Posts

Showing posts from December, 2023

പദനിര!

     തിരുമല , ദേശത്തന്നിച് ‌ ഛപോലെ , തിരുകൃപയാലേ   ജനിച്ചു ബിച്ചു .   വിരലുകളാലവൻ   നെയ്തു   കൂട്ടി , വരികൾ   കവിതയായ്   പെയ്തിറങ്ങി .   ശിവശങ്കരനെന്ന   നാമം   മാറ്റി , അവനിയിൽ   ബിച്ചു   തിരുമലയായ് .   ശിവനുടെ   ദിവ്യമാം   ആശിസ്സിനാൽ , അവിരാമം   കാവ്യനദിയൊഴുകി .   പദ നിര   പേനയിൽ   ഊറിവന്നു , ഉദയംമുതലസ്തമയം   വരെ .   ഹൃദയകവാ ടം   തുറന്നുകേറി സദയം   മനസ്സുകൾ   കീഴടക്കി .

മാരുതനും മരമുല്ലയും!

    (മണിമഞ്ജരി)  അടവിയിൽ   നിന്നിടും  വിടപിയോ   മൈത്രിക്കായ് , അടുത്തിടുവാൻ ശ്രമം  വാതവുമായ് . അഫലത്തെ   ഗൗനിച്ചതേയില്ല   സമീരൻ , പ്രഫുല്ലത്തിൻറെയാശ   ഫുല്ലമല്ല .   പരിഭവം   തെല്ലുമേ   കാട്ടാതെ   പാദപം പരിചോടു   കാറ്റിനേ   കാത്തിരുന്നു . പവനനോ   മലാനോക്കി പാഞ്ഞടുത്തു ചെന്നു, പവമാനനേ   ശൈലമവഗണിച്ചു .   അവനകന്നോടിപ്പോയ് നിന്നില്ലവിടെയായ് , പവിഴമാം   മലരിന്റെ   കാടുതേടി . ലതകളോവനേകം വന്നു സ്മിതംതൂകി,  അതിമോദമായ്  പവനൻ   കരം   കൊടുത്തു .   ചെറുതാം ചെടികളും  ' ഞാൻമുന്നേ   ഞാൻമുന്നേ ' പറഞ്ഞു ചരിഞ്ഞു  വായുവിൻചാരേ . പ്രഥമമായിക്കണ്ട  പാദപത്തിൻ   വ്യഥ    പതിയേയവനോ ർത്തു ; ശോകമായീ .   ഒരുതരം   മരമുല്ല   അവിടെ   കുടികൊണ്ടു , ധിറുതികാട്ടാതവൾ കാത്തുനിന്നു  . പരമമാമവളുടെ സൗരഭ്യത്തെ  ചോർത്തി    , അരുമയായ്  വായുവിൻ  നാസികയും. അനിലന്റെ   ഹൃദയവും  അവളുടെ   ചാരുത   അതികൗ...

വേളിക്കത്ത്!

Image
ശ്രീകൃഷ്ണക്കോവിലിൻ മുന്നിൽ നീ നിന്നപ്പോൾ, ശ്രീയെഴും നിൻവക്ത്രകാന്തികണ്ടു. കൈകൂപ്പി നിന്നു നീ മെല്ലെയെന്നെ നോക്കി, കാണാത്തരീതിയിൽ ഞാനും നിന്നു. അമ്പലദർശനസന്ദർഭമെന്നിലായ് അമ്പോടതത്രയ്ക്കുമില്ലതന്നേ. വിശ്വാസമുണ്ടേറെ, ചിന്തനം ചെയ്യുന്നു, ഉള്ളിലാണീശ്വരനെന്നതോന്നൽ. ഇന്നായി മാധവൻ കാട്ടിയതാകുമോ ഇത്രയും ശാലീനയായ നിന്നെ? ഇന്നത്തെ അത്യന്തനൂതനകാലത്തായ് ഇത്രസൗന്ദര്യം ഞാൻ കാണാറില്ലാ. ‘മാമൂലിൽ താൽപ്പര്യമേറും പഴഞ്ചൻമോൻ’ മാതാവു ചാർത്തിത്തന്നൊരു നാമം. “മാലാഖതുല്യമായ് ദീപ്തിചൊരിഞ്ഞിടും മാനിനീ! നീയെനിക്കായ് ജനിച്ചോ? മാനസം വന്നില്ല കൂടെ വരാൻമടി, മന്ദബുദ്ധിപോൽ ഞാൻ നോക്കിനിന്നു നിന്റെ വക്ത്രത്തിന്റെ ചേലോലും ചിത്രമെൻ  നെഞ്ചിലെ  ’ക്യാമറ’ ഒപ്പിമെല്ലേ. മാനസമാല്യവും ചാർത്തിയന്യോന്യമായ്, മാൻസമമുള്ളം കുതിച്ചുചാടി. നിന്നെക്കൂട്ടിപ്പോരുവാൻ  മനം മോഹിച്ചു, എന്നാലും തേടി പഠിക്കാൻ മാർഗ്ഗം. ഫോണിന്നക്കം നിന്റെ ചിത്തത്തിൽ വാസമായ് നിന്റെ ഫോൺസംഖ്യയെന്നാത്മാവിലും. പാവമാം ഫോണുകൾക്കന്യമായ് വിശ്രമം കാവൽനിന്നു പ്രേമവാതിലിലായ്.       നിന്നെഞാൻ ‘ഇൻസ്റ്റാഗ്രാം’ പൊൻരഥത്തിൽക്കേറ്റി,  എന്നും കൂടെക്കൂട്ട...

