Posts

Showing posts from April, 2024

തോക്കുകൾ തൂലികകൾ!

    ( വൃത്തം - ഉന്നത )   മർത്യലോകം     വാക്കുമൂലം   സ്മേരത്താലും    വിഭിന്നമായ് , കൃത്യമായി   നിന്നീടുന്നു    മറ്റു   മൃഗങ്ങൾക്കുമേലെ . അക്രമങ്ങൾ   കുരുക്കുന്നു    മാനുഷന്റെ   മാനസത്തിൽ   വിക്രമംകാട്ടുവോരതു      പടർത്തും   വൈറസ്സുപോലെ .   ചിന്താശക്തിയേറെയുണ്ടെന്നഭിമാനം   ധാരാളമായ്   ചന്താസമം   ചിത്തദേശം   അലങ്കോലം   സദാനേരം . ചക്രത്തിന്നുമധികാരം   പിടിച്ചെടുത്തീടുവാനും വി   ക്രമവുമതുഹേതു   അക്രമമനേകം   കാട്ടൂ .   ചതുർയുഗവർഷങ്ങളിൽ   കൃതയുഗകൃഷി   ശാന്തി   ത്രേതായുഗദ്വാപരത്തിൻ   വിളവോ    യുദ്ധകാഹളം . കലിയുഗം   സമാധാനം   സമൂലം   പിഴുതീടുന്നു , കാലം   കെട്ടു   ഹൃത്തുകളും   ദുഷിച്ചുപോയീ .   സംഗ്രാമത്തിന്നായുധങ്ങൾ    വെടിക്കോപ്പും   ' മിസൈലും ' സംയമനം   പാലിച്ചീടാൻ     അക്ഷരവും   വാക്കും   വേണം .   ഗാത്രത്തിന്നു ...

ദിനത്തിന്റെ നാഥൻ!

  ( ഭുജംഗപ്രയാതം )   വെളുക്കുന്ന   നേരത്തു   സൂര്യൻ   വരുന്നൂ വെളിച്ചം   സ്വപത്നിക്കു   തോഷത്തൊടേകാൻ . കിളിക്കൂട്ടവും   പാടിടും   കീർത്തനങ്ങൾ , കളിക്കുള്ള   കോപ്പും   തിരഞ്ഞേ   നടക്കും .   കിഴക്കിന്നു   വെളിച്ചമേകും   ധരേശൻ , കുറയ്ക്കും   തമസ്സിൻ   ദമത്തേ   നമുക്കായ് . കരഞ്ഞു   സ്ഥലം   കാലിയാക്കും   തമസ്സും , കലക്കും   പ്രകാശം   പരത്തീ    ദിനേശൻ .   ചുവപ്പാം   സരോജം   പതുക്കേ   വരാനായ് ചതുപ്പിന്റെയറ്റത്തു   നിന്നങ്ങുനോക്കും . സുനേത്രം   വിടർത്തീയണഞ്ഞീടുവാനായ് , ദിനത്തിന്റെ   നാഥൻ   വിളിക്കും   സുമോദം .   സുമങ്ങൾക്കു   കൂട്ടായിയെത്തും   മരുത്തും , സമാവേശമായീ   കറുത്തോരു   വണ്ടും . ജഗത്തിന്റെ   കാര്യങ്ങളെന്നും   മഹത്തായ് സുഖത്തിന്റെയാധാരമായ്   തീർന്നിടട്ടെ .  

കൃഷ്ണപ്രിയ! (വൃത്തം ശ്ലഥകാകളി)

കൃഷ്ണപ്രിയ !   ശ്ലഥകാകളി     ഞാനൊരു   ഭക്തയായ്     കൃഷ്ണന്റെപ്രിയയായ് , ഞാൻ    സ്മിതം   സർവ്വർക്കും   സമ്മാനിച്ചു   നിൽപ്പൂ . നോക്കില്ലയാരോരുമെന്നുടെയാകാരം , വാക്കില്ല   ചൊല്ലുവാൻ   മന്മനോവാതങ്കം .   ഞാൻ   പെറ്റകുഞ്ഞുങ്ങളെണ്ണത്തിൽ   ധാരാളം , പൊൻവർണ്ണക്കുർത്തയിലെൻമുന്നിൽ   കേളിയിൽ . കിങ്ങിണിയാടുമ്പോലെന്റെ   ശിരസ്സിന്മേൽ , തൂങ്ങിച്ചാഞ്ചാടുന്നു   കുഞ്ഞിളം   കാറ്റൊപ്പം .   എന്നൂടെയൂർജ്ജമോയൻപുള്ളയെൻ   മക്കൾ , എന്നാലോ , നിർണ്ണയമാരും   ശ്രദ്ധിക്കില്ല . നിത്യം   പൊൻകുഞ്ഞുങ്ങൾ   നിർമ്മലഭാവത്തിൽ , സത്യമാം   മിത്രനെ   വരവേൽക്കാൻ   തയ്യാർ .   എൻചാരെ   നീരിൽ   നിന്നീടുന്ന   പദ്മത്തേ , എന്മുന്നിൽ   വന്നവൻ   ഗാഢം   പുണരും . ആകാശച്ചായമോ   ഭൂവർണ്ണമോയില്ലാ , ആഴിപ്പരപ്പിന്റേ   നീലിമയുമില്ലാ .   മാലോകർ   ചിന്തിപ്പൂ , ' പീതവർണ്ണമല്ലേ , ‘ മഞ്ഞപ്പിത്ത   ബാധ ’ ബാധിച്ചതു   മാകാം .' പൂമണമില്ലേലും   പൂ...