Posts

Showing posts from December, 2024

പരിശുദ്ധനാമം!

   (വൃത്തം-അന്നനട)  തെളിഞ്ഞങ്ങൂ   നിൽപ്പൂ   മമമാനസത്തിൽ , വിളങ്ങുംദീപംപോൽ    അയോധ്യാരാജൻ . ഒരുദിനംപോലും   മുടങ്ങിടാതെ   ഞാൻ ,   ഉരുവിട്ടീടുന്നു    പരിശുദ്ധനാമം .   രഘുകുലനാഥാ ! തവനാമൗഷധം   സുഖമാം   ലേപനം , മനനൊമ്പരത്തിൽ .    അമിതമാമാശ   പറക്കും    വിദൂരേ , അമാനമായ്   തോഷം , വരും   നിന്നെ    പാർത്താൽ .    അധികമാം   കാമം    പെരുത്തക്രോധവും , അഴുക്കാം   ലോഭവും    മലിനമോഹവും   വിഴു   പ്പാം   മാത്സര്യം , അശുദ്ധമദവും വിദൂരെയാകണേ   മനസ്സിൻ   ശത്രുക്കൾ .   കനിവിൻ   നാഥനാം    മുനിശിഷ്യാ ! രാമാ ! ഹനിക്കും   ചിന്തയെ    അകത്തിമാറ്റണേ   . തനിരാമായണം    അരികിലെത്തിയാൽ , തുടരില്ലാ   പീഡാ   ശരിക്കും   രക്ഷതാൻ .   വയോജനത്തിനു    സദാ   രാമായണം . ഉയർന്നൊരാശയയിരിപ്പിടമല്ലോ !   ധരിത്രി   ഭാരതം   ശുഭപ്രതീക്ഷകൾ   പരമദിവ...

ഗുരുശിഷ്യബന്ധം!

ഗുരുശിഷ്യബന്ധം! (ഉന്നത) ഗുരുശിഷ്യബന്ധത്തിന്റെ           പവിത്രതയറിഞ്ഞീടാൻ  പൗരാണികകാലത്തേക്കു             ചെയ്യാം യാത്ര രമ്യമായി. ധരിത്രിതൻ പവിത്രമാ-          മാരണ്യത്തിന്നുദ്യാനത്തിൽ രമണീയമായിനില്പൂ           വിടപങ്ങൾ    നിരവധി. സാലങ്ങൾതൻ സംഘത്തിലായ്          ഉയർന്നു നില്ക്കുന്നവൃക്ഷം, ആലോലമാടി രസിപ്പൂ          കുട്ടാളികൾ  കൂടെ ചേർന്നു. കാന്താരത്തിൻ പേരാൽച്ചോട്ടിൽ              ചൈതന്യമോലും പ്രതിമ, ദ്രോണാചാര്യഗുരുതന്റെ             ദേവതുല്യമൊരുമൂർത്തി. വേടനാകും ശിഷ്യൻ തന്റെ             ഗുരുവിന്റെ വശ്യമൂർത്തി, അടവിതന്നിൽ സ്ഥാപിച്ചു            ദേവതുല്യം മഹോന്നതം. ധന്യമായി കൂപ്പിനില്പൂ           ശിഷ്യനായീ ഏകലവ്യൻ, മൂകമായി മൂർത്തിസാക്ഷി   ...