സംസ്‌കൃതവൃത്തക്കവിതകൾ-1
സംസ്കൃതവൃത്തക്കവിതകൾ
01) മൂകാംബികേ! ദേവീ! 2)വനനടനം 3)നല്ലഭാഗ്യം
4)ഭാവങ്ങൾ പത്ത് 5)ജലമേള 6)തിളക്കം 7)തപം
8) ശരണം 9)ആകാശക്കാഴ്ച 10)ഉയർന്നിടട്ടെ ഭാരതം
11)അയോദ്ധ്യ തൻ വെളിച്ചമേ! 12) പൊൻസൂര്യൻ!
13)മുമ്പുള്ള രൂപം 14)വിഘ്നം 15)ആകാശക്കാഴ്ച
16)ഖഗം നഭസ്സിൽ 17)വാനവിതാനസുഖം
18)ആശ്വാസ ചിന്ത 19)പോയകാലത്തിൻ വില
20)ഭാഗ്യതാരകം 21)പവമാനനും പൂവുംX
22)കാവ്യാനുകൂലം 23)ഗോവർദ്ധനം
24)എനിക്കുള്ളയിഷ്ടം! 25.ശുഭമായ് സരണി!
26.പോയകാലവില! 27)പവമാനനും പൂവും!
28)ഉത്സവമേളം! 29)കാടിന്റെ മേളം! 30)വരണമെ മധുരിപു!
31)മറുനാട്ടുകാർ 32)ഭഗവതി!കൂപ്പാം
33 )അരിയഭഗവതീ 34)ധരജ 35.കുഞ്ഞുകാലം
36. കൃഷീവലൻ 37.വീടിന്നിടം!38.വിസ്മയം! 39.മോഹനഗാനം! 40. കുട്ടിക്കാലസൗഹൃദം!
1.മൂകാംബികേ! ദേവീ!
(വസന്തതിലകം)
തം തം ത തം ത ത ത തം ത ത തം ത തം തം
മൂകാംബികേ! മമമനം, തവ ദിവ്യസൂക്തം,
മാലോകരൊത്തു രുചിരം ജപനങ്ങൾ ചെയ്വൂ.
മാലോകജീവിതകളങ്കമെനിക്കു വേണ്ടാ,
മാലൊക്കെ മാറ്റു, ഹൃദയത്തിൽ വസിച്ചിടൂ നീ.
ചേലൊത്ത ചേല തിറമോടു ധരിച്ചദേവീ!
ചിത്തം മടിക്കുമവിടന്നു മടങ്ങിയെത്താൻ.
ആരാമസസ്യകുസുമങ്ങൾ കൊരുത്തഹാരം,
ആമോദമായി തവ കണ്ഠമൊരുക്കിടുന്നൂ.
*അക്ഷത്തെയേകിടുക പാവനമായ് പ്രസൂ! നീ
ആകും തരത്തിലടിയൻ ഭജനം നടത്താം.
ആരൂഢതോഷഘടകം മനമേ വരാനായ്
ആതങ്കവും കളയണം പ്രസു! പ്രേമപൂർവ്വം.
സാരങ്ങൾ തിങ്ങിയമരും നവ കീർത്തനങ്ങൾ,
ദൂരങ്ങൾതാണ്ടിയവിടെത്തി ഭജിക്കുവോർതൻ
കർണ്ണങ്ങളൊക്കെയവിടെ തുടരും ശ്രവിക്കാൻ,
ആ സന്നിധിക്കു പകരം നിജ ക്ഷേത്രമുണ്ടോ!
മൂകാംബികേ!ജനനി! നിന്നുടെ ഗീതിനെയ്യാൻ
മോഹം വരുന്നു, പദചാരുത ചേർത്തു ചെയ്യാൻ.
മൂകം വിശുദ്ധമൊരു കോണിലിരുന്നിടാം ഞാൻ,
മുക്തംകണക്കെ പദമെന്നിലുമായ് വരേണേ.
ചാരത്തുതന്നെ തെളിയിച്ചു വിളക്കു വയ്ക്കാം,
ചേലോടെ മാതെ!നലചിന്തകലോക്കെ വേണം.
ചന്തം തുളുമ്പിടുവതാം പദമാല കോർക്കാൻ.
ചേതസ്സിലമ്മ വരുവാനിനിയെന്തു വേണം?
അക്ഷം =ജ്ഞാനം
ബ്രഹ്മവധു= സരസ്വതി
2)വനനടനം!
വൃത്തം- മാലിനി
വനികയിൽ മരുവീടും പൂച്ചെടിക്കായി നല്കും
വനജയുടെ സുമിത്രം മാരുതൻ തൂമണങ്ങൾ.
വനലതകളുമെല്ലാം നല്ലഗന്ധം നുകർന്നൂം
വനനടനകൃതംപോലാടിയാടിക്കളിക്കും.
തരുനിരഗണമൊക്കേയുല്ലസിക്കും സ്ഥലത്തായ്,
ഒരുനലചെറുപത്രൻ* താഴെയെന്തെന്നുനോക്കീ.
കുരവകളുടെസാമ്യം വാജി*കേട്ടു സ്വനങ്ങൾ,
‘തിരികെയുടനെയെത്താം’, ചിന്തനം ചെയ്തു പാറീ.
അരികിലണയുവാനായ് നീഡജം പാറിയെത്തീ
കരചരണമിളക്കിത്തന്നെ നൃത്തം തുടർന്നൂ.
അരുവിയവിടെ നാട്യം കണ്ടു സന്തോഷപൂർവ്വം,
കുരുവികുലവുമെത്തീ മൊത്തമായ് മേളമായീ.
പത്രൻ*, വാജി*= പക്ഷി
3) നല്ലഭാഗ്യം!
(കുസുമവിചിത്രാ)
തതതത തംതം തതതത തംതം
കമലെ!തൊഴുന്നേൻ കനിവൊടെയേകൂ-
കവിതചമയ്ക്കാനൊരു നലഭാഗ്യം.
മുഴുമതി പോലേ തെളിയുക വേണം
മിഴിവൊടു ശബ്ദം ഹൃദി നിറയാനായ്.
മമ മനതാരിന്നറകളിൽ ഭദ്രം
മമതയിൽ വയ്ക്കും പദസുമകാവ്യം.
പരിചൊടു പാദം പുറമെയൊഴുക്കും
ഗുരുവരർ മുന്നിൽ നുതിയൊടു വയ്ക്കാൻ.
ഇരുകരമെന്നും തൊഴുതു പിടിച്ചും
നിരുപമമായീ ഭജനകൾ ചെയ്യാം.
വരുക ഹരപ്രിയെ! മമ ഹൃദി നിത്യം,
തരിക പടുത്വം കവിത ചമയ്ക്കാൻ.
4)ഭാവങ്ങൾ പത്ത്!
വൃത്തം-സരസ്വതി(സ്വയംകൃതം)
തം തം ത തം തം ത തം ത തം തം തം
വൈചിത്ര്യഭാവത്തിൽ ഭൂവിൽ നീയെത്തീ
വൈഡൂര്യമാക്കാൻ ധരിത്രിയേ ശൗരേ !
ഭൂമാത താരംസമം തിളങ്ങാനായ്
ഭാവങ്ങൾ പത്തങ്ങെടുത്തതും നീയേ.
ആദ്യാവതാരം ജലത്തിൽ നീ മീനായ്
വേദത്തെ കാക്കാനണഞ്ഞതും സത്യം.
അദ്രിക്കു രക്ഷയ്ക്കു കാരണം നീ താൻ,
പാഥസ്സിൽ ഗ്രാവത്തെ താങ്ങി നീ നിന്നൂ.
രൂപം വരാഹം ധരിച്ചു നീ പുണ്യം,
പൊൻപൃഥ്വി മുങ്ങാതെ പൊക്കി നീ കാത്തു.
മർത്യൻറെ ഗാത്രം, മൃഗേന്ദ്ര മൂർദ്ധാവും
കൃത്യം ലയിച്ചൂ ഹിരണ്യനേക്കൊല്ലാൻ.
പ്രഹ്ളാദരക്ഷയ്ക്കു, താതനോവന്ത്യം
ആഹ്ളാദപൂർവ്വം കൊടുത്തു നീ വിഷ്ണോ!
കൃത്യങ്ങൾ ദൈത്യൻ മൃഗീയമായ് കാട്ടീ,
അത്യന്തമായ് ശിക്ഷയേകിയീശാ! നീ.
രാജാക്കൾതൻ വംശഹത്യചെയ്യാനായ് ,
ശ്രീ ജാമദഗ്ന്യൻ മഴു പ്രയോഗിച്ചൂ
ശത്രുക്കളൊക്കേ ഭയന്നു പിന്മാറീ
മിത്രങ്ങളാശ്വാസശ്വാസവും വിട്ടൂ.
പാലിച്ചു രാമൻ ! മഹാമുനിസ്ഥൈര്യം
പുണ്യം പനീരായിയെത്തിയെല്ലാടോം.
ലങ്കേശദേഹേ ശരങ്ങൾ തൻ വൃഷ്ടീ,
മാലോകർ കാൺകേയയച്ചതും നീയേ।
താലധ്വജൻ! തന്റെ ആയുധത്താലോ
കൊല്ലേണ്ടവർക്കേകി മൃത്യുസമ്മാനം.
നീലാംബരൻ, സീരപാണി, ശ്രീദേവാ!
താലാങ്കനാമം നിനക്കുതന്നല്ലോ.
കംസൻറെ ക്രൗര്യം സമാപ്തമാക്കീ നീ
കംസാരിയായ്ത്തീർന്നു അച്യുതാനന്ദൻ.
ആഹാ! ഇതാണല്ലൊ കൽക്കിതൻ കാലം
മർത്യന്റെ കർമ്മങ്ങൾ നിന്ദ്യമായ്ത്തീരും.
ദുഷ്ടത്വമില്ലാതെയാകണം മർത്യാ!
ശ്രേഷ്ഠം, ജഗത്തിൻറെ മൂല്യവും കാക്കൂ.
നാരായണാ! നീ ഒഴിക്കണം ബാധ,
നേരായ് ചരിക്കട്ടെ മാനവൻ പാരിൽ.
5) ജലമേള!
(സുഖാവഹം)
സരണിതന്നിലായ് തുടുതുടേ ദൃഢം
തബലശബ്ദമായ് വരുകയായ് സ്വനം.
ദിവസകാന്തനും മറയുമിപ്പൊഴായ്
ജലതരംഗമേളകളരങ്ങിലായ്.
മഴജലത്തിനായ് സ്തുതികൾ ചെയ്തതും
പുഴനിറഞ്ഞു വൻ പ്രളയതുല്യമായ്.
അഴിമുഖത്തിലായ് തിരയിളക്കമായ്,
വഴിയിലൊക്കെയും സലിലഭീഷണീ.
മഹിതഭൂവിനെ തഴുകി *ശംബരം,
മിഹിരരശ്മികൾ തുടരെ മാഞ്ഞിടും.
ധരയിലായി വന്നിരുളു നിന്നതും
പരിസരസ്സുഖം പതിയെ മാറിടും.
ശംബരം=ജലം
6)തിളക്കം!
വസന്തതിലകം
പൊന്നിൻ നിറത്തിലൊരു പൊട്ടതു തൊട്ടു കാല്യം,
പൊന്നാം രഥത്തിൽ വരവായ് തിറമോടെ കന്യാ.
പൊന്നിൻ തിളക്കമതു നെറ്റിയിലാഭയായീ,
പൊന്നാടതൻ ഞൊറികൾ കൂടുതൽ ഭംഗിയേറ്റീ.
പൊൻരശ്മിയേറെ നവമായ് തപനൻ തരുന്നൂ
പൊന്നായുഷസ്സു ചിരി തൂകിവരും സുമോദം.
പൊന്നോമനക്കു രുചിരം തനുവേകി ദൈവം,
പൊൻതാരവും വലിയതായി കശുമ്പുകാട്ടീ.
