യുദ്ധക്കൊതി!
യുദ്ധക്കൊതി പൂണ്ടുനില്ക്കും
മർത്യരേയനേകം കാണാം.
സപ്തതാര ഹോട്ടലിലായ്
യുദ്ധം പിറക്കും.
നേതാക്കൻമാരാധിപത്യ-
യധികാരക്കൊതിയാലേ,
പാവങ്ങളാം യോദ്ധാക്കളേ
യിളക്കിവിടും.
ആവുംവിധം യുദ്ധമുഖേ
ആയുധകസർത്തു കാട്ടാൻ
ജീവൻ കച്ചവടം ചെയ്തും
പോരാടും ഭടർ.
തീവ്രവാദിദുഷ്ടക്കൂട്ടം
കാര്യങ്ങളെ പഠിക്കാതെ
സാധാരണ ജനങ്ങളെ
ഭസ്മമാക്കുന്നു.
ഒന്നോരണ്ടോ ക്രൂരമനം
വിതച്ചിടും വിഷവിത്തും
പൊട്ടിമുളച്ചുപടരും
മാനസങ്ങളിൽ.
സംഗമങ്ങൾ ജന്മംകോള്ളും
സംഗ്രാമങ്ങളെ പടയ്ക്കാൻ,
അട്ടഹാസം ചൊരിഞ്ഞങ്ങു
സംഗരം പൊങ്ങും.
മർത്യശബ്ദമർത്ഥപൂർണ്ണ-
മാക്കിമാറ്റാൻ ലോകനീതി
മർത്ത്യമാക്കിമാറ്റീടുന്നു
നിർദ്ദേഷികളെ.
മർത്യനോ അമർത്യനാകാൻ
ഒരുകാലോമൊക്കുകില്ലാ,,
മൃതിയേകാം യുദ്ധത്തിന്നും
സ്വൈര്യംവന്നീടും.
എന്തുകിട്ടും സമ്മാനമായ്
ആഹവത്തിൻ തീരത്തായാൽ?
ചിന്തനം ചെയ്തീടുകിലോ
ഐക്യം വിരിയും.
മാറ്റിനിറുത്താം പോരുകൾ
വളർത്തീടാമമൃതംപോൽ,
പറ്റുംപോലേ യുദ്ധമൃതി
മൃതമാക്കീടാം.
Comments
Post a Comment