Posts

Showing posts from September, 2025

ഓണത്തുമ്പി!

(വൃത്തം - മാവേലി) ഓണനിലാവ്, ഓണത്തുമ്പികൾ  ഓണം കളിക്കാനായെത്തി നിൽപ്പൂ.  മാവേലി മന്നനോതാൻ സ്വാഗതം,  മാനസങ്ങൾ കച്ചകെട്ടിനിന്നൂ. പെണ്‍കൊടിമാരെ തിരഞ്ഞു  വല്ലം, പൂക്കളം തീര്‍ക്കും പൂക്കളെ കാക്കാൻ. മാവിന്‍ കൊമ്പു ചൊന്നുവൂഞ്ഞാൽ കെട്ടാൻ, മാനമായാ ശാഖ കൂനിക്കൂപ്പി. കുട്ടിസൈന്യം ഹാജർ മാഞ്ചോട്ടിലായ്, കിട്ടിമാവാം മൂപ്പനേറെ തുഷ്ടി. ഊയലാടാൻ സർവ്വകുഞ്ഞുകൂട്ടം, ഉണ്മയോടെ മാവേ കൂടെക്കൂട്ടി.  പായിപ്പാട്ടും ആറന്‍മുളയിലും    വഞ്ചിപ്പാട്ടിന്‍ മേളം  'തെയ് തൈ തെയ് തൈ'.  തിത്തിത്താരോ പാടും 'തെയ്'ക്കൊപ്പം , തത്തിക്കളിക്കും പാട്ടോളങ്ങളും. ഉത്രാടം രാവിനായ് കാത്തുനിൽക്കു- മെത്രയും വേഗം വരാനായ് മന്നൻ. ഓണക്കാറ്റേകീടും സൂനഗന്ധ- മോടിവന്നീടും മണം പരത്താൻ. പൊന്നിൻ തിരുവോണമെത്തും മെല്ലെ, വന്നീടും മാവേലി പാവനമായ്, ഭൂമിയും മക്കളുമാദരിക്കും, സാമോദം മാവേലി സ്വീകരിക്കും. .

കണ്ണൂരിനെന്തുപറ്റി!

(വൃത്തം- ഉപമഞ്ജരി) കണ്ണൂരേ,കണ്ണില്ലേയെന്തു പറ്റീ? കണ്ണുതുറക്കൂ  ജനത്തെ നോക്കൂ. മണ്ണിലൂടൊഴുകും  ചോരപ്പുഴ ,മൂക്കില്ലേ ഗന്ധം തിരിച്ചറിയാൻ. പോരിൻ    മുറുക്കം   ദുരിതം തന്നേ   ഊരിൻറെ പേരിൽ  നിറഞ്ഞു പങ്കം. കണ്ണൂർ ജനങ്ങളേ! കൺതുറക്കൂ വർണ്ണമൊന്നല്ലേ സർവ്വരക്തവും!   താണ്ഡവനാട്യത്തിലാണു   ക്രോധം, കാട്ടുന്നു പക,  കൊയ്യുന്നു  ശീർഷം. കാരുണ്യഹീനർ  പച്ചക്കറിപോൽ, ആരേയും  ഛേദിച്ചു ഖണ്ഡംമാക്കും. നേതൃത്വം നൽകുന്ന  ആശയത്താൽ  ഹത്യക്കു പാത്രമാകുന്നു മർത്ത്യർ.  ചാടുന്നു  നേതാവിന്നായണികൾ,   ശിഷ്ടകാലം പോക്കും കൽത്തുറുങ്കിൽ. “ചത്തു, പോയതോയെൻ ബന്ധുവല്ലാ, എന്തിനായ്  പിന്നെ  ഞാൻ രക്ഷിക്കേണം?”  ചിന്തയിലീവിധമഹങ്കരിച്ച്, നേതാവു പൊക്കും  ധികാരധ്വജം.. പൂഴിതൻ  മാറിലായ്   സ്വന്തം  രക്തം, കാഴ്ചയ്‌ക്കേകീ  ദുഃഖം, ചലനമറ്റു. അച്ഛൻറ്റെ താങ്ങിതാ നഷ്ടമായീ, അമ്മയ്ക്കു   മാഞ്ഞുപോയീ തണലും. നൊമ്പരധാരകൾ  നേത്രനീരായ്, ഗണ്ഡങ്ങൾതന്നിലായ്   ചാലു തീർത്തു. കാര...

വിട ചൊല്ലാം!

