ആഴത്തിൻ ഗഹ്വരം!
മനുജചിത്തമോ അഗാധഗഹ്വരം
കുനുകുനേയെല്ലാമുയർന്നിടും ചീക്ക.
തനുമനങ്ങളേ പഠിച്ചിടുമ്പോഴോ,
കനിവിൻ തേൻതുള്ളി കിടയ്ക്കാൻ പ്രയാസം.
പൊതുവെ വൻവനം, വനമൃഗങ്ങളെ-
യതിനിഗൂഢമായൊളിപ്പിക്കുമിടം.
അതികൗശല്യമായ് മൃഗയാവിനോദ-
മതിശ്രമം പോലെ നടക്കും ചേതസ്സിൽ.
അതിസമർത്ഥമായ് കളവും കൊള്ളയും,
അധോഗതിയേറും കൊലകൾ കേളിയും,
കുതിക്കും നല്കീടാൻ, നരർക്കായ് ഭത്സനം.
ചതിക്കുവാൻ കളം രഹസ്യമുണ്ടാക്കും.
പടവുകൂടുതൽ പണിഞ്ഞിടും സദാ,
പടികളും കേറുമുയർച്ചകൾക്കായി.
ഉടക്കുവാൻ മടിയശേഷമില്ലല്ലോ,
വെടിയുണ്ടകൊണ്ടും ശ്രമം തുടർന്നു പോം.
അതീവ ഹൃദ്യത, അതിമഹോന്നത-
യതൊക്കെയല്ലയോ,അതിസമ്പന്നത!
വിശാലമാനസം സഹജമായുള്ളോർ
വിശുദ്ധമായ് ചെയ്വൂ സഹായകൃത്യവും.
മുറിവുമേകിടാൻ മനങ്ങളിൽ കഷ്ടം!
അറിവുടയോനും കരുതിടും കാലം.
സ്പുലിംഗങ്ങൾ മിന്നും ചിലസ്ഥലങ്ങളിൽ,
സഫലമാക്കിടും ദിനചക്രങ്ങളെ.
ബ്രഹത്തായ് മാന്യത യവശ്യമാവശ്യം
ബഹുജനങ്ങളി ലധികരിക്കണം.
ഇഹലോകം വിട്ടു മഹർസ്ഥലത്തെത്തേ
മഹിമമർത്യന്റെ യിവിടെജീവിക്കും
Comments
Post a Comment