Posts

Showing posts from August, 2024

കാനൽജലം!

   വൃത്തം-മഞ്ജരി  വേനൽ കോപത്താലെ ചുട്ടുതിന്നീടുന്നു മാനവരേം സർവ്വജന്തുക്കളേം . വേഴാമ്പലിൻ തുല്യം ദാഹജലന്തേടി ,  മാഴ്കുന്നു കുന്നുകൾ കൂപങ്ങളും .   ആഹമേറെയുള്ള   ആര്യമാവിൻ കോപം , ആർക്കും കഴിവില്ല തീർപ്പാക്കുവാൻ . ആഹാ ! വരവായി വാരിതൻ ഭഗവാൻ ,  മോഹനു വർഷത്തിൽ മുങ്ങാൻ മോഹം .   മോഹനോ വൃഷ്ടിയെ ഹൃദിയേറ്റീടുവാൻ മോഹിച്ചതോഴിയെത്താൻ കൊതിച്ചൂ. മാനംകളഞ്ഞവൻ   പെണ്ണിനെ ഇച് ‌ ഛിച്ചു , എന്നാലവൾ മെല്ലെ തെന്നിമാറി .   പെണ്ണിന്റെയുള്ളിലായ്   ഇച്ഛതൻ ചേലില്ല , പയ്യൻ ഹൃത്തിൽ  വച്ചവൾതൻ മൂർത്തീ . ദുഃഖമധികമായ്   അക്ഷിയിൽ പ്രളയം ,     മുങ്ങീയതിൽ പ്രാണനും   പിടഞ്ഞൂ .   ഇന്നു ക്ഷണം പക്ഷെ   സ്വീകരിച്ചുവവൾ , വേനൽവർഷത്തിന്റെ   മാസ്മരമോ ? അക്ഷികൾ ചുംബനം കൈമാറി തമ്മിലായ് , വൃക്ഷമൂലമിരിക്കാനൊരുക്കീ .   ചുണ്ടുകൾ മന്ത്രിച്ചു തേനൂറുമീണങ്ങൾ , മാനസം കൈമാറി ഗൂഢപ്രേമം . സ്വാപത്തിൽ വീണതറിഞ്ഞതില്ല മോഹൻ ,  സുപ്തിവിട്ടുണർന്നു മന്ദമവൻ .    കണ്ടതുസർവ്വവും കിനാവുമാത്രമായ് ,  കാനൽജലമായി കാഴ്ചമൊത്തം . ആശയൊഴുകൊല്ല സൗഹൃദന്...

ഓർമ്മതൻ നിഴൽ!

  (ശ്ളഥകാകളി) ദുഃഖത്തെ സന്തതം കൂടെപ്പാർപ്പിച്ചവൾ, വക്ത്രത്തിൽ പുഞ്ചിരി ചാലിച്ചുകാട്ടുന്നൂ. പഞ്ചമന്ത്രത്തിൻ വരം നല്കീ മാമുനി പൂമ്പാറ്റതൻതുല്യം പാറീ ശൂരസേനി. “ഒന്നു പരീക്ഷിക്കാം ദുർവാസാവിൻ മന്ത്രം,” ഇന്നുതന്നെയെന്നു ചിന്തിച്ചൂ  കുന്തിയും.  സപ്താശ്വപുണ്യരഥത്തിലെത്തീ ഭാസ്വാൻ  ശക്തം പ്രശ്നത്തിലായ് പെട്ടുപോയി പൃഥ. കൗമാരപ്രായത്തിൽ ഓർത്തില്ല ദുർഘടം    കന്യക  കുട്ടിത്തപ്രായത്തിൽ  മാതാവായ്.  കർണ്ണന്റെ പ്രസുവായ്ത്തീർന്നു കുന്തീദേവി കീർത്തിയാ അംഗന എങ്ങനെ  കാത്തീടും?                                                                                                                                            ...

കൈരളിപ്പെണ്ണിന്നേഴഴക്‌!

     ( വൃത്തം - മഞ്ജരി )     കൊയ്ത്തുകാലം    വന്നു    മുട്ടി   വാതുക്കലായ്     കണ്ണുതിരുമ്മീയുണർന്നു   ചിങ്ങം . മാരിതൻ    നൃത്തവും    കൊട്ടും   മേളവുമായ്     മണ്ണിന്റെ    വേദിയിൽ    ഘോഷമായീ .   പൊൻകതിർകേശത്തിൽ    ചൂടിനെൽച്ചെടികൾ   പൊന്നാം   ഭൂമാതയ് ‌ ക്കേകുന്നു   മോദം . ചാഞ്ചാടി   ശാഖികൾ    കാന്താരവീട്ടിലായ് , പുഞ്ചവയലും   പുളകം   കൊണ്ടൂ .   ആമയം   മാറ്റാനായ്   കാറ്റാം   കുമാരനും താമസം   കാട്ടാതെ   കൂട്ടുചേർന്നു .   രാ   തുറന്നൂ   നേത്രം    ശശാങ്കനുണർന്നൂ , രാപക്ഷി , രാപ്പൂക്കൾ    സുപ്തിയിലായ് . കർമ്മംപൂർത്തിയാക്കി   ചന്ദ്രതാരകങ്ങൾ   ആര്യമാവിന്നായ്ക്കളമൊഴിഞ്ഞൂ . ചിത്രഭാനു   പൂർവ്വേ   യെത്തിചിരിയോടേ   മൊത്തം   വിളമ്പി    സർവ്വർക്കുമൂർജ്ജം .   കൊയ്തുപാട്ടിൻസ്വന്തം   ഈരടിരാഗങ്ങൾ   പെയ്തിറങ്ങീ   ...

