ആശ്വാസ ചിന്ത!
ഈരേഴുലോകത്തിൽ വാണിടും നാഥനാം
ശ്രീമാധവാ! വാഴണം സദാ എൻ ഹൃദീ .
നീ നിത്യമെൻ ചിന്ത പൊൻവിളക്കാക്കിടൂ,
ഈശാ! വെളിച്ചത്തെ നീ കൊളുത്തീടണേ.
താപത്തിൽ പൊള്ളുന്ന ഹൃത്തിൽ നോവാറുവാൻ,
ആ ശ്വാസചിന്തയ്ക്കു പാത കാട്ടീടണേ.
ആഴത്തിൽ ശോകം നിറഞ്ഞു വന്നീടുകിൽ
പൊന്നാം ഭഗൻ! നീ ജോഷവും തരും ഹരേ!
സന്താപമേറ്റല്ലെ തന്നിടൂ ശാന്തിയും
ഈലോകനീതിക്കു പാത്രമായ് മാറണം.
അന്യായമെല്ലാമൊഴുക്കിമാറ്റീയഹോ!
ചെയ്യുന്നകാര്യങ്ങൾ നല്ലതായ് മാറണം.
പീയൂഷമാകേണമെൻ മനസ്സത്തയും,
പായും മനസ്സിന്നു നീ തരൂ സ്വാസ്ഥ്യവും.
മർത്യന്നു മാർഗ്ഗം പ്രഭോ ! തെളിച്ചീടണേ,
നിത്യം സമാധാനമായ് വസിച്ചീടുവാൻ.
ജോഷം=സന്തോഷം
Comments
Post a Comment