പൊൻസൂര്യനത്യധികമായി പിണക്കമാകും,
വെൺപ്രത്യുഷം സകല ഗൗരവരവും കൊടുത്തും
പോന്നായ് വിരോചനനെ കൂപ്പുവതിന്നു നോക്കി,
വെൺമേഘ പാളികളിലായ് രവിയങ്ങൊളിച്ചൂ.
6) ഭാവങ്ങൾ പത്ത്!
വൃത്തം-സരസ്വതി(സ്വയംകൃതം)
വൈചിത്ര്യഭാവത്തിൽ ഭൂവിൽ നീയെത്തീ
വൈഡൂര്യമാക്കാൻ ധരിത്രിയേ ശൗരേ !
ഭൂമാത താരംസമം തിളങ്ങാനായ്
ഭാവങ്ങൾ പത്തങ്ങെടുത്തതും നീയേ.
ആദ്യാവതാരം ജലത്തിൽ നീ മീനായ്
വേദത്തെ കാക്കാനണഞ്ഞതും സത്യം.
അദ്രിക്കു രക്ഷയ്ക്കു കാരണം നീ താൻ,
പാഥസ്സിൽ ഗ്രാവത്തെ താങ്ങി നീ നിന്നൂ.
രൂപം വരാഹം ധരിച്ചു നീ പുണ്യം,
പൊൻപൃഥ്വി മുങ്ങാതെ പൊക്കി നീ കാത്തു.
മർത്യൻറെ ഗാത്രം, മൃഗേന്ദ്ര മൂർദ്ധാവും
കൃത്യം ലയിച്ചൂ ഹിരണ്യനേക്കൊല്ലാൻ.
പ്രഹ്ളാദരക്ഷയ്ക്കു, താതനോവന്ത്യം
ആഹ്ളാദപൂർവ്വം കൊടുത്തു നീ വിഷ്ണോ!
കൃത്യങ്ങൾ ദൈത്യൻ മൃഗീയമായ് കാട്ടീ,
അത്യന്തമായ് ശിക്ഷയേകിയീശാ! നീ.
രാജാക്കൾതൻ വംശഹത്യചെയ്യാനായ് ,
ശ്രീ ജാമദഗ്ന്യൻ മഴു പ്രയോഗിച്ചൂ
ശത്രുക്കളൊക്കേ ഭയന്നു പിന്മാറീ
മിത്രങ്ങളാശ്വാസശ്വാസവും വിട്ടൂ.
പാലിച്ചു രാമൻ ! മഹാമുനിസ്ഥൈര്യം
പുണ്യം പനീരായിയെത്തിയെല്ലാടോം.
ലങ്കേശദേഹേ ശരങ്ങൾ തൻ വൃഷ്ടീ,
മാലോകർ കാൺകേയയച്ചതും നീയേ।
താലധ്വജൻ! തന്റെ ആയുധത്താലോ
കൊല്ലേണ്ടവർക്കേകി മൃത്യുസമ്മാനം.
നീലാംബരൻ, സീരപാണി, ശ്രീദേവാ!
താലാങ്കനാമം നിനക്കുതന്നല്ലോ.
കംസൻറെ ക്രൗര്യം സമാപ്തമാക്കീ നീ
കംസാരിയായ്ത്തീർന്നു അച്യുതാനന്ദൻ.
ആഹാ! ഇതാണല്ലൊ കൽക്കിതൻ കാലം
മർത്യന്റെ കർമ്മങ്ങൾ നിന്ദ്യമായ്ത്തീരും.
ദുഷ്ടത്വമില്ലാതെയാകണം മർത്യാ!
ശ്രേഷ്ഠം, ജഗത്തിൻറെ മൂല്യവും കാക്കൂ.
നാരായണാ! നീ ഒഴിക്കണം ബാധ,
നേരായ് ചരിക്കട്ടെ മാനവൻ പാരിൽ.
7)തപം!
ഇന്ദ്രവംശ
തംതംത തംതം തതതംത തംതതം
തപം!
സന്യാസശ്രേഷ്ഠർ സ്വതപംനടത്തുവാൻ
വിന്യാസമാക്കീ നലപീഠമൊക്കെയും.
രാത്രീഞ്ചരർക്കോ അതു നാശമാക്കണം
കൃത്യം പതിപ്പിച്ചു നിണം പ്രതിശ്രയേ.
ആധിക്കൊരന്ത്യം വരുവാൻ തുണയ്ക്കുമായ്,
ഗാധേയനെത്തീ ഭഗവാന്റെ മുന്നിലായ്.
രാമൻ സുമോദം വനമേട്ടിലെത്തി ഹാ!
സൗമ്യൻ തൊടുത്തൂ ചുണയോടു സായകം.
ശക്തിക്കു പേർകേട്ട സുബാഹു, അമ്മയും
പെട്ടെന്നു ദ്യോവിൻ തലവും കടന്നുപോയ്.
മാരീചനേ വിട്ടു അജന്റെ പൗത്രനും.
പാവംകണക്കേയവനെത്തി ലങ്കയിൽ.
ജീവൻ ശരിക്കങ്ങു ലഭിച്ച കാരണം
ലങ്കേശനെത്തേടി നടന്നു രാക്ഷസൻ.
രക്ഷസ്സുരാജന്നുയർന്നു രോഷവും,
‘ശ്രീരാമനേകും ഹനനം’ നിനച്ചവൻ.
പ്രതിശ്രയം= യജ്ഞശാല
ഗാധേയൻ=വിശ്വാമിത്രൻ
(ഇന്ദ്രവംശ)
8) ശരണം!
വൃത്തം- തോടകം
തതതം തതതം തതതം തതതം
ശരണം തരണേ ശബരീശ! സദാ
വരണേ മനമേ നുതിയും പറയാം.
ഒരുപാടു ദിനം വരുവാനവിടായ്
കരുതാം പണവും, തൊഴുവാൻ നലമായ്.
ഭജനം, വ്രതവും ദൃഢമായ് തുടരാം
നിജമായ് ക്രമമായ് തുടരേ കരണം.
വിഷമം കുറയാൻ കനിവിൻ കിരണം
അമൃതായ് ചൊരിയൂ കരുതൂ സതതം.
പദവും ശ്രുതിയും ഉചഥം മനയാൻ
നിനവിൽത്തരണേ അധികം ഭഗവൻ!
പദമാം കുസുമം വിളയും വനിയായ്
മനവും ചമയാനരുളൂ ഗുരവേ!
ഉചഥം=പദ്യം
9)ആകാശക്കാഴ്ച!
(ഇന്ദ്രവംശ)
ആകാശക്കാഴ്ചയ്ക്കു ഖഗം മനോഹരം
ആകാരമോ ഭംഗി! കഥിക്ക ദുഷ്ക്കരം.
വാക്കിൻ പ്രഭാവങ്ങൾ തിരഞ്ഞു ഞാനിതാ
നോക്കുന്നു ശബ്ദം വിളയുന്നവാടികൾ.
വാക്കിൻ പ്രഭാവങ്ങളതൊന്നു കണ്ടു ഞാൻ
വാക്കിൻ പ്രസൂനങ്ങളെ നോക്കി നില്പു ഞാൻ.
സൗരഭ്യമേറേ വിതറും പദങ്ങളേ
സമ്മോദമായ് കണ്ടതു ധന്യമായി, ഹാ!
വാനത്തിലായ് നീന്തിയൊഴുകും കൊണ്ടലോ
ഭാനൂന്റെ തേരിൻ വരവിൻ ഭയത്തിലായ്,
വന്നങ്ങുമെല്ലേ കരവും പിടിച്ചിഹ
കുന്നിൻസമാനം മരുവുന്നെ കണ്ടിടൂ.
പക്ഷേയെനിക്കോ മൊഴി സ്വന്തമാക്കുവാൻ
ജ്ഞാനത്തിനേറേ കുറവുള്ളതായ് ദൃഢം.
അല്പം ശ്രമിച്ചിട്ടതിനാലെ ഹൃത്തിനാൽ
കാവ്യം ചമയ്ക്കാൻ പതിയേ ശ്രമത്തിലായ്.
അല്പം പെറുക്കാനരികത്തു പോയി ഞാൻ,
വെപ്രാളമോടേ നിലകൊണ്ട നേരമോ
ഏതാം പദോഘം പ്രിയമായടുത്തു ഞാൻ
വർണ്ണിച്ചു പര്യായഖഗത്തെ ശോഭയിൽ
നീഡോത്ഭവങ്ങൾക്കു കുലായമെത്തണം,
വാണംകണക്കേയവർ പാറിവന്നിടും
അന്തിക്കുകൂട്ടായിവരും ഹിമാംശുവും
അന്തം വിടുമ്പോൽ പകലോനൊഴിഞ്ഞുപോം.
വാനത്തിൽ നീന്തീട്ടൊഴുകുന്നകൊണ്ടലോ
സൂര്യന്റെ തേരിൻ വരവിൻ ഭയത്തിലായ്.
വന്നങ്ങു തമ്മിൽ കരവും പിടിച്ചിതു,
കുന്നിൻസമാനം മരുവുന്നെ കാണെടോ.
രാവിന്റെ സന്ദർശ്ശനവേള വാസര-
മാവോളമെല്ലാമകലേക്കു മാറ്റുവാൻ
മാർഗ്ഗങ്ങളേറെത്തിരയേണമെന്നതാൽ
സന്ധ്യാമ്മ വന്നൂ വഴികാട്ടി രണ്ടിനും.
പത്രൻ ദ്യു താണ്ടീയുയരേ പറന്നുപോം,
ചിത്രം വരച്ചാൽ രുചിരം, മനോഹരം,
ഇത്ര മനോഹാരിത തന്നതാരെടോ
ഉത്തുംഗമായ് ദേവമഹാരഥൻ തുലോം.
10)ഉയർന്നിടട്ടെ ഭാരതം!
(പഞ്ചചാമരം)
ത തം ത തം ത തം ത തം ത തം ത തം ത തം ത തം
സ്വതന്ത്രമായിമാനസം നമിച്ചിടുന്നു മാതയേ
സ്വതന്ത്രവായു തോഷമായ് ശ്വസിച്ചിടുന്നു നാമിതാ.
മഹാനുഭാവർ വാശിയായ് വിയർപ്പൊഴുക്കി രാപ്പകൽ,
മുറിച്ചുമാറ്റിയമ്മതൻ മനം മുറിച്ചശൃംഖലാ.
കടുത്തവേല ഭാരതാംബെ കട്ടെടുത്തതന്യരും,
കടുത്തദ്രോഹമേറ്റിടാനനേകജോലി ചെയ്തവർ,
കരം ചുമത്തിയേറെയായ് കണക്കറിഞ്ഞതില്ല നാം,
കടത്തിവിട്ടു ധൈര്യമായ് സ്വദേശവീരർ ദുഷ്ടരേ.
ഉയർന്നശ്രേണിജോലിയോ വെളുത്തചർമ്മ കർമ്മമായ്,
ഉയർന്നുപൊങ്ങി രോഷവും സവിത്രിതൻ തനൂജരിൽ.
ഉയർത്തിടാൻ സ്വമാതയേ കൊടുത്തിടും സ്വജീവനും,
ഉതിർക്കുവാൻ നിണം പ്രസൂനുവേണ്ടി പുത്രരും തയാർ.
സഹിച്ചിടുന്നു നീതിചത്ത കാരിയങ്ങളെങ്കിലും
സുവർണ്ണതേൻകണങ്ങൾപോലെയൂറിടുന്നു സ്നേഹവും.
സുരൂപദേശപുത്രരൊക്കെ, ഭാരതാംബസേവനം
സുതോഷപൂർവ്വമേകരായ് തികച്ചിടുന്നു സാദരം.
അസത്യഭാഷണങ്ങൾ മാറ്റി ധർമ്മമൂല്യമേറ്റിടാം,
അസഹ്യമാണസത്യമാം ക്ഷതങ്ങൾ നിങ്ങളേറ്റിയാൽ.
