ചാരുരൂപം

 


രാവുനിലന്തേടിയീറനായെത്തുന്നു

നീലനിലാക്കൈയിൽ  കൈകൾകോർത്തും.

കാതങ്ങൾ താണ്ടുന്നൂ എത്തിനോക്കീടുന്നു

ശീതഗു മെല്ലെയായ് മുഗ്ദ്ധഭൂവെ.


അക്ഷതം ചുറ്റിലും ചേറിയെറിഞ്ഞപോൽ

നക്ഷത്രം കാൺമൂ ദ്യോവിൻ മുറ്റത്തായ്.

ശിഷ്ടരാപ്പൂക്കളേക്കാണാമെല്ലാടവും

 ഇഷ്ടസുഗന്ധം ചുറ്റും ചൊരിഞ്ഞും.


തുഷ്ടിയേകുന്നൊരു ശ്വേതപ്പട്ടും ചുറ്റി

കഷ്ടംവിനാ നാരി നില്പൂ കാറ്റിൽ.

യക്ഷപത്നീവിഹാരത്തിന്റെ പൂർണ്ണിമ,

ഭക്ഷിക്കാൻ തേടിടും ചൂടുചോര.


സൃഷ്ടിയിൽ ബ്രഹ്മാവു ചെയ്തൊരബദ്ധമായ്

യക്ഷയക്ഷിമാർ വിഹാരം ചെയ്വൂ.

യക്ഷിയിട്ടൂളി സുജ്യോത്സ്നാധാരയിൽ

മൃഷ്ടാന്നം പാനം ചെയ്യേണം നിണം.


ആലുകൾ,ആഞ്ഞിലി മിത്രങ്ങളാക്കാട്ടിൽ,

പാലപ്പൂഗന്ധവും  ചുറ്റുമായി. 

മോഷണദൗത്യത്തിന്നാശ പേറീയോരു

മോഷ്ടാവോ വന്നെത്തി തോഷപൂർവ്വം.


ചോരനോ മോഷണവേദികളെത്തേടി,

ചാരെയായ് വന്നൊരു ചാരുരൂപം.

മാലിനിചോരനെ പുല്കീടാനായ് നിന്നു,

കാലുകുത്താൻവയ്യായക്…

Comments

Popular posts from this blog

പണത്തിനു മുന്നിൽ...!

കാലത്തിൻ കണക്കുകൾ!

സുന്ദര വക്ത്രം!