കാട്ടിലെ കാക്കിക്കു കല്യാണം!

 


ശാഖിയിലായ് കരടം കാറീ,

കാകി വിവാഹിതയാകാറായ്.

“മാധവമാസവിവാഹത്തിൻ

ശേഖരണത്തിനു കാലംതാൻ.


കാട്ടിലെ സൗഹൃദമെത്തീടും

കൂട്ടിലെസർവ്വ ഖഗങ്ങളും.

കർക്കടകം ബത മൂശേട്ട,

കണ്ണുനിറച്ചവൾ തേങ്ങീടും


മംഗലകാര്യമതിന്നായി,

ചിങ്ങദിനങ്ങൾ സ്മിതംതൂകി

നമ്മെ തുണച്ചിടുവാനെത്തും,

സുന്ദരവാസരമെത്തിക്കും.


സാരിയെടുത്തു മടങ്ങേണം

ചേർന്നുവരേണമതിൻ ബ്ലൗസും.

കൺമഷി, കണ്ണിനു സൗന്ദര്യം,

പെണ്ണിനു ലാവണ്യമേറ്റീടും.


കല്ലുപതിപ്പിച്ച മാലയ്ക്കായ്

ഇല്ലതിനുള്ളൊരു സമ്പത്തും.

വേണ്ടസമൃദ്ധിയനാവശ്യം

കൊണ്ടുനടക്കുക കഷ്ഠംതാൻ.


കൃത്രിമഹേമനിറത്തിലായ്

കൃത്യതതോന്നുമൊരാഭൂഷാ,

കൃത്യമതായ് ബത വാങ്ങീടാം

സത്യമതിൻ, വരനോടോതാം.


അങ്ങനെയുള്ളതുകൊണ്ടാകാം

മംഗലകാര്യവിചാരങ്ങൾ.

ചൊല്ലി, പിതാ,കരടം നൂനം,

നല്ലവിവാഹമതായീടും.



കരടം=കാക്ക

Comments

Popular posts from this blog

പണത്തിനു മുന്നിൽ...!

കാലത്തിൻ കണക്കുകൾ!

സുന്ദര വക്ത്രം!