പ്രിയമാതാ കേരളം!
(കേക)
എന്നുടെ പ്രിയപ്രസു
കേരളം ബഹുകേമം,
എന്നുമൊഴുക്കീടുന്നു
സ്നേഹപീയുഷധാര.
ചിത്രശലഭം പാറും
ആരാമപ്രസൂനങ്ങൾ
വാസനത്തൈലം പൂശി
സസ്യം ശിരസ്സിൽ വയ്പ്പൂ.
കുഞ്ഞാറ്റിൻലതകളും
കുഞ്ഞുകരങ്ങൾ കൊട്ടി,
കുഞ്ഞിളം കാറ്റിലാടി
ചാഞ്ചാടി നൃത്തമാടും.
സഹ്യന്നുടെയാം ബന്ധു
കരസ്ഥ,മാക്കി ഭൂവിൽ,
അർഹിക്കും സ്ഥാനം നേടീ
വിരാജിപ്പൂ ഗർവ്വോടെ.
കേരളമെന്നനാമം
കേരങ്ങൾ വച്ചുനീട്ടീ,
ഭാരതപ്രിയപുത്രി-
സ്വീകരിച്ചിഷ്ടത്തോടെ.
ഭാസുരമനോഹരി
ഉണ്ടേറെവിശേഷണ-
മാസ്യമുഷസ്സിൽ ഹൃദ്യം
സന്ധ്യയിലും മോഹനം.
അർക്കന്റെ ഹൃത്തിൻചോരി
മർത്യന്റെ ചിത്തും കക്കും,
പാർത്താലോ കേരളമേ!
നീയൊരു മനോരമ.
നീരദപനീരിനാൽ
മാരുതക്കനിവിനാൽ
സൂര്യന്റെ ശ്രദ്ധയാലും
ഭക്ഷണമൊരുക്കും നീ.
ഭാവമോ ഏറെഹൃദ്യ-
മാകർഷകമായ് നിത്യം
ഭാവുകം നേർന്നു നമ്മെ
ആശ്വസിപ്പിച്ചീടുന്നു.
ഭൂതിപൂർണ്ണമായുള്ള
ഭൂദേവി സ്വർഗീയമായ്
ഭാവിഭദ്രമാക്കീടും,
ചേതം അവൾക്കേകല്ലേ.
അനേകം മാനുഷന്മാർ
അഴകാം മാതാവിന്റെ
മനവും ശരീരവും
കീറിമുറിച്ചീടുന്നു.
മക്കളെന്ന പൗരന്മാർ
ജീവിതവീചികളിൽ
പൊക്കിൾബന്ധമറുക്കും
ഭയചിന്തകൾവിനാ.
ചരണം വച്ചീടുവാ
നിടമില്ലാതെയാകും
നരരേ! നിങ്ങൾക്കുണ്ടോ
ചിന്തയിൽ പ്രിയമാതാ?
മരിച്ചുപോയീടിലും
ദേഹത്തെ കിടത്തുവാൻ
അരിയസ്ഥലംവേണ-
മതിനായ് മാതെ കാക്കാം.
Comments
Post a Comment