മണ്ണിൽ നിൽക്കുന്നു ഞാൻ!

  (ദ്രുതകാകളി)   മണ്ണിലായ് നിൽക്കുന്നു   ഞാനെന്നുതോന്നും വിണ്ണിലായ് നിൽക്കുന്ന നീയെന്നെ കണ്ടാൽ . മൻമനോപീഠത്തിൽ നിന്നെ ഞാൻ വയ്പ്പൂ . സ്നേഹിക്കും പ്രാണൻപോൽ ചിരം ഞാൻ നിന്നെ .   പക്ഷങ്ങളേറുമെൻ   സ്വപ്നത്തിൻ വർണ്ണം പുഷ്കരേ   കോറുന്നു   നിൻ ദിവ്യചിത്രം .  എന്നുടെ മാനസേ നിന്നുടെ രൂപം ,  നന്മകാട്ടാൻ മിന്നും , വെള്ളിക്കുതുല്യം .   കണ്ണിണ മിഴിച്ചു കീഴേയ്ക്കായ് നോക്കി , വിണ്ണിന്റെ ഗോപുരേ ചേലിൽ നീ നില്പൂ . ഓരോരോ വാസരേ   കാണുമ്പോഴെല്ലാം കാരുണ്യമോടെ നീ നോക്കുമെന്നോർത്തു .   നെൽക്കതിർ , ഫലം , ജലം , മന്ദവായു , കല്പവൃക്ഷം , തണൽ , നാളികേരക്കൂട്ടം , പൊൻലത , താര് , തരു , വനം ഹൃദ്യം നിന്നെ തോഷിപ്പിക്കാൻ വയ്ക്കുന്നകാഴ്ച .   നിൻഹൃത്തിൽ തങ്ങില്ലേ എന്നുടെ ഭംഗി ?   എന്റെ   താരുണ്യം മയക്കില്ലേ നിന്നെ ? എന്മനോ ശുദ്ധി നീ കാണില്ലേ തെല്ലും ഞാൻ   നിന്നിൽ വിശ്വാസം വയ്ക്കുന്നു മോദാൽ .   കാതുകൂർപ്പിച്ചു കേൾക്കൂയെന്റെ വാർത്ത , നീ വരേണം താഴേക്കെന്നെനിക്കിച്ഛ . സപ്തവർണ്ണഭൂഷ കേശത്തിൽ ചൂടി . പാതകൾ നോക്കി നീ പോരാമോ മെല്ലെ ?    കാമിക്...

ഞാനാരാണ്?

    ( കാകളി )   ഞാനൊരു സഞ്ചാരി , പോകുമെല്ലാടവും , ഞാനാര് ചൊല്ലുമോ നിങ്ങളാരെങ്കിലും? എന്നാണു ജനനം എന്നുവരും   മൃത്യു ? എന്നും ഹനുമാൻപോൽ നിത്യഹരിതമോ ?   എന്താണു ഞാൻ ചെയ്തുകൂട്ടുന്നതൊക്കെയും ? എന്നെങ്കിലുമൊന്നു ഗോചരമാകുമോ ? ഞാൻ നിങ്ങൾ സമാനം ബ്രഹ് ‌ മാണ്ഡ സൃഷ്ടിയായ് , ഞാൻ വസിച്ചീടുന്നു സർവ്വ സ്ഥലത്തുമായ് .               കാണുന്നകാട്ടിലും മേട്ടിലുമുണ്ടു ഞാൻ , കായൽക്കയങ്ങളിൽ നീന്തിത്തുടിക്കുന്നു .          കണ്ടകുളങ്ങളിൽ മുങ്ങാങ്കുഴിയിട്ടും കാറ്റിലും   നീറ്റിലും പന്തയംകൂടുന്നു .   അഗ്നി ഞാൻ കാണുന്നു , ആവി , വരൾച്ചയും അറ്റുപോയീടുന്ന ജീവനും  ശോകവും.   കുണ്ടുകൾ , കുന്നുകൾ താണ്ടുന്നു മെല്ലെ ഞാൻ ,   കൂടു,മാറ്റിൻ തീര ശൈശവകേളിയിൽ .                        പക്ഷിമൃഗാദികൾ മിത്രങ്ങളായ് വരും, പക്ഷംപിടിച്ചു ഞാൻ പാറുന്നവരൊപ്പം . പർവ്വതതുല്യമായ്   പ്രാരബ്ധമേറ്റി ഞാൻ പൂർവ്വസമാനമെൻ യാത്ര ചെയ്തീടുന്നൂ .   മോഷണം , താഡനം , ശാന്തി , നാശങ്ങ...