ആരെ ഞാൻ വന്ദിപ്പൂ!
(മഞ്ജരി)
ആരെ ഞാൻ വന്ദിപ്പൂ ആരെ ഞാൻ പൂജിപ്പൂ,
ആരുടേമുന്നിലായുപാസനാ!
ആർക്കു ഞാൻ നിത്യവും പ്രാർത്ഥനാപൂർവ്വമായ്
ആരതിചെയ്യുന്നു ഭക്തിയോടെ!
ഏകദന്താ! ഭഗവാനേ! വിനായകാ
ആഗമിക്കൂവുള്ളിൽ രക്ഷയ്ക്കായി.
ക്ഷേമം സമ്മാനമായ് നൽകീടേണം വിഭോ!
ആമയം മായിച്ചു തോഷം നൽകൂ
പാടവമേകൂ നീ അജ്ഞത മാറ്റിടൂ,
പാടെയെൻ നോവുകൽൾ മാറ്റിടേണേ.
കല്മഷത്തിന്നായൊരുക്കേണം പട്ടട,
കൽപ്പിക്കേണമെത്താൻ മോദമഞ്ചം.
ആർദ്രതയെൻ ഹൃത്തിൽ നട്ടുവളർത്തു നീ,
ആരോഗ്യമെൻ ഗാത്രം പുല്കിടട്ടേ.
തിന്മകൽ നിന്നെ ഭയന്നോടിപ്പോകണേ,
നന്മപ്പൂക്കൾ ഫുല്ലമാക്കൂ ഹൃത്തിൽ.
എന്നെയെങ്ങാൻ താപം ദ്രോഹിക്കിൽ ഗണേശാ!
എന്നെ തുണയ്ക്കണേ മുകിൽപ്പെയ്തായ്.
ഞാനിതാ നിന്നുടെ സന്നിധിയെത്തുവാൻ
കാനനമാർഗ്ഗേയായോടീടുന്നു.
എന്നുടെ അന്ത,ക്കരണജാഡ്യങ്ങൾ നീ
ശാന്തതയോടേ ക്ഷമിക്കൂയീശാ.
എന്നുടെ രാവുകൾ ദുഃഖമാക്കീടൊല്ലാ,
ശാന്തിയേകി നിദ്ര തലോടണേ.
നീയല്ലോ ഈശ്വരാ! ആത്മാവിൻ സത്തയും
നീയല്ലോ സർവ്വത്തിൻ നാഥൻ നിത്യം.
ബ്രഹ്‌മാണ്ഡവാഹന ചക്രങ്ങൾ ചുറ്റുവാൻ
നിർബാധം സ്നേഹമൊഴുക്കിടേണേ.
Comments
Post a Comment