തോക്കുകൾ തൂലികകൾ!
(വൃത്തം-ഉന്നത)
മർത്യലോകം വാക്കുമൂലം സ്മേരത്താലും വിഭിന്നമായ്,
കൃത്യമായി നിന്നീടുന്നു മറ്റു മൃഗങ്ങൾക്കുമേലെ.
അക്രമങ്ങൾ കുരുക്കുന്നു മാനുഷന്റെ മാനസത്തിൽ
വിക്രമംകാട്ടുവോരതു പടർത്തും വൈറസ്സുപോലെ.
ചിന്താശക്തിയേറെയുണ്ടെന്നഭിമാനം ധാരാളമായ്
ചന്താസമം ചിത്തദേശം അലങ്കോലം സദാനേരം.
ചക്രത്തിന്നുമധികാരം പിടിച്ചെടുത്തീടുവാനും
വി ക്രമവുമതുഹേതു അക്രമമനേകം കാട്ടൂ.
ചതുർയുഗവർഷങ്ങളിൽ കൃതയുഗകൃഷി ശാന്തി
ത്രേതായുഗദ്വാപരത്തിൻ വിളവോ യുദ്ധകാഹളം.
കലിയുഗം സമാധാനം സമൂലം പിഴുതീടുന്നു,
കാലം കെട്ടു ഹൃത്തുകളും ദുഷിച്ചുപോയീ.
സംഗ്രാമത്തിന്നായുധങ്ങൾ വെടിക്കോപ്പും 'മിസൈലും'
സംയമനം പാലിച്ചീടാൻ അക്ഷരവും വാക്കും വേണം.
ഗാത്രത്തിന്നു മുറിവേകാ,മായുധസാമഗ്രിക്കൊക്കെ,
സുതാര്യമാം തൂലികകൾ ചേതനയെ തൊട്ടുണർത്തും.
അക്ഷരങ്ങളതിശക്തം സമൂഹത്തിൽ തീപ്പൊരിയായ്
ദാക്ഷിണ്യരാഹിത്യക്കോട്ട പൊളിച്ചുമാറ്റുക വേണം.
ഹെമിംഗ്വേയും വൊന്നഗട്ടും , ചങ്ങമ്പുഴ,തകഴിയും
കുമാരനാശാനനേകർ വാക്കുകൾ തോക്കുകളാക്കി.
*അക്ഷരഫലകം, പേന, ശബ്ദങ്ങളെ മനയുമ്പോൾ
*ആയുധത്തിൻ മീതെയായി ശക്തമായി നിന്നീടുന്നു.
കില്ലുവേണ്ടാ അക്ഷരങ്ങൾ നിത്യം ശക്തം തോൽപ്പിച്ചീടും
നല്ലപുസ്തകം ചമയ്ക്കാം കൊലചെയ്യാമക്രമത്തെ.
*അക്ഷരഫലകം =കീബോര്ഡ്
*ആയുധത്തിൻ മീതെയായി… A pen is mightier than a sword.
Comments
Post a Comment