്ളോർ  പീഡാർണ്ണവത്തിൽ  മുങ്ങും.    

ജീവിതം  ധാരാളമായ്   ഭൂവിട്ടുപോകും മോളിൽ,

 

ദുഷ്ടർ ഹാസം ചെയ്തീടും രക്തത്തിൽ   രമിച്ചീടും.    

ക്ഷുദ്രന്മാർ  വിരാജിപ്പൂ കംസൻകൗരവർ പോലെ.  

 

കാന്തനും മോനും പോയി വേറെയാൾക്കു കളത്രം.

കരഞ്ഞുകരഞ്ഞവർ അക്ഷിതൻ നീരിലാണ്ടു.

  

ജീവനില്ലാ പ്രാണികൾ എങ്ങും കാണാം നോക്കിയാൽ.    

യുദ്ധത്തീയിൽ കത്തുന്നു, പൂച്ചിതുല്യം മനുജർ.

 

എണ്ണമില്ല, എണ്ണത്തില്ല, ഏതോ കണക്കുമാത്രം.

ഇന്നലെ സമ്പത്തുള്ളോർ ഇന്നുവെറും, തെണ്ടികൾ.

 

അംഗം നഷ്ടപ്പെട്ടവർ,  ഓടാനും വയ്യാത്തവർ,

ആത്മാവുപോയീടില്ല നേതാക്കൾക്കാർക്കും തന്നെ.

 

നഷ്ടത്തെ ചൊല്ലിക്കേഴുംലോകർ ചോദിക്കില്ലൊന്നും.

നഷ്ടം യോദ്ധാവീരർക്കും പാവമാംനാട്ടുകാർക്കും.

 

 ചിത്തം കാടോ, നരന്റെ? അതോ മൃഗത്തിൻ വീടോ?

ഗുപ്തതയ്ക്കുള്ളയിടം ആർക്കുമെത്താനാവില്ല.

 

ധർമ്മം ദയാ കാര്യത്തിൽ മർത്യന്നിന്നു  ദാരിദ്ര്യം.

ക്രൂരതാപം പൊന്തുന്നു  കൃപയൊക്കെ ബാഷ്പമായ് .

 

സ്നേഹദൂത മറഞ്ഞു,  മണ്ണിൽ മൂല്യം വീണുപോയ്,   

വന്യനൃത്തങ്ങൾ കണ്ടു, ശാന്തി,ഭയന്നോടിപ്പോയ്.

 

ചിന്ത കെട്ടിയ ചൂലാൽ മാറ്റാം മനോമാലിന്യം,

ചെയ്യണം നാം മാലോകർ ആത്മശുദ്ധി നന്മയ്ക്കായ്.

 

 ദൂരെയാക്കാം ശത്രുത മിത്രവിത്തുകൾ പാകാം  

വേണ്ടായുദ്ധം മൃത്യുവും ശാന്തിമന്ത്രം ജപിക്കാം.

Comments

Popular posts from this blog

പണത്തിനു മുന്നിൽ...!

കാലത്തിൻ കണക്കുകൾ!

സുന്ദര വക്ത്രം!