ശിരസ്സുപൊക്കിനിന്നിടാം പ്രപഞ്ചമണ്ണിൽ നിത്യമായ്
ചൊരിഞ്ഞിടാം പ്രിയം പുരട്ടി നന്മയുള്ള ശബ്ദവും.
സമർപ്പണം നടത്തിടുന്നു ധീരസൈന്യനായകർ,
സുതാര്യമായസേവനങ്ങൾ വെള്ളിപോൽ തിളങ്ങിടും.
വിളങ്ങിനില്പു ഭാരതാംബ ദീപമായ് ധരിത്രിയിൽ
ജഗത്തിലെന്നുമെന്നുമേയുയർന്നിടട്ടെ ഭാരതം.
11) അയോദ്ധ്യതൻ വെളിച്ചമേ!
(പ്രമാണിക)
തതംത തംത തംതതം
അയോദ്ധ്യ തൻ വെളിച്ചമേ!
അയോദ്ധ്യ തൻ വെളിച്ചമേ!
പവിത്രമാം സുമൂർത്തിയേ!
വരംതരൂ ദിനക്രമം
സുതാര്യമായ് നികത്തിടാൻ.
എനിക്കു നീ മഹാപ്രഭൂ,
സുമോദമായ് സദാവരാം,
നിരന്തരം നമിച്ചിടാൻ
കൃപാകടാക്ഷമേകണേ.
നിതാന്തസുന്ദരം വിഭോ!
പ്രതിഷ്ഠ ചെയ്തതുംഹരേ!
വിശുദ്ധമാക്കിടാൻ മനം
വസിച്ചിടേണമേ ഗുരോ!
12) പൊൻസൂര്യൻ!
(വസന്തതിലകം)
തം തം ത തം ത ത ത തം ത ത തം ത തം തം
സർ
പൊന്നിൻ നിറത്തിലൊരു പൊട്ടതു തൊട്ടു കാല്യം,
പോന്നാംരഥത്തിൽ വരവായ് തിറമോടെ കന്യാ.
പൊന്നിൻ തിളക്കമതു നെറ്റിയിലാഭയായീ,
പൊന്നാടതൻ ഞൊറികൾ കൂടുതൽ ഭംഗിയേറ്റീ.
പൊൻരശ്മിയേറെ നവമായ് തപനൻ തരുന്നൂ
പൊന്നായുഷസ്സു ചിരിതൂകിവരും സുമോദം.
പൊന്നോമനക്കു രുചിരം തനുവേകി ദൈവം,
പൊൻപാവകൻ കുസൃതിയോടെ കുശുമ്പുകാട്ടീ.
പൊൻസൂര്യനാഭയൊടെയങ്ങുയരുന്നു മെല്ലേ
വെൺപ്രത്യുഷം സകല ഗൗരവവും കൊടുത്തു.
പോന്നായ് വിരോചനനെ കൂപ്പുവതിന്നു നോക്കേ,
വെൺമേഘപാളികളിലായ് രവിയങ്ങൊളിച്ചൂ.
13)മുമ്പുള്ള രൂപം!
(ഉപജാതി-ഇന്ദ്രവംശയും വംശസ്ഥവും)
തം തംത തംതം തത തംത തംതതം
തതംത തംതം തത തംത തംതതം
മിത്രങ്ങളെല്ലാം മൊഴിയുന്നതാ ദൃഢം
ത്രിവിക്രമൻ പൂഴി കഴിപ്പു സർവ്വദാ.’
യശോദയപ്പോൾ പിടികൂടി കണ്ണനേ,
ചങ്ങാതിവാക്യം നുണയെന്നു മാധവൻ.
‘മാതായ്ക്കു വിശ്വാസമതില്ലയെങ്കിലോ
തുറന്നു കാട്ടാം വദനം മുദായിതാ.’
വക്ത്രം പൊളിച്ചൂ വലുതായി വായയും
കാണുന്ന കാര്യം അതിവർണ്ണനീയമായ്.
മാതായശോദയ്ക്കു കുരുന്നു വാക്കിലേ
സത്യങ്ങൾ സത്യം അറിയാൻ കഴിഞ്ഞുവോ?
യശോദ മാതാവു കുനിഞ്ഞു നോക്കിയാ-
കുഞ്ഞിന്റെ വക്ത്രം, ഭഗവാനെ വിസ്മയം.
യശോദ കണ്ടൂ ലത, ജന്തുജാലവും
ശശാങ്കവെട്ടം കണിപോലെ ഈശ്വരാ!
ആദിത്യയാസ്യം തെളിയും വെളിച്ചവും
തൂകിച്ചിരിച്ചൂ പ്രഭുവിന്റെ വായിലായ്.
വൃക്ഷങ്ങൾ,സസ്യം,രവി,ചന്ദ്രൻ,ചന്ദ്രികാ,
വനം,കുളം, സുന്ദര പക്ഷിസംഘവും,
സുരേശവക്ത്രത്തിൽ നിരന്നു നിന്നതും
യശോദ കണ്ടൂ,മിഴിപൂട്ടി പ്രാർത്ഥിച്ചൂ.
ഗോവിന്ദകൃഷ്ണാ!ഇതു ഭാഗ്യചിഹ്നമോ?
കിശോരരൂപത്തിലടുത്തു കണ്ടതും,
യശോദ കൈകൂപ്പി മൊഴിഞ്ഞു മെല്ലെയായ്
‘മുമ്പുള്ള രൂപം മതിയെന്റെ മാധവാ.’
14)വിഘ്നം!
(വൃത്തം സമാനിക)
തംതതംത തംതതംത
തംതതം തതംതതംത
വിഘ്നമേതുമേറ്റിടാതെ
തന്നിടേണമേ ഗണേശ!
വന്നെനിക്കനുഗ്രഹങ്ങൾ
നിന്നെ ഞാൻ സദാ നമിപ്പു.
വ്യാസനായി നീ ചമച്ചു
ഭാരതം മഹാകിതാബ്.
ശീലുകൽക്കു ജന്മമേകി
ലോകരേറ്റെടുത്തു പാടി.
ഏറ്റവും ബൃഹത്തുതന്നെ
മാനസത്തിലെത്തിമെല്ലെ
ശാസ്ത്രവീധികാട്ടിടുന്ന-
ഭാരതം കരം പിടിപ്പു.
15)ആകാശക്കാഴ്ച! (Edited)
(ഇന്ദ്രവംശ)
തം തം ത തം തം ത ത തം ത തം ത തം
വാനത്തെ വസ്തുക്കളെ വിസ്തരിക്കുവാൻ
നോക്കുന്നു ശബ്ദം വിളയുന്നവാടി ഞാൻ.
വാക്കിന്റെയുദ്യാനമതൊന്നു കാണവേ
ആരാഞ്ഞു ഞാനെന്റെ പദങ്ങൾതൻ കുലാ.
വാക്കിൻ പ്രഭാവത്തെയടുത്തു കണ്ടു ഞാൻ,
വാക്കിൻ പ്രസൂനങ്ങളെ നോക്കി നില്പു ഞാൻ.
സൗരഭ്യമേറേ വിതറും പദങ്ങളേ
സമ്മോദമായ് കണ്ടതു ധന്യമായി, ഹാ!
പക്ഷേയെനിക്കോ മൊഴി സ്വന്തമാക്കുവാൻ
ജ്ഞാനത്തിനേറേ കുറവുള്ളതായ് ദൃഢം.
അല്പം ശ്രമിച്ചിട്ടതിനാലെ ഹൃത്തിനാൽ
കാവ്യം ചമയ്ക്കാൻ പതിയേ തുടക്കമായ്.
അല്പം പെറുക്കാനരികത്തു പോയി ഞാൻ,
വെപ്രാളമോടേ നിലകൊണ്ട നേരമോ
ഏതാം പദോഘം പ്രിയമായടുത്തു, ഹാ!
ഏതോതരത്തിൽപ്പ ണിയാൻ തുടങ്ങി ഞാൻ.
വിണ്ണിന്റെ കാഴ്ചയ്ക്കു ഖഗം മനോജ്ഞമേ ,
വർണ്ണിച്ചു പാറുന്ന ഖഗത്തെ മാറ്റിലായ്.
പത്രങ്ങൾ ഹൃദ്യം കഥനം നടത്തുന്നു,
ചിത്രം വരച്ചാൽ രുചിരം, മനോഹരം,
നീഡോത്ഭവങ്ങൾക്കു കുലായമെത്തണം,
വാണംകണക്കേയവർ വന്നുചേർന്നിടും.
അന്തിക്കുകൂട്ടായിവരും ഹിമാംശുവും
അന്തം വിടുമ്പോൽ പകലോനൊഴിഞ്ഞിടും.
വാനത്തിൽ നീന്തീട്ടൊഴുകുന്നകൊണ്ടലോ
സൂര്യന്റെ തേരിൻ വരവിൻ ഭയത്തിലായ്.
വന്നങ്ങുകൂട്ടായ് കരവും പിടിച്ചിതു
കുന്നിൻസമാനം മരുവുന്നു,കാണെടോ!
രാവിന്റെ സന്ദർശ്ശനവേള മോദമായ്
ആവോളമാ വാസരവും മറച്ചിടും.
മാർഗ്ഗങ്ങൾ പോകാൻ തിരയേണ്ട നേരമായ്,
സന്ധ്യാമ്മ വന്നൂ വഴികാട്ടി രണ്ടിനും.
16)ഖഗം നഭസ്സിൽ!
(ഉപേന്ദ്രവജ്ര)
തതംത / തംതംത / തതംത / തംതം
ഖഗം നഭസ്സിന്റെ തപോവനത്തിൽ
നഗം കടന്നും പലകൂട്ടമായീ,
തരംഗമുണ്ടാക്കിയുയർന്നുപൊങ്ങും
പരം മനോഹാരിതയല്ലെ കാണ്മൂ?
വിഹായസത്തിൽ ചിരിനോക്കിനിന്നും,
അഹസ്സുനോക്കിക്കുശലം പറഞ്ഞും
മഹീരുഹം വാസരനാഥനേപ്പോൽ
മഹാനതയ്ക്കായ് ശ്രമമേറെ കാട്ടൂ.
സുനാഥനാം ബാലകസൂര്യദേവൻ
വിയത്തു പേറുന്നയിരുട്ടു മായ്ക്കും.
ദ്യുവിൻ മനോഹാരിത കൂട്ടിനല്കാൻ,
ദ്യുതിക്കുവേണ്ടിത്തിരിയും തെളിക്കും.
17)വാനവിധാനം!
(അശ്വഗതി)
തംതത തംതത തം തത തംതത തംതത തം
ശാരദെ! മാനവമാനസതാരിലണഞ്ഞിടു നീ,
നേരിനു പീഠമതായ് നരചിത്തവുമായിടണം.
കൂരിരുൾ വീഴ്ത്തി മുടക്കരുതേ നലവീഥികളേ
പാരിൽ വെളിച്ചമതായിടണേ തവ സന്നിധി മാ!
മേനി നടിച്ചു തിളങ്ങി സദാ പലഗോഷ്ടിയുമായ്,
മാനുഷനെത്തിടുമെന്നുമതൊന്നു നിനച്ചിടുകിൽ.
മാനവക്രീടകളേറെ ദുരന്തവുമേറ്റി വരും
ദാനവരേ ചെറുതാക്കിടുമെന്നതുപോൽ, വരദേ!
ആളുകൾ ജന്മമെടുപ്പതു നീ പ്രസു! കാരണമോ?
നാളുകളൊക്കെ സുഭാസുരരീതിയിലായിവരാൻ
നീളെയൊരുക്കിടുമോ വിഭവം നരനായ് സകുലം?
നാളെയിൽ ജീവിനിലായ് മധുപോൽ മധുരം തരണേ.
താലവുമേന്തി നിരന്തരമായി വരുന്നുയിനൻ,
താമസമേതുമൊരിക്കലുമില്ലതു നിർണ്ണയമാം.
ഭാനു തമസ്സിനെ തൂത്തുകളഞ്ഞു വെടിപ്പു തരും,
വാനവിധാനസമം നരമാനസമാക്കിടു നീ.
