ഗാനം!-1 ഒന്നായ്ത്തീരുവാൻ!
(ഓമനക്കുട്ടൻ)
ഒന്നായ്ത്തീരുവാൻ!
(സ്വർണ്ണച്ചാമരം)
നീലനീരദം പന്തലൊരുക്കും,
കാലേ നമുക്കായ് കാണു നീ.
തേൻപനീർ പുഷ്‌പമായി വന്നു നീ
മന്മനം മൗലിപോലെയായ്.
കണ്ണുകൾകൊണ്ടു കൈമാറി നമ്മൾ
ഉള്ളിൽപ്പൊന്തിയയാനന്ദം.
ഉന്മാദത്തോടെ നെഞ്ചത്തിൽ വച്ചു,
നിന്റെ ചിത്രം പ്രിയമായി.
മന്ദമാരുതൻ സാക്ഷിയുമായി
എന്നരികിൽ നീ വന്നീടൂ.
പൊൻപ്രാവുകളായ് വിണ്ണിൽ പാറിടാം
പെണ്ണെ! നീ വേഗമെത്തുമോ?.
സ്വപ്നം പൂത്തിടുമോമനേ! വരൂ
സുന്ദരകാലം വന്നിതാ.
ഒന്നായ്ത്തീരുവാൻ വാസരം കാത്തു
നില്ക്കുകയാണെൻ മാനസം.
Comments
Post a Comment