നോവിന്റെ നീരൊഴുക്ക് !
(കേക) ചിത്തത്തിന്നാഴങ്ങളിൽ നോവിന്റെ നീരൊഴുക്കായ്, ഉത്തരയുടെ ക്ഷേത്രം നിർജ്ജീവം മാനസവും. മോശമായതിൻ ഹേതു പെട്ടെന്നുണർന്നൂ വൃഷ്ടി. മട്ടുമാറിയ വർഷം പിണമഞ്ചമെത്തിച്ചു. ഭർത്താവും പൊന്നുമോനും ഛായാചിത്രമായ് മാറി, മൊത്തത്തിലനാഥയായ് ജീവിതവീഥിതന്നിൽ. ഉത്തരയ്ക്കുത്തരമോ ഹൃദിയെത്തിയുമില്ല. ഉത്തരമില്ലാ പ്രശ്നം ബലൂൺപോലുള്ളിൽ വീർത്തു. ഉത്തുംഗക്കുന്നിൻ മേലെ ഉത്തമൻ തൻ കുടുംബ- മുത്തമസ്വപ്നങ്ങൾതൻ കുടക്കീഴിലായ് നിന്നൂ. “പത്തുപണമുണ്ടാക്കി വയ്ക്കണമൊരാലയം,” ചിത്തങ്ങൾ നിലകൊണ്ടു കനവിൻ കുടക്കീഴിൽ. സ്വന്തം ഗേഹവാസത്...