Posts

Showing posts from June, 2026

രാമായണശീലുകൾ!

    ( മഞ്ജരി )         പുസ്തകലോകത്തിൽ മാഹാത്മ്യം പേറിടും ഉത്തമശ്രേണിയിൽ രാമായണം. രാമദീപം നമ്മളുള്ളിൽ കൊളുത്തേണം, സാമോദം ജീവനം ചെയ്തീടുവാൻ.   രാമായണത്തിന്റെ ശീലുകേട്ടാലാരു- മാമയം മാനസേ വയ്ക്കുകില്ലാ. പാമരർ, പാണ്ഡിത്യമേറേ പേറീടുവോർ ആമഹാതീർത്ഥത്തിൽ മുങ്ങിടുന്നു.   മുത്തും മാണിക്യവുമൊത്തുചേരും മേളം സത്തുള്ളയാഴത്തിൽ ചിത്തമൃതായ്. ഒത്തുപോം മാനവജീവിതത്തിൻകൂടെ- യൊത്തിരിജ്ഞാനം പകർന്നുനൽകും.   മാനവമാനസഗർത്തത്തിന്നുള്ളിലായ് മാനംമുട്ടെമോഹം പൊന്തിവരും. സാനന്ദം മോഹത്തെ കൈയ്യാമംവയ്ക്കുവാൻ മൗനമായ് സേവിക്കീ പുണ്യതീർത്ഥം.   തേനൂറും രാമന്റെ ഗീതകളുള്ളത്തിൽ താനേ ചികിത്സിക്കുമൗഷധമായ്. എന്തൊരുന്മേഷമായീരടിയൊക്കെയും സാന്ദ്രമായ് നൽച്ചൊല്ലു ചൊല്ലീടുന്നു.   രാമൻ സഹോദരർ വൈദേഹിയെൻപ്രിയർ, രാപ്പകൽ  ചിത്തത്തിൽ വാസം ചെയ്വൂ. വജ്രവും തോൽക്കുന്നു രാമാ! നിൻ പൊൻരൂപം ഉജ്ജ്വലം ജ്വലിപ്പൂ ഭാരതത്തിൽ.   എന്നിലേ താടകാ സുഹാസു മാരീചർ എന്നിവരേ നീ തുറുങ്കിലാക്കൂ. നിൻപാദപൂജ ഞാനന്തരേ ചെയ്തിടാം മന്മനം തേടുന്നൂ മോക്ഷം സദാ.   നാംതന്നെ ചിന്തിച്ചു നിർണ്ണയിച്ചീടണം ഹന്ത! രാമായ...

ദൃശ്യം ദൈന്യം

“കണ്ടുവോ മാലോകരേ!  നിങ്ങളെൻ പൊന്നമ്മയേ കാണുന്നില്ലെവിടേയും പ്രിയമുള്ളച്ഛനേയും. കിങ്ങിണിപ്പൈതലവൾ സ്നേഹമുള്ളനുജത്തി,          കുട്ടിക്കുറുമ്പിക്കുഞ്ഞിയെങ്ങോ പോയൊളിച്ചതോ? വെളിച്ചം മായുന്നയ്യോ! ആരും ചാരത്തില്ലല്ലോ!" വെറുമേഴാണു പ്രായം, കുഞ്ഞൻ നോവിനാൽ കേണു.    ശാന്തമാമാന്തരീക്ഷം ചത്തുമലർന്നാടലിൽ, ശാന്തി, ബോംബുകളാലേ കത്തി ചാമ്പലുമായി.  വൈരികൾ ധാത്രിമാറിലേല്പിച്ച ക്ഷതങ്ങളേ, വൈഷമ്യംവിനാ നേത്രം  കണ്ടുനിൽക്കുകയില്ലാ.  മിസൈലും ബോംബുമെല്ലാം തമ്മിൽ പൊരുതീ ഘോരം, മനങ്ങൾ,ലോചനങ്ങളുരുകി ദുഃഖത്താലേ. ആഹാരം യാചിച്ചീടും ബാലർ,വൃദ്ധർ,മൃഗങ്ങൾ, അംഗം പൊട്ടിപ്പിടയും നരർ, ഗർഭിണികളും. ആഹവമെന്തിനാമോ! പാഥേയം ഭൂവിലായി,   ആവശ്യം മാനിച്ചീശനൊരുക്കി വച്ചിട്ടില്ലേ?  സൈന്യത്തിൻ  യുവാക്കളോ ഭൂവിട്ടു നാകംപൂകി, സന്താനം നേതാക്കൾതൻ 'പഞ്ചതാര*ഹോട്ടലിൽ, പാരിലെ നഷ്ടങ്ങളോ ഗണിതത്തിന്നപ്പുറം, പാറിമേലെപ്പോയാലും മർത്ത്യാ! സദ്ഗതി വരാ.  സർവ്വം  ദൈന്യമാം ദൃശ്യം ദുഃഖത്തിൻ വിളയാട്ടം, സ്വാർത്ഥവീരന്മാരുള്ളിൽ അട്ടഹസിപ്പൂ ക്രൂരം. ജാലകം  മാനസത്തിൽ നേതാക്കൾ ...