കാനൽജലം!
വൃത്തം-മഞ്ജരി
വേനൽ കോപത്താലെ ചുട്ടുതിന്നീടുന്നു
മാനവരേം സർവ്വജന്തുക്കളേം.
വേഴാമ്പലിൻ തുല്യം ദാഹജലന്തേടി,
മാഴ്കുന്നു കുന്നുകൾ കൂപങ്ങളും.
ആഹമേറെയുള്ള ആര്യമാവിൻ കോപം,
ആർക്കും കഴിവില്ല തീർപ്പാക്കുവാൻ.
ആഹാ! വരവായി വാരിതൻ ഭഗവാൻ,
മോഹനു വർഷത്തിൽ മുങ്ങാൻ മോഹം.
മോഹനോ വൃഷ്ടിയെ ഹൃദിയേറ്റീടുവാൻ
മോഹിച്ചതോഴിയെത്താൻ കൊതിച്ചൂ.
മാനംകളഞ്ഞവൻ പെണ്ണിനെ ഇച്ഛിച്ചു,
എന്നാലവൾ മെല്ലെ തെന്നിമാറി.
പെണ്ണിന്റെയുള്ളിലായ് ഇച്ഛതൻ ചേലില്ല,
പയ്യൻ ഹൃത്തിൽ വച്ചവൾതൻ മൂർത്തീ.
ദുഃഖമധികമായ് അക്ഷിയിൽ പ്രളയം,
മുങ്ങീയതിൽ പ്രാണനും പിടഞ്ഞൂ.
ഇന്നു ക്ഷണം പക്ഷെ സ്വീകരിച്ചുവവൾ,
വേനൽവർഷത്തിന്റെ മാസ്മരമോ?
അക്ഷികൾ ചുംബനം കൈമാറി തമ്മിലായ്,
വൃക്ഷമൂലമിരിക്കാനൊരുക്കീ.
ചുണ്ടുകൾ മന്ത്രിച്ചു തേനൂറുമീണങ്ങൾ,
മാനസം കൈമാറി ഗൂഢപ്രേമം.
സ്വാപത്തിൽ വീണതറിഞ്ഞതില്ല മോഹൻ,
സുപ്തിവിട്ടുണർന്നു മന്ദമവൻ.
കണ്ടതുസർവ്വവും കിനാവുമാത്രമായ്,
കാനൽജലമായി കാഴ്ചമൊത്തം.
ആശയൊഴുകൊല്ല സൗഹൃദന്തേടുവാൻ,
പാശമായ് മാറീടാം മിത്രതകൾ.
ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക സന്തതം,
പന്തിയല്ല തൃഷ്ണവീഥിയാത്ര.
ചിന്തകളെ തൂക്കി, വേണ്ടതെടുത്തീടാം,
ചന്തമുള്ളപരിണാമം പുൽകാം.
Comments
Post a Comment