ഇന്നിന്റെ നേർചിത്രം!
കാകളി ഇന്നിന്റെ നേർചിത്രമെന്തെന്നു നോക്കിടാം, മണ്ണിന്നു മാലിന്യനിക്ഷേപ സ്ഥാനമായ്. നിത്യവും ’പ്ലാസ്റ്റിക്കു’ വീഴുന്നു റോഡിലായ്, സത്യത്തിൽ മാലിന്യം റോഡിൻ്റെ ജന്മികൾ. മാനുഷരെന്തും വലിച്ചെറിയുംകല മാന്യം സമൂഹമദ്ധ്യത്തിലായ് കാണ്മു നാം . “കഷ്ടങ്ങളെത്തില്ല നിർണ്ണയം നമ്മളിൽ ക്ളിഷ്ടത മറ്റുള്ള വർക്കായി,”ചിന്തിപ്പൂ. കൃത്യമായ് ചൊല്ലിടാം മർത്യനോ കാട്ടിടും, വൃത്തിയായ് വൃത്തികളഞ്ഞിടും പാടവം. സ്വന്തമായ് ജീവനിൽ നേടുവാൻ കാര്യങ്ങൾ അന്തമില്ലാ ചീക്കയേറ്റുന്നു ഹൃത്തടേ. മാരുതൻ മന്ദമായ് വീശിയുഷ്ണം മാറ്റി, താരുതന്തുക്കളെ കൂട്ടിഗാനം പാടി. ശ്വേതമാം രക്തമൊഴുക്കും സരിത്തുകൾ ശുദ്ധസ്മേരം കാട്ടി സുന്ദരം ജീവിച്ചു. ...