18)ആശ്വാസ ചിന്ത! (Edited)
വൃത്തം -മാധവം
തം തം ത തം തം ത തം ത തം തം ത തം
ഈരേഴുലോകത്തിൽ വാണിടും നാഥനാം
ശ്രീമാധവാ! ഹൃത്തിൽ നീ വസിച്ചീടണേ.
നീ നിത്യമെൻ ചിന്ത പൊൻവിളക്കാക്കിടൂ,
ഈശാ! വെളിച്ചത്തെ നീ കൊളുത്തീടണേ.
ആപത്തിൽ വേവു ന്ന ഹൃത്തിൽ നോവാറുവാൻ,
ആശ്വാസചിന്തയ്ക്കു വീഥി കാട്ടീടണേ.
ആഴത്തിൽ ശോകം നിറഞ്ഞു വന്നീടുകിൽ
ആവുംവിധം ചോർത്തി ശൂന്യമാക്കീടണേ .
സന്താപമേറ്റല്ലെ തന്നിടൂ ശാന്തിയും
ഈലോകനീതിക്കു പാത്രമായ് മാറണം.
അന്യായമെല്ലാമൊഴുക്കിമാറ്റീയഹോ!
ചെയ്യുന്നകാര്യങ്ങൾ നല്ലതായ് മാറണം.
പീയൂഷമാകേണമെൻ മനസ്സത്തയും,
പായും മനസ്സിന്നു നീ തരൂ സ്വാസ്ഥ്യവും.
മർത്യന്നു മാർഗ്ഗം പ്രഭോ ! തെളിച്ചീടണേ,
നിത്യം സമാധാനമായ് വസിച്ചീടുവാൻ.
ജോഷം=സന്തോഷം
19)പോയകാലത്തിൻ വില!
(വൃത്തം- സരോജസമം)
താളം- തംതത തംതത തംതത തംതത തംതത തംതത തംതത തംതം
ഈയുഗമിങ്ങനെയാകുവതെന്തിത്,മാനുഷമാനസചീക്കകളോ?ഹേ!
പായുകയാണതു വേഗതകൂട്ടിയണഞ്ഞിടുമൊ നലതീരമതിങ്കൽ?
കായബലം, ധനമട്ടികൾ മുന്നിലെ മൂല്യഗുണത്തെയടിച്ചുതകർക്കും.
പോയൊരുകാലമതിൻ വിലയാർക്കുമെ യോർമ്മയിലില്ലൊരു സത്യമതാമോ?
മാനുഷരാക്ഷസകൂട്ടവുമെന്നുമെസ്വാർത്ഥത കാട്ടി വിഹാരവുമാകും.
മാന്യതയേ കൊലചെയ്യുവതിന്നവർ രീതികൾ നിത്യവുമായ് തിരയുന്നൂ.
നാശവിതയ്ക്കു സദാപരിപാടികൾചേതസി വച്ചിടുമെന്നതുറപ്പായ്,
ആശകളേറിവരും സമയം പല ഗൂഢതയുള്ളിൽ നിറച്ചവർ വയ്ക്കും.
മറ്റുജനത്തിനു കഷ്ടതയേകി സുഖിച്ചിടുവാൻ കഴിയില്ല മനുഷ്യാ!
ചുറ്റിവരിഞ്ഞുമനം തകരാൻ വരുമേ തവയുള്ളിലെ പാപവിചാരം.
ഒന്നു നിനച്ചിടൂ മർത്യ! വരില്ല ധനം ദിനവും സ്ഥിരമായ്, അതു പോകാം,
വന്നുഭവിക്കുമതോർക്കുക നീ നലപുണ്യകൃതത്തിനു സദ്ഫലവുംതാൻ!
20)ഭാഗ്യതാരകം
അർദ്ധസമവൃത്തം-
വിയോഗിനി. (Edited)
തതതം തതതം തതം തതം. 1,3
തതതം തംതത തംതതം തതം 2,4
കൃഷകന്നുണരാൻ സുവേളയായ്
കൃഷകന്നുള്ളിലനേകമോഹവും.
കൃഷികാരണമെന്നുമേയവൻ
കൃഷിതൻ പാടമൊരുക്കിവച്ചിടും,
ഉയരേ ലതവന്നുനില്ക്കുവാൻ,
വയലിൻ വേലകൾ ചെയ്തു മേനിയായ്,
അയവില്ല, പരിശ്രമം തഥാ
പയറിൻ വിത്തു വിതച്ചു നല്ലപോൽ.
വിളകൾക്കു കൃഷീവലൻ ജലം
വളവും നല്കി പരിശ്രമത്തിലായ്,
വളരാൻ ലതകൾക്കു മോഹമായ്!
പുളകം കൊണ്ടു കിനാവു കണ്ടവർ.
അരുണൻ ചെടിയെത്തലോടിടും
കുറവേകാൻ തുനിയില്ലയാരുമേ.
അമൃതംസമമായി മേഘജം
ചൊരിയും മാരികൾ നൃത്തരീതിയിൽ.
സുഖദം ദ്യുവിലായി വർഷണം
അഖിലം പെയ്തു നനച്ചിടും സ്ഥലം.
തകരും ധരയെന്നപോലെയായ്
ജകുടം മുക്കിടുമെന്നപോൽ ജലം.
കൃഷകന്നു മനം തകർന്നുപോയ്
വിഷമം മൂടിയവൻ്റെ ചിത്തവും.
വിഷളത്തെ വിഴുങ്ങിടാം സ്വയം,
വഷളൻചിന്തയവന്നു കൂട്ടുമായ്.
ഒരുനേരമവന്നു തോന്നലായ്,
പരമായ് രക്ഷണമെത്തിടും നിജം.
വരമായി സുഭാഗ്യ താരകം
വരവാകും സുഖജീവിതം തരാൻ.
ജകുടം=ലോകം
വിഷളം=വിഷം
21)പവമാനനും പൂവും!
വൃത്തം - വസന്തമാലിക
തതതം തതതം തതംത തംതം(1,3)
തതതം തംതത തംത തംത തംതം(2,4)
പവനൻ മലയാദ്രിതന്നിൽനിന്നും,
അവിവേകം, മലർ നുള്ളിയേറെയായീ.
കുസുമങ്ങളെടുത്തു വച്ചു കൂടിൽ,
ചിറകിന്നുള്ളിലൊതുക്കിവച്ചു പാറീ.
അഭിമാനപുരസ്സരം നഭസ്വാൻ,
അഭിസംബോധന ചെയ്തു ഭൂവിനേയും,
“ഇനി ഞാൻ വിട ചൊല്ലിടട്ടെ വേഗം,
ഘനജാലത്തിനു കൂട്ടുപോയിടും ഞാൻ.”
ധരയോ പവമാനനോടുരച്ചൂ,
“സുമമെല്ലാം തരുമോയെനിക്കനിലാ?
സുമണം കുസുമത്തെ വിട്ടുപോകും,
സുധയോ പോയസുമം വെടിഞ്ഞുപോകും."
22)കാവ്യാനുകൂലം! edited
ഉപജാതി
(ഇന്ദ്രവജ്ര,ഇദ്രവംശ)
തംതംത തംതംത തതം തതംതം(ഇന്ദ്രവജ്ര)
തംതംത തംതംത തതം ത തംതതം(ഇദ്രവംശ)
കാവ്യംസമം സുന്ദരദൃശ്യമെല്ലാം,
കാവ്യാനുകൂലം, കവികൾക്കു തോന്നിടും.
കാലിൻ ദ്വയം മെല്ലെ ചലിച്ചിടുമ്പോൾ,
കാല്യേ തുടങ്ങീടുമവർക്കു ചിന്തകൾ.
കണ്ണുകളാകാശതലങ്ങൾ തേടും
കാണും പ്രഭാതം നലമോഹനം മുദാ.
കാർപ്പണ്യദോഷങ്ങളോഴിഞ്ഞു പോകും
കല്യത്തിൽ ദൃശ്യങ്ങളിൽ മുങ്ങി നിന്നിടും.
കിങ്ങിണിപോൽ നൽച്ചുരുളായ് *പലാശം,
കേശം സമാനം, വിടപിക്കു ഭംഗിയായ്.
കൗമാരഭാവങ്ങൾ വഹിപ്പു സസ്യം,
കേമം സുകാവ്യം കവികൾക്കു സ്പന്ദനം.
കാറ്റിൻ മനഃസും തുടരേത്തുടുക്കും
കപോലവും ശോണനിറം ധരിച്ചിടും.
കാർമേഘയോഘങ്ങളടുത്തടുത്തായ്
കൈകോർത്തു നില്ക്കാൻ നികടത്തിലെത്തിടും.
കുന്നിന്റെയഗ്രത്തിലൊളിച്ച സൂര്യൻ
കാർകൂന്തൽ പേറുന്ന മരത്തെ വിട്ടുപോം.
കാർത്തുമ്പിയെന്തേ വരുവാൻ മടിച്ചോ?
കാട്ടിൻ്റെയോരത്തു മറിഞ്ഞു കേളിയോ?
കാറും മരുത്വാന്റെ ധനുസ്സുമൊക്കേ,
*കൈമായകേളിക്കു കളം മനഞ്ഞിടും.
*കാശം പ്രപഞ്ചത്തിനു ദേവദത്തം
കാവ്യം ചമയ്ക്കാം കവികൾക്കുമോഹനം.
പലാശം= ഇലകൾ
കൈമായം=ഇന്ദ്രജാലം
കാശം =ശോഭ
23)ഗോവർദ്ധനം!
തംതംത തംതംതത തംത തം ത തം.......
(ഇന്ദ്രവംശ)
സർവ്വസ്വമായീ നിലകൊണ്ടിടും നഗം,
സന്യാസിയെപ്പോലതു മൂകമെങ്കിലും
സർവ്വർക്കുമേ രക്ഷണമേകി നില്പ്പതായ്
ശൈലേന്ദ്രഗോവർദ്ധനമെന്നു കൃഷ്ണനും.
ഗോപർക്കു യാത്രയ്ക്കനുവാദമേകിയോൻ,
“ഗോവർദ്ധനത്തോടിഹ കാട്ടുമാദരം,
മുന്നേറിടും നേരമതൊക്കെയും സ്വയം
നന്നെന്നു തോന്നീടുകയാണതിൻ ഫലം.”
വൈകുണ്ഠനാഥന്റെ നിയോഗമോർത്തുതാൻ
നന്ദാവനത്തിന്നവകാശി ബാലകർ
ഗോവർദ്ധനാദ്രിയ്ക്കഥ പൂജ ചെയ്യവേ
ഭൂലോകനാഥൻ ബത തൂകി സുസ്മിതം!
24) എനിക്കുള്ളയിഷ്ടം!
(ഭുജംഗപ്രയാതം)
തതംതം തതംതം തതംതം തതംതം
എനിക്കുള്ളയിഷ്ടം മഴപ്പെയ്തുകാണാൻ
*പറങ്ങാണ്ടി തിന്നോണ്ടു പാൽച്ചായ മോന്താൻ.
എനിക്കേറെയിഷ്ടം തനിച്ചങ്ങിരിക്കാൻ
ശിശുക്കാലമോർക്കാൻ, ലസിച്ചങ്ങിരിക്കാൻ.
എനിക്കൊണ്ടൊരിഷ്ടം ശിശുക്കൾക്കുതുല്യം,
ജലത്തിന്റെയുള്ളിൽ കളിച്ചൂരസിക്കാൻ
എനിക്കെന്തൊരിഷ്ടം! എടുത്തങ്ങുചാടാൻ
സുഹൃത്തുക്കളൊത്തങ്ങു മുങ്ങാങ്കുഴിക്കായ്.
പനിച്ചെന്നുനാട്യം പഠിക്കാതിരിക്കാൻ,
ഉറക്കം നടിച്ചും കഴിക്കാതിരിക്കാൻ.
ഗൃഹത്തിന്നുചുറ്റും മിടുക്കോടെയോടാൻ,
അടിക്കുള്ള നേരം കഴിഞ്ഞങ്ങുകിട്ടാൻ.