    (വൃത്തം - ദ്രുതകാകളി)     എന്നുള്ളിന്നുള്ളിലായോടിയോർമ്മകൾ, പിന്നിലൂടൊഴുകിയ   ആണ്ടുകൾ താണ്ടി. മന്നിലായ്   നന്മകൾ നൽകിയ  ഗേഹം   മാനസം   'ക്ലിക്ക്' ചെയ്ത    ചിത്രമായി.     എന്നുമേ ഞങ്ങൾക്കു  പെറ്റമ്മപോൽതാൻ, വന്നവളെന്നാലെൻ   വാസനം തൃപ്തം,  പാർത്തു  ഞാൻ സ്നേഹസമൃദ്ധിയിലായി, ഭർത്തൃ മാതാപിതാവേകീ നൽരക്ഷാ.   ലാളിത്യം കുമ്പിട്ട മാതാവു കാത്തു, ഓളങ്ങൾ സൃഷ്ടിച്ച സുന്ദര  വാസം. കാർക്കശ്യമാർദ്രതയും  താതൻ കാട്ടി,  പാരമൂട്ടീ   പ്രേമം ഭർത്തൃസോദരർ. ആഞ്ഞിലി  ഗർവോടെ മേവുന്നൊരങ്കണം പഞ്ഞമില്ലാതേകി  വീടിനു ഭൂഷ.   കുമ്പിട്ടു  നിൽക്കുന്ന  ഒട്ടുമാവെല്ലാർക്കും  മാമ്പഴം മൈത്രിയിൽ  വച്ചുനീട്ടി. പത്രസമൃദ്ധമാം കൊച്ചു വൃക്ഷങ്ങൾ, പ്രീതിയോടെ തമ്മിലുരുമ്മി ചെമ്മേ.          തൊട്ടാലോ  വാടുന്ന  മുള്ളുള്ള  സസ്യം, കാട്ടി  ഹൃദ്യം ചിരി  സുമങ്ങളാലേ. പാർശ്വത്തിൽ നല്ലൊരു സാറ്റിൻറെ പർദ്ദ  വ...

ഒരു നിശബ്ദാചാര്യ!

(വൃത്തം-മാഞ്ജരി) നാദത്തിൻ താളത്തിൻ തീർത്ഥം നുകർന്നൊരു വാദ്യത്തിൻ മാന്ത്രികയന്നപൂർണ്ണ.  ഹൃദ്യമാം വൈവിധ്യം  വാദ്യമേളങ്ങളിൽ  ഹൃത്തുക്കളെ മെല്ലെക്കീഴടക്കി. സംഗീതത്തണ്ണീരിൽ  മുങ്ങിയ രോഷ്നാരാ, മങ്ങാത്തൊരോർമയായ് മാറിയിന്ന്. താതൻ അലാവുദീൻഖാനും മഹാനേവ- മേവരേം വാദ്യത്താലാകർഷിച്ചു. സിത്താറിൽ സരോദിൽ വേറെവാദ്യങ്ങളിൽ മൊത്തമായ്  മക്കൾക്കു പാഠം  നൽകി. സുർബഹാർ വാദ്യത്തിന്നാകാശഗംഗയിൽ. സൂര്യസമാനം തിളങ്ങി രോഷ്നാ.  ഉസ്താദിൻ  പ്രീതിതൻ   പാത്രം  രവിശങ്കർ   ഉസ്താദിൻ  ജാമാതാവായ്  ഭവിച്ചു. രോഷ്‌നാരയോ  മെല്ലെ അന്നപൂർണ്ണയായി  രോഷ്‌നിവാദ്യ  വെട്ടം കാട്ടി ചുറ്റും. പത്നിധവൻയുഗ്മ൦  നെയ്തതിന്ദ്രജാലം  പൊൻതാരജാലങ്ങൾ കൂടെക്കൂട്ടി. പാടവം സുർബഹാർ, സിത്താറിൽ കാട്ടവേ  പീയൂഷമായ് ലോകകാതുകളിൽ.  മാറ്റോ തൊള്ളായിരത്തിപ്പതിനാറുതാൻ  (916) മാറ്റുരച്ചാൽ കാന്തനൽപ്പം കീഴെ. അൽപ്പമസൂയയ്ക്കു ഭക്ഷ്യമായോ ശങ്കർ, ആനന്ദം  മങ്ങിയോ  ശാന്തിപോയോ? ഉച്ചസ്ഥായിശ്രുതിയേറി വഴക്കുകൾ, അച്ചടക്കം വിട  ചൊല്ലാൻ വെമ്പി. ചെയ്തുപുന...

കറുപ്പുവർണ്ണക്കമ്പിളി!

