കുഞ്ഞുമനം!

കുഞ്ഞുമനം! നതോന്നത മദ്യപാനമാസ്വദിപ്പാൻ ചട്ടിമീൻകറിയുമായി ഉദ്യാനത്തിൻ കോണിലായി കൂട്ടരിരുന്നു. പാവംപൂച്ച കൊതിമൂലം മത്സ്യച്ചട്ടി നക്കാൻപോയി, പോവാൻ പറ്റാതായിപ്പോയി തലകുടുങ്ങി.          മദ്യപാനമാസ്വദിപ്പോർ വൃക്ഷക്കമ്പു കൈയിലേന്തി മദ്യച്ചൂടിൽ പൂച്ചയ്‌ക്കൊരു ദണ്ഡനമേകീ. പൂച്ചയ്ക്കെന്തു പൊന്നുകാര്യം വഷളത്തം കാട്ടിയില്ലേ! പച്ചദണ്ഡിന്നടിയേറ്റു  മൃതമായ്മാറി.  രണ്ടുമാർജ്ജാരക്കുഞ്ഞുങ്ങളനാഥരായ്ത്തീർന്നു കഷ്ടം! കണ്ടു കുട്ടികളെ കുട്ടി, മയ്യൽ പെരുത്തു. ദിവ്യമായി പൈതൽ നുള്ളി ആരാമത്തിൻ സുന്ദരരേ ജീവൻപോയപൂച്ചയ്ക്കായിയർപ്പണം ചെയ്തു. മാർജ്ജാരർക്കു ശോകമായി മാതാവിനേക്കാണ്മാനില്ലാ,  ചാർത്തിനുള്ളിൽ കിടന്നവർ ‘മ്യാവൂ’ ന്നു മൂളി. താലോലിക്കാനമ്മയില്ല പക്ഷേ സഖി വന്നെടുത്തു ആലോലം പാടിയങ്ങേകി കാരുണ്യക്ഷീരം. എട്ടുവയസ്സാണെന്നാലും സ്നേഹത്തിൻ നിറകുടമായ് കുട്ടി തൻറ മാർജ്ജാരരെ  കോരിയെടുത്തു. കുഞ്ഞുമനം വെമ്പൽ പൂണ്ടു  നയനത്തിൽ പെയ്തു വർഷം കൂഞ്ഞുപൂച്ചകൾക്കായവളാഹാരം തേടി. ഉൾവിളിതൻ മാറ്റൊലിപോൽ ദുഗ്ദ്ധം പൈതൽ പൂച്ചയ്ക്കായി, ഉള്ളിൽക്കയറിയെടുത്തു പാത്രത്തിൽ നല്കീ. സ്വസ്ഥസ്ഥാനമൊന്നൊരുക്കി ഫ്ലാനൽകൊണ്ടു പുതപ്പിച്ചു  സ്വസ്ഥനിദ്ര പൂച്ചകൾക്കായ് നല്കീ  ശിശുവും. മഞ്ഞുപൊഴിച്ചു രജനി ശൈത്യംപൂശി തണുവേറ്റി, കുഞ്ഞുവയറു നിറച്ച കുഞ്ഞിനുവേണ്ടി. പഞ്ഞിപോൽ മൃദുലമായ ഹൃത്തുള്ള കുട്ടിയെനോക്കി പുഞ്ചിരിതൂകി മോദത്താൽ നക്ഷത്രേശനും.

Comments

Popular posts from this blog

പണത്തിനു മുന്നിൽ...!

കാലത്തിൻ കണക്കുകൾ!

സുന്ദര വക്ത്രം!