എനിക്കിപ്പഴിഷ്ടം കഴിക്കേണ്ടവസ്തൂ
പുറത്തുള്ള ഹോട്ടൽ കനിഞ്ഞൂതരേണം.
വിശപ്പൊക്കെമാറ്റാനതൊക്കെ കഴിക്കാം,
നമുക്കുള്ള ‘ഗ്യാസ്റ്റൗ’ അടച്ചങ്ങുവയ്ക്കാം.
പറങ്ങാണ്ടി=കശുവണ്ടി ( Colloquial)
25.ശുഭമായ് സരണി!
വൃത്തം- ശുഭജാതം
തതത തതത തംതത തംതം
ഹിമഗിരിമകളേ! തൊഴുതീടാം,
ഇമയതു വിടരും സമയത്തായ്.
തുടരെയരികിലായണയൂ നീ,
പടുകുഴികളിലായ് പതിയാ ഞാൻ.
വിരസത സകലം തടയൂ മാ!
അലസത മുഴുവനും മുറിയേണേ.
അവനിയിലുയരാൻ വഴികാട്ടൂ,
കവരുക മമ കൈ ശിവകാന്തേ!
അരിയകടമ പൂർത്തിയിലാക്കാൻ,
അവസരമധികം തരു അംബേ!
അനിശമതുതുതകും വിധമായീ,
അരികിലണയുവാൻ വഴി തായോ.
കുരുവികൾ നലമായ് കുരു കൊത്തും,
ശലഭഗണമതും സ്വയമേയായ്,
സുമമധു രസമായ് നുകരാനായ്
തനിയെ വരവതായ് കെണിവയ്ക്കാൻ.
നവനവമുകുളം വളരാനായ്
പ്രകൃതി വിതറിടും നലബീജം!
അടിയനതുസമം പണിതീർക്കാൻ
സഹജകഴിവു കിട്ടുകവേണേ.
വിജയനിമിഷവും തഴുകാനായ്,
തുടരെ നുതികൾ ഞാൻ ജപമാക്കാം.
നിറവിൽ നിറവുമായുയരാനായ്,
സരണികൾ ശുഭമായ് തരമാക്കൂ.
26.പോയകാലവില!
വൃത്തം- സരോജസമം
താളം ..
തംതത തംതത തംതത തംതത തംതത തംതത തംതത തംതം
ഈ യുഗമിങ്ങനെയാകുവതെന്തിത്,മാനുഷമാനസചീക്കകളോ ഹേ!
പായുകയാണതു വേഗതകൂട്ടിയണഞ്ഞിടുമൊ
നലതീരമതിങ്കൽ?
കായബലം, ധനമട്ടികൾ മുന്നിലെ മൂല്യഗുണത്തെയടിച്ചുതകർക്കും.
പോയൊരുകാലമതിൻ വിലയാർക്കുമെ യോർമ്മയിലില്ലൊരു സത്യമതാമോ?
മാനുഷരാക്ഷസകൂട്ടവുമെന്നുമെ
സ്വാർത്ഥത കാട്ടി വിഹാരവുമാകും.
മാന്യതയേ കൊലചെയ്യുവതിന്നവർ രീതികൾ നിത്യവുമായ് തിരയുന്നൂ.
നാശവിതയ്ക്കു സദാപരിപാടികൾ ചേതസി വച്ചിടുമെന്നതുറപ്പായ്,
ആശകളേറിവരും സമയം പല ഗൂഢതയുള്ളിൽ
നിറച്ചവർ വയ്ക്കും.
മറ്റുജനത്തിനു കഷ്ടതയേകി സുഖിച്ചിടുവാൻ കഴിയില്ല മനുഷ്യാ!
ചുറ്റിവരിഞ്ഞുമനം തകരാൻ വരുമേ തവയുള്ളിലെ പാപവിചാരം.
ഒന്നു നിനച്ചിടൂ മർത്യ! വരില്ല ധനം ദിനവും സ്ഥിരമായ്, അതു പോകാം,
വന്നുഭവിക്കുമതോർക്കുക നീ നലപുണ്യകൃതത്തിനു സദ്ഫലവുംതാൻ!
( മദിരയുടെ പാദങ്ങളുടെ അവസാനം ഒരു ഗുരുകൂടിച്ചേർത്താൽ സരോജ സമമാകും)
27)പവമാനനും പൂവും!
വൃത്തം - വസന്തമാലിക
തതതം തതതം തതംത തംതം(1,3)
തതതം തംതത തംത തംത തംതം(2,4)
പവനൻ മലയാദ്രിതന്നിൽനിന്നും,
അവിവേകം, മലർ നുള്ളിയേറെയായീ.
കുസുമങ്ങളലംകൃതംസമാനം,
ചിറകിന്നുള്ളിലൊരുക്കിവച്ചു പാറീ.
അഭിമാനപുരസ്സരം നഭസ്വാൻ,
അഭിസംബോധന ചെയ്തു ഭൂവിനേയും,
“ഇനി ഞാൻ വിട ചൊല്ലിടട്ടെ വേഗം,
ഘനജാലത്തിനു കൂട്ടുപോയിടും ഞാൻ.”
ധരയോ പവമാനനോടുരച്ചൂ,
“സുമമെല്ലാം തരുമോയെനിക്കനിലാ?
സുമണം മലരിന്നെ വിട്ടുപോകും,
അമിതം നീയുമഹങ്കരിക്ക വേണ്ടാ.”
———////———-
28)ഉത്സവമേളം!
വൃത്തം- ഉപചിത്രം
( തതതം തതതം തതതം തതം )1,3
(തംതത തംതത തംതത തംതം )2,4
ഗഗനം മുഴുവൻ നിറയും ഘനം
ഗീതിക മൂളി രസിച്ചിതു നില്പായ്.
പവനൻ വരുവാൻ ചെവിയോർത്തവൾ,
പാത്തുപതുങ്ങിയവൻ വരവായീ.
ഇരുവർക്കുമുടൻ ഭൂവിലെത്തണം,
കീഴെ വരാൻ പനിനീർക്കുടമേന്തീ.
പതിയേ വിതറീ മഴമുത്തുകൾ,
കേരഗണം തലയാട്ടി ലസിച്ചൂ.
പരമായ് കുസുമം പവനന്നൊടായ്
പുഞ്ചിരിതുകി, അവന്റെ സുഹൃത്തായ്.
പകലോൻ പണിയാൻ വരവായ് തഥാ
പക്ഷികൾ നെന്മണി തേടുവതുണ്ടേ.
മലയും സുതരാം തരുജാലവും
കാലികൾ മേയുവതാം നലമേടും
ചെറുതാം ലതയും പവമാനനും,
കേരളനാട്ടിലിതുത്സവമേളം.
——////—-/
29)കാടിന്റെ മേളം!
വൃത്തം- ആഖ്യാനകി
തംതംത തംതംത തതം തതംതം (ഇന്ദ്രവജ്ര)
തതംത / തംതംത / തതംത / തംതം (ഉപേന്ദ്രവജ്ര)
29)കാടിന്റെ മേളം!
കാടിന്നകത്തേക്കൊരു യാത്രയാകാം,
കടമ്പുതാരൊക്കെ ഹസിച്ചുനിൽക്കും.
മാനത്തുപോകാൻ വിഹഗം ഗമിക്കും
മനംകുളിർക്കും, നലമായ് സ്വദിക്കാം.
കാട്ടിന്നകത്തായി വിശാലവൃക്ഷം
കുതിച്ചുപൊങ്ങീട്ടു പടർന്നുനില്പൂ.
ദിവ്യം, മരത്തോടു ലതയ്ക്കു കാമ്യം,
ദ്രുമം ചെടിയ്ക്കേകി കടാക്ഷഹർഷം.
പ്ലാവിൻ്റെ സംഘം തലപൊക്കിനില്പൂ,
പ്രദേശമൊക്കേ പരിശോധനയ്ക്കായ്
പറ്റുന്നരീതിക്കു ചരിഞ്ഞുനോക്കീ,
പതുക്കെയാഹാ! ഭരണം തുടങ്ങീ.
മാവിൻ്റെ ജാലം തുടരെപ്പണിഞ്ഞു,
മുദാ ഭരം കൈയിൽ വരേണമെന്നായ്.
പാലയ്ക്കുമോഹം *പ്രകരത്തിലെത്താൻ
പരോക്ഷമായിട്ടു പരിശ്രമിച്ചൂ.
മോഹിപ്പതിന്നായ് പലരാഗമേളം,
മനസ്സിലേറുന്ന സുസൂനഗന്ധം,
പെട്ടെന്നു പായുന്ന സമീരവീരൻ,
പെരുത്തതോഷം ചൊരിയുന്നു ചുറ്റും.
*പ്രകരം=കൂട്ടം
——////—-
30) വരണമെ മധുരിപു !
വൃത്തം- മണിദീപം
തതതതത തതതതത തതതതത തംതം.
ഹരി ഹൃദി വരുകിലൊരു സുഖവുമുടനെയുണ്ടാം,
ഒരു നവനിനവു മനമെയുയരുകയുമായീ.
പരമരസമുണരുവതിനു സമയമിതല്ലോ!
ചിരനുതി കരിമുകിൽനിറമുടമയെ വരുത്തും.
വരണമെ മധുരിപു ബത മമ ഹൃദിയതിച്ഛാ,
നിറയണമെ നിറവതിനു തുനിയുകയുമാവാം.
കരിനിയമനിരയുടെയിടയിലരുതു വിഷ്ണോ!
ധരയുടെയരുമമകൾസമമടിയനെ കാക്കൂ,
അരികിൽ ഹരിയണയുവതിൽ വരുക നലയൂർജ്ജം
പരിചൊടു കുറിതൊടുക, പദനമനവുമാകാം.
കരുണയുടെ നിറകുടമുഖകമലമതായീ
വരമരുളുവതിനു ഹരി ചിരിസഹിതമെത്തും.
ഇരുകരവുമുടനെ തൊഴുതു ഭജനകൾ ചെയ്യാം,
ചരണയുഗമടിയനുടെ മിഴികളിൽ വസിക്കും,
സിരകളിൽ നിറയണമറിവുകളനഘമെന്നും,
അരുതരുതതിവികലത മനമതിൽ വരേണ്ടാ.
31)മറുനാട്ടുകാർ ( Edited)
(പ്രമിതാക്ഷര)
താളം:
തതതം തതംത തതതം തതതം
സനരനോ മടിക്കു സഖനായി, തദാ,
നരകം വളർന്നു കരണം കുറവും.
ക്രയമൂല്യമേറിയതുകാരണമായ്
കഠിനം നരന്നു പണവും കുറവായ്,
വയറിൻ വിശപ്പിനുതകും *നിഘസം
വിളയാൻ പറമ്പുകളൊരുക്കിടണം.
വയലും പറമ്പുകളുമൂഷരമായ്,
വിലയോയുയർന്നു ദ്യുവിലായ് നിവസം.
മറുനാട്ടുകാരിവിടെ സുഖമായ്
മടിയേതുമില്ല, പണികൾക്കുതകും,
തരമാക്കിമാറ്റി മലയാളിയതും,
തിരയുന്നവൻ വിദേശനാടുകളേ.
അണയുന്നു മെല്ലെ മറുനാട്ടുനരർ
പണികൾക്കുവേണ്ടി രസമായ് നിവസം,
അണിയായ് നിരന്നു സകുലം പണിയും
പണവും കുറച്ചു മതിയെന്ന കഥാ.
*നിഘസം=ആഹാരം
32)ഭഗവതി!കൂപ്പാം
(കുസുമവിചിത്രാ)
തതതത തംതം തതതത തംതം
ഭഗവതി!കൂപ്പാം കനിവൊടെയേകൂ-
കവിതചമയ്ക്കാനൊരു നലഭാഗ്യം.
മുഴുമതി പോലേ തെളിയുക വേണം
മിഴിവൊടു ശബ്ദം ഹൃദി നിറയാനായ്.
മമ മനതാരിന്നറകളിൽ ഭദ്രം
മമതയിൽ വയ്ക്കും പദസുമകാവ്യം.
