മാരുതിയുടെ വികൃതികൾ
(സ്തിമിത)
തംതംത തംതതത തംതംത തംതതത
വായുസുതന്നു കടൽ ചാടിക്കടക്കണമെ,
പോകും, സമുദ്ര,തരണം ചെയ്തു ലങ്കവരെ.
സ്വീകാര്യമായി ഹനുമാനും നലംതൊഴുതു,
സ്വാമിക്കുവേണ്ടി സകലം ഭക്തിയോടെ കൃതി.
രാത്രിഞ്ചരന്നരികെ നേത്രം തൊടുത്തു ബത,
രാവേറിയെത്തിടുവതാം നേരമാണു പരി,
പക്കത്തിലേറി മുറിവേറ്റീടുവാൻ ഖലനു,
ചിക്കെന്നു ചെയ്തവിടെ കാര്യത്തിനായി വഴി.
കാറ്റിൻ തനൂജനൊരു വൃക്ഷത്തെയും കരണ-
മാക്കീ യൊളിച്ചതിലെ ശാഖകൾ തന്നിലിഹ.
ശോകം നിറഞ്ഞമുഖവും പേറിയായ് നിലവു,
ആകാരവും മറയുവാനുള്ളപോൽ ധരജ.
സീതാസമീപെയവനോ വന്നടുത്തു അയി!
സീതയ്ക്കു നല്കുവതിനായുള്ള സൂചനകൾ,
പാരാതെ കാട്ടി തനിഭക്തൻ സുതോഷമഹൊ!
പാരിന്റെ ദേവിയൊടു യാത്രയ്ക്കു കൈതൊഴുതു.
രാവിന്റെ വൻമടിയിൽ ചേക്കേറി നിന്ന കപി,
രാജഗൃഹം തകരുവാൻ ചൊല്ലി വന്നിയൊടു,
പ്രാസാദഭംഗിയിര, അഗ്നിക്കു ഭക്ഷമതു,
പാലിന്റെ വർണ്ണമൃദു തൂകീയവൻ ചിരിയിൽ.
ശാഖാമൃഗം സപദിയങ്ങോട്ടു ചാടിയൊരു
ശാഖയ്ക്കുമേൽ കയറി ചാടീ നലം സലിലെ.
നാരായണന്റെ മുകുരം ചിത്തിൽ വച്ചു നില,
നേരോടെ നിർഭയവുമായ് കാട്ടി വൻവികൃതി.
നാമൊക്കെ മാരുതിയെ വയ്ക്കൂ സ്വമാനസമെ,
നമ്മൾ ചെയ്യേണമതിപാവനമായ് ജപനം,
നാമം ജപിച്ചിടുവതാം വേള ചെയ്ക തൊഴൽ.
നമ്മൾക്കകത്തു നിറയുംമയ്യൽ മാറിടുമെ.
---///---
Comments
Post a Comment