പദനിര!
തിരുമല,ദേശത്തന്നിച്ഛപോലെ,
തിരുകൃപയാലേ ജനിച്ചു ബിച്ചു.
വിരലുകളാലവൻ നെയ്തു കൂട്ടി,
വരികൾ കവിതയായ് പെയ്തിറങ്ങി.
ശിവശങ്കരനെന്ന നാമം മാറ്റി,
അവനിയിൽ ബിച്ചു തിരുമലയായ്.
ശിവനുടെ ദിവ്യമാം ആശിസ്സിനാൽ,
അവിരാമം കാവ്യനദിയൊഴുകി.
പദനിര പേനയിൽ ഊറിവന്നു,
ഉദയംമുതലസ്തമയം വരെ.
ഹൃദയകവാടം തുറന്നുകേറി
സദയം മനസ്സുകൾ കീഴടക്കി.
Comments
Post a Comment