പരിചൊടു പാദം പുറമെയൊഴുക്കും
ഗുരുവരർമുന്നിൽ നുതിയൊടു വയ്ക്കാൻ.
ഇരുകരമെന്നും തൊഴുതു പിടിച്ചും
നിരുപമമായീ ഭജനകൾ ചെയ്യാം.
തരിക പടുത്വം കവിത ചമയ്ക്കാൻ,
വരുക പവിത്രേ! അഭയവുമേകൂ,
33 )അരിയഭഗവതീ!
താളം:
തതതതതതതം തതതംതതം
(വൃത്തം-ഉജ്ജ്വലാ)
അരിയഭഗവതീ! കനിയൂ മുദാ,
അരികിലണയുവാനതിമോഹമായ്.
തിരുചരിതകഥാകഥനം സദാ
ഒരുനലമനതോഷമതായ് പ്രസൂ!
തിരുമനവരമൊക്കെ നിതാന്തമായ്,
വരണമെരിയുമെൻ മനതാരിലായ്.
പെരിയദുരിതകാരിയമൊന്നുമേ
തരുകയരുതെയിന്നുമൊരിക്കലും.
ഉയിരിനു കാവൽ ദൃഢം കിടയ്ക്കുവാ-
നവനിയിലെൻ തൊഴുകൈ മഹാപ്രസൂ!
വരുമനമേ തുണയേകിടാൻനലം,
തിരുമുഖമെപ്പൊഴുമെന്നിലുറയ്ക്കണേ.
34)ധരജ
വൃത്തം- അഘഹരണം
തത തത തത തത തത തത തം
പലപലകുസുമഫലമധുരമായ്
നിറയുമൊരുവനികയിൽ ധരജ ഹാ!
പരിചൊടു പവനനിലുമുദയമായ്
ദയയുടെ കടൽ, നുതികൾസഹിതമായ്.
ജനകജ വലിയനഗസദൃശമായ്,
സ്ഥല,ജലഭയ, ചലനരഹിതയായ്
മനതളിരിൽ രുചിരഭജനയുമാ-
യിയിനിയുണരുക സകലസമയം.
തരുവുമവിടെ തണുതണലുകളാൽ
ഒരുനലവിരിസമമവളുടെയാ
നിലവിൽ സുഖകരനിനവു പകരാൻ
തുനിയുകയതുല കടമകളുമായ്
35.കുഞ്ഞുകാലം
(വൃത്തം-കലാപതിപ്രഭ)
എന്നുമെൻ്റെ കുഞ്ഞുകാലമെത്തി നോക്കിടും
വന്നുനിന്നു കൈപിടിക്കുമൂയലാട്ടിടും.
എൻ്റെ പൊന്നുമാത വന്നു പുഞ്ച്രിരിപ്പതാ,
കൊണ്ടുപോയി ഗീതിപാടി ചംബനംതരും.
കാല്യനേരമെന്നുമെന്നുമോമനിക്കുവാൻ
പുഞ്ചിരിസ്സുമങ്ങൾ ചുണ്ടിൽ ശേഖരിച്ചിടും.
കുഞ്ഞുദന്തപംക്തിയൊക്കെ വൃത്തിയാക്കിടും
കാച്ചിവച്ച പാലെടുത്തു തന്നിടും മുദാ.
താഴെയൊന്നു വീണുവെങ്കിൽ മാതമാനസം,
കീറിടും ഹൃദന്തമൊക്കെയൂറിടും നിണം.
മാറിൽവച്ചുറക്കിടുന്നനേരമെൻ സുഖം,
കിട്ടിടില്ല പട്ടുമെത്തമേലുറങ്ങിയാൽ.
കാലുനോക്കി കൈകൾ നോക്കിയങ്കെയാക്കിയും ,
വേലചെയ്വതിന്നു മാത സജ്ജമെന്നുമേ.
വാശിയേറ്റിടാതെയമ്മയോമനിച്ചിടും,
വാലെവാലെ മക്കളെത്തി തല്ലുകൂടിയാൽ.
കുട്ടിയാമെനിക്കുവേണ്ടി ദുഃഖസൗഖ്യവും
കാട്ടിലേക്കെറിഞ്ഞുവന്നു ഭോജ്യമേകിടും.
കൂട്ടുകൂടൽ വേറെയെൻ്റെ കേളിയൊക്കെയും
കേടുവന്നിടാതെയമ്മ നോക്കിടും സദാ.
ആസ്വദിച്ചു ദേവപാദ പൂജ ചെയ്തു മാ,
ഈശ്വരനും തേരയച്ചു പോയ് മറഞ്ഞമ്മാ,
ശാശ്വതത്തിൽ ശാന്തി മന്ദിരത്തിൽ വാസമായ്,
വിശ്വകാര്യമൊന്നുമേയലട്ടുകയില്ലാ.
36. കൃഷീവലൻ!
തംതതം തതത തംതതം /തതം
വൃത്തമൊക്കണമതക്ഷരക്രമം
തെറ്റിടാതെ ഗണമൊക്കെയാവണം.
രഥോദ്ധത
പത്രിയൊക്കെയതിരാവിലേയതാ
പാദപത്തിനുസുഹൃത്തുപോൽ നിജ
പർണ്ണജാലയരികേയായി നവ
പാട്ടതൊന്നവരുറക്കെ പാടിടും.
പക്ഷിതൻ സ്വരമുണർത്തുഗീതമായ്
പാവമാം പരമു കേട്ടുണർന്നതും
പാണിനീട്ടിയുണരും കൃഷീവലൻ
പാടത്തായ് പണിയിലായി നിന്നിടും.
നീഡജം മധുര ഗീതിപാടിയും
നാടിനേകി സുഖചിന്തനം മുദാ.
പാട്ടു കേട്ടുണരണം, ദിനം സുഖം,
വീടു നിന്നിടുമിടം മനോഹരം.
തംതതം തതത തംതതം /തതം
കർഷകൻ അധികമായ് ശ്രമം, ധരയ് ക്ക്,
വർഷമെത്തുകിൽ vayalkkaattub
37.വീടിന്നിടം!
(പഞ്ചചാമരം)
കൃതജ്ഞതാതലം മനുഷ്യ,മാനസേ നിഷേധമായ്,
പതുക്കെയങ്ങു തെന്നിമാറിടുന്നുവുള്ളിൽ നിന്നുമായ്.
ഉദാഹരിക്കചെയ്തിടാം ശ്രവിച്ചിടൂ സ്വകാര്യമായ്,
ഉദാരമായ് ദരിദ്രനായി,യേകി ജന്മി വീടിടം.
മുദായൊരുക്കി താമസിക്കുവാൻ ഗൃഹം കൃഷീവലൻ,
സദാ പദങ്ങൾ ചൊല്ലി ജന്മിയേ സുഖിപ്പിയാനയാൾ.
മനസ്സിനുള്ളിൽ നാഥനും പുകഴ്ന്നു വന്നയാളിനേ,
മനത്തിലായിയാശ്രിതൻ കുശുമ്പു ശേഖരിച്ചു ഹാ!
“ഗൃഹം രവീ! സുമോഹനം പണിഞ്ഞെനിക്കു മാറണം,
അഹസ്സു നല്ലതൊന്നുനോക്കി നേരവും കുറിക്കണം.
മഹത്വമേറിടും മുഹൂർത്തമൊക്കെ നോക്കി കല്ലിടാൻ.
സഹായമായി നൂതനസ്തമം നിനക്കു തന്നിടാം.”
“വസിക്കുവാൻ തിരഞ്ഞെടുത്തവാസമൊക്കെ മാറ്റണോ?
അസാധ്യമായ കാര്യമാണു ഞങ്ങൾ മാറുകില്ല ഹേ!
കുറച്ചുകാലമായി ഞാൻ കുടുംബമായ് വസിച്ചിതൂ,
അറിഞ്ഞിടൂ ഗൃഹത്തിനായി കേസിനും തയാറിൽ ഞാൻ.”
മനുഷ്യമാനസത്തിലായി കാണുമോ കൃതജ്ഞതാ?
മനുഷ്യതയ്ക്കു ചേർച്ചയുള്ള ശബ്ദമൊക്കെയാവിയായ്.
മുതിർന്നവർക്കു നിങ്ങളേകു ആദരം യുവാക്കളേ,
ഉതിർന്നു മണ്ണിൽ വീണിടട്ടെയുള്ളിലുള്ളഹം സദാ.
തമസ്സുമാറ്റിയേറെവെട്ടമേകിടൂ ജഗത്തിനായ്,
നമിച്ചിടാം മഹേശ്വരാ! അനുഗ്രഹത്തെയേകണേ.
ജനിക്കണം സുമോദമായ് വിവേകമൊക്കെയാകവേ
ഇനിക്കണം മഹാപ്രപഞ്ചമെന്നുമെന്നുമേ ഹരേ!
38.വിസ്മയം!
(ഉപജാതി-ഇന്ദ്രവംശയും വംശസ്ഥവും)
തം തംത തംതം തത തംത തംതതം
തതംത തംതം തത തംത തംതതം
മിത്രങ്ങളെല്ലാം മൊഴിയുന്നതാ ദൃഢം
‘ത്രിവിക്രമൻ പൂഴി കഴിപ്പു സർവ്വദാ.’
യശോദയപ്പോൾ പിടികൂടി കണ്ണനേ,
ചങ്ങാതിവാക്യം നുണയെന്നു മാധവൻ.
‘മാതായ്ക്കു വിശ്വാസമതില്ലയെങ്കിലോ
തുറന്നു കാട്ടാം വദനം മുദായിതാ.’
വക്ത്രം പൊളിച്ചൂ വലുതായി വായയും
കാണുന്ന കാര്യം അതിവർണ്ണനീയമായ്.
മാതായശോദയ്ക്കു കുരുന്നു വാക്കിലേ
സത്യങ്ങൾ സത്യം അറിയാൻ കഴിഞ്ഞുവോ?
യശോദ മാതാവു കുനിഞ്ഞു നോക്കിയാ-
കുഞ്ഞിന്റെ വക്ത്രം, ഭഗവാനെ വിസ്മയം.
യശോദ കണ്ടൂ ലത, ജന്തുജാലവും
ശശാങ്കവെട്ടം കണിപോലെ ഈശ്വരാ!
ആദിത്യയാസ്യം തെളിയും വെളിച്ചവും
തൂകിച്ചിരിച്ചൂ പ്രഭുവിന്റെ വായിലായ്.
വൃക്ഷങ്ങൾ,സസ്യം,രവി,ചന്ദ്രൻ,ചന്ദ്രികാ,
വനം,കുളം, സുന്ദര പക്ഷിസംഘവും,
സുരേശവക്ത്രത്തിൽ നിരന്നു നിന്നതും
യശോദ കണ്ടൂ,മിഴിപൂട്ടി പ്രാർത്ഥിച്ചൂ.
ഗോവിന്ദകൃഷ്ണാ!ഇതു ഭാഗ്യചിഹ്നമോ?
കിശോരരൂപത്തിലടുത്തു കണ്ടതും,
യശോദ കൈകൂപ്പി മൊഴിഞ്ഞു മെല്ലെയായ്
‘മുമ്പുള്ള രൂപം മതിയെന്റെ മാധവാ.’
39.മോഹനഗാനം!
ദ്രുതവിളംബിതം
തംതത തംതത തതതത തംതം
മോഹനനാമപുരുഷനൊരു ശ്രേഷ്ഠൻ,
മോഹന രാഗമൊഴുകിമധു തൂകി,
മോദനചെയ്തു, അകതളിരനേകം,
മോഹിതമാക്കി, മധുരിമ നിറയ്ക്കാൻ.
രാഗമനോഹര തരളിത ഗാനം
പൂമഴപോലതു നുരനുരയായീ,
പെയ്തിവിടേയ്ക്കു നറുമധുസമം ഹാ!
ഊറിമനങ്ങളിൽ സുഖധര ധാരാ.
