ആനക്കൂറ്റൻ!

  

 

ഇമ്പം തരുന്നേറെ ആനക്കൂറ്റൻ  

വമ്പനവൻ സ്വന്തം  താവളത്തിൽ.

തുമ്പികളെപ്പോലും  നോവിക്കില്ല,

ശുംഭനല്ലവൻ  മർത്യസമാനം.

 

കൂമ്പാരംപോൽ ഭക്ഷമിഷ്ഠമെന്നാൽ

കുമ്പിക്കായ്  കുസൃതി ദ്രോഹിക്കില്ല.

കുംഭി തേടിടും  തെങ്ങോല  ചേലായ്

കുമ്പയനു  വിശ,പ്പേറിടുമ്പോൾ.

 

കമ്പമേറ്റുമ്മുറ,മ്പോലെ  കർണ്ണം.

കുംഭംകണക്കാണവന്റെ കുക്ഷി.

കമ്പിസാദൃശ്യച്ചരണം നാലാൽ  

കുമ്പിതട്ടിചെയ്വൂ കേളികളും.   

 

കുംഭിനിയെ ദൂരെ കണ്ടെങ്കിലോ,

കുംഭകം ദന്തി  കുലുക്കും  ഭേഷായ്.

അംഭസ്സു ദൃഷ്ടിയിൽ പെട്ടാൽ  ഗജം

ഗംഭീര ലീലയാലാനന്ദിക്കും.

 

കുംഭമാസം വന്നു ഹാജരായാൽ 

അമ്പലമേള   പൊടിപൊടിക്കും.

സ്തംഭനം കാട്ടാതെ  നാട്ടാനകൾ 

അന്പൊടു പേറുന്നു  ജീവതകൾ .

 

കുമ്പി= വയറ്, ചെളി 

കുക്ഷി=വയറ് 

കുംഭകം=ആനയുടെ മസ്തകം

കുംഭിനി=പിടിയാന  

 

 

Comments

Popular posts from this blog

പണത്തിനു മുന്നിൽ...!

കാലത്തിൻ കണക്കുകൾ!

സുന്ദര വക്ത്രം!