വാസുക്കുട്ടനുമോണം വന്നു!
( മാവേലി ) ഓണക്കാലംവന്നു സ്കൂളുംപൂട്ടി വാണംകണക്കോടി കുട്ടിക്കൂട്ടം . ഓടിയെത്തിയവർ പ്ലാവിൻചോട്ടിൽ മാടിവിളിച്ചു സസ്യം കേളിക്കായ് . ഊയലാടി ആർത്തങ്ങാമോദിച്ചു , കായം ശാഖിതൻ ശാഖയെപ്പുൽകി . കാറ്റും മഴമുത്തും കൂടെയാടി , ആടിപ്പറന്നൂ വെയിലിൻ വേഷ്ടി . ഉൽസാഹഞാണൊലി പാറിചുറ്റും കേളികളാരവം കൈകൾ കോർത്തു . പുഷ്പങ്ങൾ വട്ടിയെ തല്പമാക്കി , കഷ്ടംവിനായവർ ധ്യാനം ചെയ്തു . കുട്ടികൾ പൂക്കളാംകൂട്ടുകാർക്കായ് മുറ്റത്തിൻ മധ്യേ പീഠമൊരുക്കീ . വാസുവും പണിഞ്ഞു കുഞ്ഞുകളം , ചാരുതചേർന്നതാം പൊൻപൂക്കളം . പത്രസദ്യഗന്ധം മൂക്കുതേടീ , പാത്രങ്ങൾ സ്ഥാനനഷ്ടം ഭയന്നു . പപ്പടം പാടീ പൊടിയുമീണം പായസം മുഖ്യനായ്ത്തീർന്നെവിടേം . കൊയ്തുമെതിയിൽ കിട്ടിയതെല്ലാം കയ്യിൽക്കൂട്ടിവച്ചു കാർത്തികേയൻ . പാതിമെയ് വിളമ്പി ഊണിൻപുണ്യം , പോയില്ലപുത്രനാം വാസുവുണ്ണാൻ . വാസുവിൽ സ്വപ്നങ്ങൾ പൂത്തുനിന്നു വാസം ചെയ്യേണം പുത്തനുടുപ്പിൽ . അന്നവൻ കാത്തു പുതുസുഗന്ധം , നൊന്തു പിതാവിന്റെയുള്ളം കഷ്ടം ! പുത്തൻ കുപ്പായത്തെ സ്വീകരിക്കാൻ , പാങ്ങില്ലയച്ഛന്റെ കൈക...