അന്തിമമായി, പരമവിടചൊല്ലാൻ
അന്തരമില്ല, സമയവു മണഞ്ഞൂ.
കാത്തതുപോലെ കവിതയുരുവിട്ടു,
ഹൃത്തുകൾ തേങ്ങി, കഠിന പരിതാപം.
മോദന=മോദനം, മോദിപ്പിക്കൽ
40. കുട്ടിക്കാലസൗഹൃദം!
(വൃത്തം-മല്ലിക)
കുഞ്ഞുകാലമൊരിക്കലെങ്കിലുമോമലേ! വരുകില്ലയോ?
കാട്ടി നിന്നൊരു നാശകൃത്യവുമെത്തി നില്പിതു ചിത്തിലായ്.
കൂട്ടുകാരി! സദാ വരുന്നു മനസ്സിലായ് തവയോർമ്മകൾ,
കുഞ്ഞുചെയ്തികളൊക്കെ വന്നതു വർണ്ണഭേദതരത്തിലായ്.
ആറ്റുതീരമണഞ്ഞു, ലീലകൾ മണ്ണിനേകി സുസൗഹൃദം,
കാറ്റു വന്നു കരം കവർന്നതുമേകുവാൻ മൃദു ചുംബനം.
ചുറ്റിലും ലത നോക്കിനിന്നിഹ നമ്മളേ, നലമിത്രമായ്,
ഇറ്റി വീണൊരു മാരി മുത്തുകളാകെയും കുളിരേകി ഹാ!
ചിത്രമേറെ വരച്ച പൂഞ്ചിറകേറി വന്നൊരു പക്ഷിയെ-
ച്ചിത്രമായ് തവ കൊച്ചു കണ്ണുകളെത്തി നോക്കി രസിച്ചതും,
ചാരുതയ്ക്കുതകുന്ന സംഗതി നിൻ മനം കവരുന്നതും,
ചേർത്തുവച്ചു മനസ്സിനുള്ളിലമൂല്യ പേടകമൊന്നിൽ ഞാൻ.
പക്കവീട്ടിലെ മേള വേളയിൽ മുട്ടു പൊട്ടിയ ശോണിതം,
പക്വതയ്ക്കടയാളമായ് നല വേലചെയ്തുമൊതുക്കി നീ.
കണ്ണുനീരു നിറഞ്ഞു വന്നതു കൈകൾകൊണ്ടു തുടച്ചു നീ,
നിന്നിലായ് നറുവെണ്ണ പോലൊരു ഹൃത്തിനേ നിജ കണ്ടു ഞാൻ.
വൻതരത്തിലെ കോട്ടമായതു ചിന്തനം തനി ചെയ്യുകിൽ.
വിണ്ണിനും സഹിയാത്ത വഞ്ചന കാട്ടി നീയതു കഷ്ടമായ്.
മാനസം പല സങ്കടം ബത കോർത്തു കെട്ടിയ മാലയായ്,
മിത്രമേ! നിനവില്ലയോ മമ ഹൃത്തടത്തിലെ മാലുകൾ?
മായ്ക്കുവാൻ കരിമേഘമാവലി മൂടി നില്ക്കുവതാം നിറം,
മാസമായ് സഖി! ചെയ്തിടുന്നിതു വല്ല്യതാം ശ്രമമൊക്കെയും.
ഇന്നു ഞാൻ നിലതേടി നില്പതു സങ്കടപ്പുഴ നീന്തുവാൻ,
വന്നു നീ തരുമോ മനോഹരി! എന്റെ ജീവനൊരാശ്രയം? ---------------------------------
41.ഉയർന്നിടട്ടെ ഭാരതം!
(പഞ്ചചാമരം)
സ്വതന്ത്രമായിമാനസം നമിച്ചിടുന്നു മാതയേ
സ്വതന്ത്രവായു തോഷമായ് ശ്വസിച്ചിടുന്നു നാമിതാ.
മഹാനുഭാവർ വാശിയായ് വിയർപ്പൊഴുക്കി രാപ്പകൽ,
മുറിച്ചുമാറ്റിയമ്മതൻ മനം മുറിച്ചശൃംഖലാ.
കടുത്തവേല ഭാരതാംബെ കട്ടെടുത്തതന്യരും
കടുത്തദ്രോഹമേറ്റിടാനനേകവേല ചെയ്തവർ,
കരംചുമത്തിയേറെയായ് കണക്കറിഞ്ഞതില്ല നാം,
കടത്തിവിട്ടു ധൈര്യമായ് സ്വദേശവീരർ ദുഷ്ടരേ.
ഉയർന്നശ്രേണിജോലിയോ വെളുത്തചർമ്മ കർമ്മമായ്,
ഉയർന്നുപൊങ്ങി രോഷവും സവിത്രിതൻ തനൂജരിൽ.
ഉയർത്തിടാൻ സ്വമാതയേ കൊടുത്തിടും സ്വജീവനും,
ഉതിർക്കുവാൻ നിണം പ്രസൂനുവേണ്ടി പുത്രരുണ്ടിതേ.
സഹിച്ചിടുന്നു നീതിചത്ത കാരിയങ്ങളെങ്കിലും
സുവർണ്ണതേൻകണങ്ങൾപോലെയൂറിടുന്നു ദേശഭക്തി ഹേ!
സുരൂപദേശപുത്രരൊക്കെ, ഭാരതാംബസേവനം
സുതോഷപൂർവ്വമേകതയ്ക്കുവേണ്ടിയേകിടും തുലോം.
അസത്യഭാഷണം നിറുത്തി ധർമ്മമൂല്യമേറ്റിടാം,
അസഹ്യമാണസത്യമാം ക്ഷതങ്ങൾ നിങ്ങളേറ്റിയാൽ.
ശിരസ്സുപൊക്കിനിന്നിടാം പ്രപഞ്ചമണ്ണിൽ നിത്യമായ്
ചൊരിഞ്ഞിടാം പ്രിയം പുരട്ടി നന്മയുള്ള ശബ്ദവും.
സമർപ്പണം നടത്തിടുന്നു ധീരസൈന്യനായകർ,
സുതാര്യമായസേവനങ്ങൾ വെള്ളിപോൽ തിളങ്ങിടും.
വിളങ്ങിനില്പു ഭാരതാംബ ദീപമായ് ധരിത്രിയിൽ
ജഗത്തിലെന്നുമെന്നുമേയുയർന്നിടട്ടെ ഭാരതം.
എനിക്കുള്ളയിഷ്ടം!
(ഭുജംഗപ്രയാതം)
തതംതം തതംതം തതംതം തതംതം
എനിക്കുള്ളയിഷ്ടം മഴപ്പെയ്തുകാണാൻ
*പറങ്ങാണ്ടി തിന്നോണ്ടു പാൽച്ചായ മോന്താൻ.
എനിക്കേറെയിഷ്ടം തനിച്ചങ്ങിരിക്കാൻ
ശിശുക്കാലമോർക്കാൻ, ലസിച്ചങ്ങിരിക്കാൻ.
എനിക്കുണ്ടൊരിഷ്ടം ശിശുക്കൾക്കു തുല്യം,
ജലത്തിന്റെയുള്ളിൽ കളിക്കാൻ, രസിക്കാൻ
എനിക്കെന്തൊരിഷ്ടം! എടുത്തങ്ങുചാടാൻ
സുഹൃത്തുക്കളൊത്തങ്ങു മുങ്ങാങ്കുഴിക്കായ്.
പനിച്ചെന്നുനാട്യം പഠിക്കാതിരിക്കാൻ,
ഉറക്കം നടിച്ചും കഴിക്കാതിരിക്കാൻ.
ഗൃഹത്തിന്നുചുറ്റും മിടുക്കോടെയോടാൻ,
അടിക്കുള്ള നേരം കഴിഞ്ഞങ്ങുകിട്ടാൻ.
എനിക്കേറെയിഷ്ടം കിടന്നങ്ങുറങ്ങാൻ,
ഉണർത്തല്ലെയെന്നേ! കിടക്കട്ടെ , മോദം.
അഴുക്കൊന്നുമില്ലാ കുളിക്കുന്നതില്ലാ ,
പരീക്ഷയ്ക്കു പോകേണ്ടതില്ലല്ലൊയിന്നായ്.
എനിക്കിപ്പഴിഷ്ടം കഴിക്കേണ്ടഭോജ്യം,
പുറത്തുള്ള ഹോട്ടൽ കനിഞ്ഞേ തരേണം.
വിശപ്പൊക്കെമാറ്റാനതൊക്കെക്കഴിക്കാം.
നമുക്കുള്ള ‘ഗ്യാസ്റ്റൗ’ അടച്ചങ്ങുവയ്ക്കാം.
പറങ്ങാണ്ടി=കശുവണ്ടി ( Colloquial)
43.തേനിൽ മുക്കിയ വാക്കുകൾ,
(പഞ്ചചാമരം)
തതം തതം തതം തതം തതം ത തം തതം തതം
കഥയ്ക്കു ജീവനേകിനിന്നു കൈരളിക്കു മിത്രനായ്,
വ്യഥയ്ക്കിരിക്കുവാൻ സ്ഥലങ്ങൾ ദൂരെയാക്കി എം. ടി. ഹാ!
മനുഷ്യനായനേകമാത്രയിൽച്ചമച്ചു നോവലും
മനസ്സിലേറി വാസമാക്കിടുന്നു നോവലിൻ കഥാ.
രചിച്ചുവച്ചു മാനസത്തെ പൂട്ടിവയ്ക്കുമാശയം,
ഒരുക്കി വാസു കൈരളിക്കു തേനിൽ മുക്കി വാക്കുകൾ,
മനസ്സിലേക്കു ചാടിയെത്തിടുന്ന സൂക്ഷ്മ വർണ്ണനാ,
തടഞ്ഞുവച്ചിടാം മനസ്സിലെത്തിനോക്കുമോർമ്മകൾ.
സുവർണ്ണമുത്തുകോർത്തപോൽ തിളങ്ങിടുന്ന പാടവം,
സുഭാഷിതങ്ങൾ സൂനമായി കോർത്തുതീർത്ത മാലയായ്,
സുഭൂഷയായി കൈരളിക്കു കണ്ഠമാല ചാർത്തിടാൻ,
സുനിശ്ചിതം കഥാദളങ്ങളാരുമേ സ്വദിച്ചിടും.
ചലിച്ചിടുന്നചിത്രലോകമെത്തി എം.ടി.നവ്യമാം-
തലങ്ങൾ കാട്ടി, കാണികൾക്കു ഹൃദ്യമായി കാഴ്ചകൾ.
വരുന്നതേറെ നഷ്ടമല്ലൊ കൈരളിക്കു കഷ്ടമായ്,
തരുന്നിതാ പ്രണാമപൂർവ്വമാദരാഞ്ജലീ പരം.
44. ഹരിയുടെ സവിധം!
(വൃത്തം:മാലിനി)
തതതത തത തംതം തംതതം തംതതംതം
ഹരിയുടെ സവിധത്തിന്നൂർജ്ജമെന്നും കിടച്ചാൽ,
വരുമനുഭവമൊക്കെത്തന്നെ സൗഖ്യപ്രദംതാൻ!
വരമരുളിയപോൽ ഹാ!തോന്നലെത്തും മനസ്സിൽ,
പരിചൊടു നിറവായാൽ സത്ഫലം വന്നുചേരും.
ഒരുചെറു നവപുഷ്പം,ധൂപവും കാഴ്ചവയ്ക്കാം,
അരിയനിലയമാകും ശ്രീലകത്തെത്തി നിന്നാൽ,
അരുളുക ഹൃദി തോഷം വന്നിടാനായ് വരങ്ങൾ,
ദുരിതനിനവു മായും സത്ഫലം വന്നുചേരും.
കരുണ പൊഴിയുമതൃക്കൺകടാക്ഷം
മുരാരേ!
ചൊരിയുക മമ ചിത്തേ ദുർഘടം തീർത്തിടാനായ്.
തിരുഹൃദയമതാണെൻ രക്ഷ നിത്യം മുകുന്ദാ!