             (വൃത്തം-മാവേലി) വിണ്ണെന്ന പെണ്ണു തമസ്സിൽ മുങ്ങീ , വേണം കാലം  കേശം  കോതീടുവാൻ .   മാരിക്കാർകൂന്തൽ വിടർത്തി പെണ്ണ് ,    നാരിയുർവ്വിതൻ  മെയ്യിൽപ്പതിച്ചു. അംബരത്തിൻറേതാം ശംബരത്താൽ, അംബരം ഭൂവിൻ  നനച്ചു  രാവും. പാറിപ്പോയ്   നേരമാകും പക്ഷീ, ചാരിക്കിടന്നു  മയങ്ങി വാനം.  മേഘത്തലയണ നേരെയാക്കി ലാഘവപൂർവ്വം തലോടി  നിദ്ര. കമ്പിളിയൊന്നു പൂർണ്ണമായ് ശ്യാമ- മിമ്പത്തോടൂഴി   പുതപ്പുമാക്കി.   തുപ്തി തേടി ജീവീവർഗ്ഗമെല്ലാം, രാവും പതിയെ സുഷുപ്തിപൂണ്ടു, രാവിലെ രശ്മി വരുംവരേക്കായ്,  പാവമാം യാമിനി കണ്ണുപൂട്ടി.  പൊൻതിങ്കളും സ്വർണ്ണത്താരങ്ങളും, കാണ്മാനില്ലാ കാർ മൂടീയുറങ്ങീ. തുള്ളിയുറഞ്ഞു  നിന്നൂ  പവനൻ , തള്ളിയിട്ടൂ പല സംഗതികൾ. തേടി   ഞാൻ വെട്ടമകത്തളത്തിൽ,   വാടാമുല്ലച്ചെടി ചാഞ്ഞുനിന്നൂ. പുഞ്ചിരി മേനിയിൽ  സമ്മാനിച്ചും  ചാഞ്ചാടീ നിശാഗന്ധിച്ചെടിയും.  ആനനം ചുംബിച്ചു പൂവിൻ്റെ   ഞാൻ, ആനന്ദത്താലതു ശീർഷമാട്ടി.  ഏടുമട...

അഴകാമെൻ കൊച്ചുദേശം!

   ( വൃത്തം  - താരാട്ട് )     ശ്രദ്ധയേകിനിന്നു     ഈ   നാടന്നായ് ,        ശുദ്ധതയിൽ   വാണു   മക്കളെല്ലാം . ആരോമലായവരാറുമെട്ടും    പാരം   ഭംഗിയുള്ള    ചേലചുറ്റി .   പേരും   പെരുമയും   കൂട്ടായ്   നിന്നൂ , കേരളമെന്നൊരു   നാമം   കേമം . ഏഴഴകേറ്റി    മേളിച്ചൂ   യോഷാ , മാഴ്കലിൻ    ലാഞ്ചനയില്ലതന്നെ .     കാടും    മേടും   തോടും   പാടോം   കൂടെ   ചാടും   പശുക്കുഞ്ഞുങ്ങളും    കൂടി . ആടും    ശ്വാവും   നല്ലഗോവുമെല്ലാം   കൂടുമ്പോളിമ്പത്തിൽ    മുങ്ങീ   ദേശം .   കൊഞ്ചും   മാരുതൻ , കൂനയായ്    വൈക്കോൽ , പുഞ്ചിരിയോടാടും    പച്ചപ്പുല്ലും . കൊച്ചുപിള്ളേരുമറിഞ്ഞ    കുന്നും കാഴ്ചയ്ക്കു   നല്കി   സ്വാദായ   ഭക്ഷം .   അമ്പലപ്പാടത്തിൻ     നൃത്തക്കാരാം   ചമ്പാവിൻ   നെൽക്കതിർ  ...

കാത്തിരുന്നു!

(വൃത്തം -ഊനകാകളി)                               ‘മുക്കണ്ണൻ ദേവൻറ്റെ നാമമുള്ളധ്യക്ഷൻ ഊക്കിൽ വിക്ഷേപിച്ചൊരു   വേഗയാനം. ഹിമാംശുതൻതലം നന്നായ് പഠിക്കുവാൻ, ഭൂമിയോടായി   യാത്രാമൊഴി ചൊല്ലി. ശ്രീഹരിക്കോട്ടയാം സങ്കേതത്തിൽ നിന്നും ബാഹ്യദ്യുവേ   നോക്കി  കൈകളും  പൊക്കി. കൃത്യങ്ങൾ ചെയ്തുതു  കൃത്യമായ്  ശാസ്ത്രജ്ഞർ മാതൃക യാക്കീടണം  ഭാരതത്തെ. ശശാങ്കൻ തന്നുടെ ദക്ഷിണ ഖണ്ഡത്തിൽ  വശ്യമുപഗ്രഹം ചെന്നങ്ങിറങ്ങീ .  ചാന്ദ്ര സംബന്ധമാം കാര്യങ്ങൾ കാരണം  ‘ചന്ദ്രയാനെ’ ന്ന നൽന്നാമത്തെ   നേടി.  സൗമ്യമായ് സന്ദർശനം പൂർത്തിയാക്കുവാൻ , സ്വപമില്ലാതെ ശാസ്ത്രജ്ഞർ  ചെയ്തൂ  പണി. കാത്തിരുന്നെല്ലാരും   നെഞ്ചിടിപ്പെ പുല്കി, ഗാത്രത്തെപ്പോലും  മറന്നെന്നമട്ടിൽ.  യാനത്തിനേകി പേർ  വിക്രമെന്ന ലാൻഡർ, 'ലാൻഡർ ചെയ്യേണ്ടതായ്  കാര്യം  സുതാര്യം. ഗർഭം പേറുന്ന   മാതാവിൻ സമാനമായ് നിർഭരമായ്  കാത്തു   ശാസ്ത്രജ്ഞരെല്ലാമേ....

