പൊടകൊട! (നാടൻ പാട്ട്)
പൊടകൊട!
ചാന്തേടെ പൊടാകൊടാ
കൂടാം നീ വായോ പെണ്ണേ!
ചന്തത്തീയൊരുങ്ങണേ
ചന്തിരൻ വരുംപെണ്ണേ.
ചാന്തുപൊട്ടൊന്നു നെറ്റീ,
കണ്ണേലോ കരീമശി,
ചേലുള്ള ചേലചാർത്താം
മുല്ലപ്പൂ മുടിമേലും.
തത്തിമി തിമിതിമി
തത്തിമി തിമിതിമി(2).
വല്ല്യമാളിയേക്കലേ
കൊച്ചിന്റെ കാതിപ്പൂവും
കല്ല്യേക്കടേന്നു വാങ്ങാം
‘റോഡുഗോഡു’ മാലയും.
മുണ്ടുകൊട നാളെയാ
ഇന്നൊണ്ടു കൊറേക്കാര്യം
കൊട്ടൊണ്ടു ചെണ്ടമേലും
നാട്ടാരും കൂടെയൊണ്ടു.
തത്തിമി തിമിതിമി
തത്തിമി തിമിതിമി(2).
പാട്ടുംകൂത്തുമൊണ്ടന്നേ
കൂട്ടത്തിനീയും പോരോ!
കൈകൊട്ടിക്കളീമൊണ്ടു
രാത്തിരീ കനക്കുമ്പം.
പക്കത്തേ പാട്ടും കേക്കാം
കുഞ്ഞീ പാടുന്നുണ്ടേനും.
പയ്യാരമേറെ പറേം
മാളോരു ചോയ്ക്കും നിന്നെ.
തത്തിമി തിമിതിമി
തത്തിമി തിമിതിമി(2).
പയ്യമ്മാരെല്ലാം വരും
കൂട്ടത്തി നിന്നേം കാണും
പയ്യനെ ചെക്കനേയും
അവടെ നോക്കിവെക്കാം.
കാലത്തെ എറങ്ങീല്ലേ
നേരംപോവില്ലേ പെണ്ണേ!
വേലുമൂക്കണ മുന്നേ
* കൊല്ലകടവിയെത്താം!
തത്തിമി തിമിതിമി
തത്തിമി തിമിതിമി(2).
കൊല്ലകടവ്- ഒരു സ്ഥലം
Comments
Post a Comment