പരമസുഖമതാകും സത്ഫലം വന്നുചേരും.
തെരുതെരെ സകലർക്കും ചിന്തയെത്തും കുഴയ്ക്കാൻ,
മുരഹരി! തദുനേരം കൃഷ്ണ! കൂപ്പും നരന്മാർ.
സരസിജ നയനൻ! ശ്രീകൃഷ്ണനെത്തേടിയാലോ,
പരിമിതി കുറവാകും, സത്ഫലം വന്നുചേരും.
45.സാന്ത്വനമേകുവാൻ!
(വൃത്തം-ദ്രുതവിളംബിതം)
തതത തംതത തംതത തംതതം
വരുകയായ് തവ സന്നിധിപൂകിടാൻ
ദുരിതകാര്യവുമോതിടുവാനുമായ്.
ഉരുകിടും കരൾ, സാന്ത്വനമേകുവാ-
നരികിലെത്തുകിലെത്ര സുഖപ്രദം!
അരിയപൂജയൊരുക്കിടുവേൻ ഗുരോ!
പെരുകിടും വ്യഥ മാറ്റണമയ്യനേ!
അരുമമൂർത്തിയെ വന്നു വണങ്ങിടാം,
കരുതണേ മമ ജീവനെയെന്നുമേ!
സകലനേരവുമെൻ ഹൃദയത്തിലായ്
തികവുമേറി മഹേശസുതൻ വരും
പകരണേ ശബരീശ! സുതുഷ്ടിയും
അകമെയായ്, പരിതോഷവുമെത്തണേ.
അകലെയാക്കുകയേറിയ ദുഖവും,
തികവുമേറ്റണെയെൻ മണികണ്ഠ! നീ.
ഉദയമായ് തവ സുന്ദരവക്ത്രവും
ഹൃദി നിറയുന്നതു കീർത്തനതീർത്ഥവും.
കരുണയേറിടുമാ നയനങ്ങളും
ചിരിപൊഴിക്കുവതാം മുഖകാന്തിയും
പരമമായിയനുഗ്രഹമെന്നുമേ
ഹരിഹരാത്മജ! നീ തരു വാഴ്വുകൾ.
മനസി ശുദ്ധതയേറിടുവാൻ വരം
കനിവുമേകി സുമാനസശാന്തിയും,
സുരഗണാധിപ! രക്ഷണമേകണേ
വരു വിഭോ! നിജ പാർക്കണെ ഹൃത്തിലായ്.
46.മാമഘത്തിലെ നിലാവ്!
(വൃത്തം:രഥോദ്ധത)
തംതതംത തതതംത തംതതം
കൃഷ്ണ!മോഹനിനവുണ്ടു വീടിനായ്
തുഷ്ടിവന്നു നിറയും സുവേശനം.
കഷ്ടമൊക്കെയൊഴിയാൻ തൊഴുന്നു ഞാൻ
ഇഷ്ടകാര്യമതു നൽകുണേ പ്രഭോ!
ശൗരെ! നിന്നുടെ ദയയ്ക്കു പാത്രമായ്
പാരമാം ഭവനമേകു കേശവാ!
പാരിലായി സുഖമേറിടാൻ തുലോം
സാരമായി മമ ഹൃത്തു കാത്തിടൂ.
വന്നു ഞാൻ സപദി കൂപ്പുവാൻ തുലോം
മന്മനസ്സിൽ ശുഭചിന്തമാത്രമായ്.
എന്നുമായ് തവ പദാരവിന്ദവും
കണ്ണിനായ്ത്തരണമേ പ്രമോദവും.
മാമഘത്തിലെ നിലാവതാകുവാൻ
മന്മനം, കനിവു തേടിടും പ്രഭോ!
മാലകറ്റി, മനവും തെളിച്ചിടാൻ
മാധവാ! സുവരമേകണേ ചിരം!
മാമകച്ചിന്തനമൊക്കെയും ഹരേ!
മാധവാ മനസിയേറ്റി നീ സ്വഭോ!
ധന്യവാദനിനവും നിറച്ചുഞാൻ
എൻറെ ചേതനയിതാ സമർപ്പണം.
പോന്നു ഞാൻ ശരണമേകിടും ഗൃഹേ
ഇന്നു വീടു പരിപൂതമാക്കണം.
കാല്യെതന്നെ ഹരെ! പൂജചെയ്തിടാം,
ബാലകൃഷ്ണ! ശരണം മഹാപ്രഭോ!
47.ശുദ്ധചിത്തം!
(താരസാരം-സ്വയംകൃതവൃത്തം)
തംതതം തംതംത തംതംതം തം
വെണ്ണകട്ടുണ്ണുന്നകണ്ണാ!നീയെൻ
കണ്ണിണക്കാനന്ദമേകീടുന്നൂ.
നിന്റ തൃപ്പാദങ്ങ,ളെന്നും ചിത്തിൽ
വന്നിടാൻ ഞാനെന്തു ചെയ്വൂ കണ്ണാ!.
മാനവന്റേതാം കൃതം നീ കേൾക്കൂ,
മൂല്യവും ചുട്ടങ്ങഹങ്കാരം താൻ.
മാനസവ്യാപാരകാര്യങ്ങൾക്കോ
മാർദ്ദവം തെല്ലും മനുഷ്യന്നില്ലാ!
ഉദ്യമം പാഴാക്കി മാറ്റും മർത്ത്യാ!
ഉമ്മിണിക്കഷ്ടം, നിനച്ചിടൂ നീ.
ഉണ്ണുവാനന്നം തരിക്കും കിട്ടാ,
എങ്കിലും കാപട്യനാട്യം കാട്ടും.
എന്നുമേ മാന്യൻ ചമഞ്ഞീടുന്നൂ,
ഭള്ളു ചേതസ്സിന്റെ കൂടെപ്പാർക്കും.
കുത്തുവാക്കാ,മായുധം മർത്യന്മാർ,
കാത്തുവച്ചീടും പ്രയോഗിച്ചീടാൻ.
ചിത്തമെന്നും ശുദ്ധമാക്കൂമർത്ത്യാ!
സ്വത്തുതുല്യം വന്നുചേരും തോഷം.
നല്ലതാം കാര്യങ്ങൾ മാത്രംചെയ്യൂ,
നന്മതൻ കേദാരമായിത്തീരും.
ഉണ്മയേ കംസാരി ശ്ലാഘിച്ചീടും,
മന്നിലായ് ലോകർക്കു കാവൽക്കാരൻ.
ശാന്തിതൻമന്ത്രം നിറയ്ക്കൂ ചുണ്ടിൽ,
ശാന്തമായ് നേർപ്പാത കാട്ടും കണ്ണൻ.
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കായ്,
ഉത്തരം നീതന്നെയല്ലേ ശൗരേ!
ഉള്ളിലായ്മിന്നുന്ന ദീപം നീയേ,
ഉത്തമം,സർവ്വർക്കുമേകൂ മോക്ഷം.
48. കുഞ്ഞുകാലം
(വൃത്തം-കലാപതിപ്രഭ)
തം ത തം ത തം ത തം ത തം ത തം ത തം
എന്നുമെൻ്റെ കുഞ്ഞുകാലമെത്തി നോക്കിടും
വന്നുനിന്നു കൈപിടിക്കുമൂയലാട്ടിടും.
എൻ്റെ പൊന്നുമാത വന്നു പുഞ്ച്രിരിപ്പതാ,
കൊണ്ടുപോയി ഗീതിപാടി മുത്തവും തരും.
കാല്യനേരമെന്നുമെന്നുമോമനിക്കുവാൻ
പുഞ്ചിരിസ്സുമങ്ങൾ ചുണ്ടിൽ ശേഖരിച്ചിടും.
കുഞ്ഞുദന്തപംക്തിയൊക്കെ വൃത്തിയാക്കിടും
കാച്ചിവച്ച പാലെടുത്തു വായിലിറ്റിക്കും.
താഴെയൊന്നു വീണുവെങ്കിൽ മാതമാനസം,
കീറിടും ഹൃദന്തമൊക്കെയൂറിടും നിണം.
മാറിൽവച്ചുറക്കിടുന്നനേരമെൻ സുഖം,
കിട്ടിടില്ല പട്ടുമെത്തമേലുറങ്ങിയാൽ.
കാലുനോക്കി കൈകൾ നോക്കിയങ്കെയാക്കിയും ,
വേലചെയ്വതിന്നു മാത സജ്ജമെന്നുമേ.
വാശിയേറ്റിടാതെയമ്മയോമനിച്ചിടും,
വാലെവാലെ മക്കളെത്തി തല്ലുകൂടിയാൽ.
കുട്ടിയാമെനിക്കുവേണ്ടി ദുഃഖസൗഖ്യവും
കാട്ടിലേക്കെറിഞ്ഞുവന്നു ഭോജ്യമേകിടും.
കൂട്ടുകൂടൽ വേറെയെൻ്റെ കേളിയൊക്കെയും
കേടുവന്നിടാതെയമ്മ നോക്കിടും സദാ.
ആസ്വദിച്ചു ദേവപാദ പൂജ ചെയ്തു മാ,
ഈശനങ്ങു തേരയച്ചു പോയ് മറഞ്ഞമ്മാ,
ശാശ്വതം പവിത്രമന്ദിരത്തിൽ വാസമായ്,
വിശ്വകാര്യമൊന്നുമേ വരില്ലലട്ടുവാൻ.
49.കൃഷീവലൻ!
(വരുത്താം-രഥോദ്ധത)
തംതതം തതത തംതതം തതം
പത്രിയോഘമതിരാവിലേയതാ
പാദപത്തിനുസുഹൃത്തുതന്നെ ഹാ!
പർണ്ണജാലമിടയിൽക്കടന്നവർ,
പാട്ടുപാടി രസമായ് മനോഹരം.
പക്ഷിതൻ സ്വരമുണർത്തുഗീതമായ്
പാവമാം നരനുണർന്നു പോകുവാൻ.
പാടമൊക്കെ വിളവിൽക്കുതിക്കുവാൻ,
പാടശേഖരമണഞ്ഞിടേണമേ.
നീഡജം മധുര ഗീതിപാടിയും
നാടിനേകി സുഖമാനസം മുദാ.
പാട്ടു കേട്ടുരസമായ് കൃഷീവലൻ,
നാട്ടിലേ കൃഷി വളർത്തിടും ചിരം.
പാടമാകെയുയരേ തുടിച്ചിടും,
നാടിനുള്ളയശനത്തെ മാറ്റിടും.
പീഡപോലുമകലത്തിൽ വയ്ക്കുമാ,
ഈടിലായ് പണി ചെയ്യുന്ന കർഷകൻ.
അശനം=വിശപ്പ്
50.മാനസവാടിക
(വൃത്തം-ദ്രുതവിളംബിതം)
രുചിരപുഷ്പദളങ്ങൾ കൊരുത്തതാം
രചിതമാനസ ഹാരസമാനമായ്,
ഉതിരണം നല കാവ്യപദങ്ങൾ ഹാ!
മതിയിലായ് പ്രസു! നല്കു വരം സദാ.
അതിമനോഹരകാവ്യമൊരുക്കുവാ-
നുതകിടുന്ന പദാവലി തോന്നുവാൻ,
നുതിയിടട്ടെ തവാംഘ്രിയിലെന്നുമേ,
സതതമൻപൊടടൊരർത്ഥതലം തരൂ.
വരദെ! മാനസവാടികതന്നിലായ്,
സുരതഗീരുകൾതൻ ചെടി പൊന്തണം.
കുവലയത്തിലു പൂക്കൾ വരുന്നപോൽ
കവനമെത്തണെ വാണി!തുണയ്ക്ക നീ!
വരികളൊക്കെയുമേകണമേ തുലോ-
മരിയസാരഗുണങ്ങളതെപ്പൊഴും.
പെരിയകഷ്ഠതയെത്തുവതുണ്ടു മാം!
അറിയു ശാരദെ! എന്റെ മനോരഥം.
സുരത=താത്പര്യമുള്ള
ഗീര്=വാക്ക്
Comments
Post a Comment