പൊടകൊട! (നാടൻ പാട്ട്)

               പൊടകൊട !   ചാന്തേടെ   പൊടാകൊടാ            കൂടാം   നീ   വായോ   പെണ്ണേ ! ചന്തത്തീയൊരുങ്ങണേ            ചന്തിരൻ   വരുംപെണ്ണേ .   ചാന്തുപൊട്ടൊന്നു   നെറ്റീ ,           കണ്ണേലോ   കരീമശി , ചേലുള്ള   ചേലചാർത്താം             മുല്ലപ്പൂ   മുടിമേലും .   തത്തിമി   തിമിതിമി                തത്തിമി   തിമിതിമി (2).   വല്ല്യമാളിയേക്കലേ           കൊച്ചിന്റെ   കാതിപ്പൂവും കല്ല്യേക്കടേന്നു   വാങ്ങാം         ‘ റോഡുഗോഡു ’ മാലയും .   മുണ്ടുകൊട   നാളെയാ          ...

ആറടിമണ്ണ്!(കേക)

ആറടിമണ്ണ്!  ഈശ്വരവാസം ചിത്തിൽ           മന്മനം ശുദ്ധമാക്കാൻ, ഈയൊരുജീവിതത്തിൻ          ചാലുകൾ കാട്ടിത്തരാൻ. ഈമഹാഗോളത്തിന്റേം        ചുക്കാൻപിടിപ്പൂദേവൻ ഈയുഗം നിർമ്മിക്കുന്ന         മാലിന്യം സംസ്ക്കരിക്കാൻ. ഭഗവാൻ നയിക്കുന്നൂ,   എന്നുഞാൻ നിനക്കുന്നു, അവന്റെ വിരൽത്തുമ്പാൽ        ചലിപ്പൂ യന്ത്രംപോൽ ഞാൻ.  പ്രത്യുഷപ്രദോഷങ്ങൾ          വാസരരാവുകളും, പ്രത്യേകഭാവമെന്നാൽ          സർവ്വവുമേകംതന്നെ. ജീവിതനാടകത്തിൽ         പലതാം വേഷങ്ങളാൽ ഭാവപകർച്ചചെയ്ത-      ങ്ങാടുന്നു നാമെല്ലാരും. വേദങ്ങൾ മാറിവരും          വേലകളൊക്കെമാറും വാദങ്ങൾ വിവാദങ്ങൾ          നാടുവാണീടും വേള. വിദ്രോഹചിത്രവധം        ചെയ്യുവോൻ  പ്രമാണിയായ്, വിദ്വേഷമശേഷവു-       മേശാത്തോൻ  പിണിയാളും.  ഉള്ളിലുള്ളഹങ്കാര...

ആഴത്തിൻ ഗഹ്വരം!

മനുജചിത്തമോ    അഗാധഗഹ്വരം കുനുകുനേയെല്ലാ മുയർന്നിടും ചീക്ക . തനുമനങ്ങളേ    പഠിച്ചിടുമ്പോഴോ ,  കനിവിൻ തേൻതുള്ളി    കിടയ്ക്കാൻ പ്രയാസം .   പൊതുവെ വൻവനം ,  വനമൃഗങ്ങളെ - യതിനിഗൂഢമാ യൊളിപ്പിക്കുമിടം . അതികൗശല്യമായ്  മൃഗയാവിനോദ - മതിശ്രമം പോലെ   നടക്കും ചേതസ്സിൽ .   അതിസമർത്ഥമായ്    കളവും കൊള്ളയും , അധോഗതിയേറും    കൊലകൾ കേളിയും , കുതിക്കും നല്കീടാൻ , നരർക്കായ്  ഭത്സനം. ചതിക്കുവാൻ കളം   രഹസ്യമുണ്ടാക്കും .                     പടവുകൂടുതൽ   പണിഞ്ഞിടും സദാ , പടികളും കേറുമു യർച്ചകൾക്കായി . ഉടക്കുവാൻ മടി യശേഷമില്ലല്ലോ , വെടിയുണ്ടകൊണ്ടും   ശ്രമം തുടർന്നു പോം .   അതീവ ഹൃദ്യത ,  അതിമഹോന്നത - യതൊക്കെയല്ലയോ , അതിസമ്പന്നത !   വിശാലമാനസം    സഹജമായുള്ളോർ വിശുദ്ധമായ് ചെയ്വൂ   സഹായകൃത്യവും .   മുറിവുമേകിടാൻ    മനങ്ങളിൽ കഷ്ടം ! അറിവുടയോനും   കരുതിടും കാലം . സ്പുലിംഗങ്ങൾ മിന്നും  ചിലസ്ഥലങ്ങളിൽ, സഫലമാക്കിട...