ജാരസന്താനങ്ങൾ!

   (വൃത്തം-മാരകാകളി)  ജാരപന്ഥാവന്നറിഞ്ഞതേയില്ലവർ      വാരം പോയാൽ  വധശിക്ഷ. തെറ്റുകളൊന്നുമേ ചെയ്തില്ല മാളിക,    മുറ്റുന്ന ദണ്ഡനമുണ്ട്. ജീവിതാന്ത്യം നികടത്തിലായെത്തി ഹാ!  നാകത്തിലെത്തുകയായി. 'നല്ലനാടാണതിൻ   നാമം മരടുതാൻ ,    നാലതിൽ ' ഫ്‌ളാറ്റുകൾ  നോക്കു. ഉദ്യോഗവൃന്ദവും നിർമ്മാണനാഥരും ബന്ധമായ്  മാമൂൽ വിരുദ്ധം.  കുട്ടികൾ നാലും പിറന്നൂ മഹോന്നതം  കാണുമ്പോളെന്തൊരു  ചന്തം. കായലിന്നംഗഭംഗം  വരുത്തീ  പെറ്റു കായബലത്തിൽ*പ്പാകരേ.   അൽഫ സെറിൻ, ജെയിൻ  കോറൽ,  ഗോൾഡൻ  കായൽ, കല്ലോലചാരെ  നിർമ്മാണം  . ഉള്ളിലുണ്ടായ് മദം  ചുറ്റിലെ  ഗേഹത്തെ  ആളികളാക്കാൻ മടിച്ചൂ.  ചെറ്റക്കുടിലിനെ നോക്കി കളിയാക്കി  പറ്റലരെന്നുള്ള മട്ടിൽ. വിണ്ണിൽ  നോക്കിയവരാനന്ദം പങ്കിട്ടു  വിണ്ണവനെ കണ്ട മട്ടിൽ. മാടിവിളിക്കുന്നു  ഇന്ദുവെ  സ്നേഹമായ്, കൂടെക്കൂടി,  താരവൃന്ദം. കൊണ്ടൽസമാജമെത്തിനോക്കി സ്വദിച്ചു,  ഫ്‌ളാറ്റിൻ കരൾ  കുളിർ   ചൂടി. ഹർഷo...

പീഡനപ്രളയം!

                    ( വൃത്തം - നതോന്നത )       വീണല്ലോ   കുഞ്ഞുങ്ങൾ   രണ്ടും    സങ്കടത്തിൻ    സാഗരത്തിൽ   കേണു   നന്നായ്    നിയതിതൻ   നിയമത്താലേ . പാഴായ്    ജന്മം   പ്രായം   ലോലം    രക്ഷപ്പെടാൻ   മാർഗ്ഗമില്ലാ   പ്രായം   വെറും   നാലുമേഴും    ക്ലേശം   കഠിനം .   പിതൃസ്വരം    കഠോരമായ്    കുഞ്ഞുമനങ്ങൾ   നോവിച്ചൂ   മാതൃവാക്യം   മൃദുത്വത്തിൻ    കാതമകലേ . കണ്ണിന്നുണ്ണിപോൽ   നോക്കിയ    പിതാ   മേലേ   താരമായി , കണ്മണികൾക്കെതിരാളി     പുതുപിതാവും .   സർവ്വാധികാരിതൻ   വസ്ത്രം   സ്വയംധരിച്ചൂ   ഭരിച്ചൂ , സർവ്വതിന്മനിറച്ചയാൾ   പോക്കറ്റിൽ   വച്ചൂ  . ഇളം   തളിർ     പൈതൽ    രണ്ടും    ശിക്ഷാതാപമേറ്റു    വാടി , ഇളക്കം   കാട്...