Posts

Showing posts from October, 2023

ജഗത്തിൻ ലയം!

        അഹല്യാ   ദേവിയെ   നീ         പ്രണയിച്ചില്ലേ     ഇന്ദ്രാ ! മഹാമുനിയോ   നിന്നെ               പെരുത്തുശപിച്ചില്ലേ  ? അതിനുള്ള    പകയോ           പലകാലങ്ങളിലായ്   ക്ഷിതിയേ   ശിക്ഷിക്കുവാൻ               മുകിൽമാലമാറ്റുന്നു .   മഴമേഘ   നാഥനാം            മഘവാനേ  ! നീ    നോക്കൂ   ഇഴജന്തുക്കൾപോലും                ഉഴറുന്നു   നീരിന്നായ് ‌. മരുഭൂമിയായ്    മാറും                ഹരിതധരയഹോ ! പുരന്ദരാ ! നീ   ചാപം                 ...

വിഷലോകം!

  കല്പാന്തകാലംതൊട്ടു       മർത്യാ! മേദിനി നിന്നെ ഉത്സാഹപൂർവ്വമായി         പോറ്റിവളർത്തീടുന്നു. ഉത്സുംഗേയരുമയായ്          വച്ചു താരാട്ടുപാടി വാൽസല്യമധുവൂട്ടി         വളർത്തിനിന്നെ നിജ. വയലേലകളിലായ്          കതിർ വിളയിച്ചമ്മ വയറിൻ വിളികളെ          ശ്രവിച്ചു ശമിപ്പിച്ചു.  താപത്താൽ വശംകെട്ടു           നീയങ്ങുരുകും നേരം ആപത്താം ചൂടകറ്റാൻ           മാരുതനേവിളിച്ചു. ക്ഷുത്തിനെ ഓടിക്കാനായ്          തെളിനീർത്തടാകങ്ങൾ ഉത്തമമായിത്തന്നെ            ഉണ്ടാക്കിവച്ചൂവമ്മ! ഉത്തുംഗമാം ശ്രിംഗത്തി-        ലിരുത്തി തോഷമേറ്റി ഉന്നതമൂല്യങ്ങൾതൻ        ജ്ഞാനം പകർന്നുതന്നു. ഉന്നതമായ്പ്പറക്കാൻ          ചിറകുപൊന്തിയപ്പോൾ ഉന്മാദം നിൻ ശിരസ്സിൽ        വാസം ചെയ്യുവാനെത്ത...

വൈഷ്ണവ് ജന തോ!

      ഗാന്ധിയെന്നുള്ള   ശബ്ദമീ   ലോകത്തിൽ കാന്തിചൂടി   സുഗന്ധം   പൊഴുക്കുന്നു . ഭാരതഭൂവിൻ    ശ്രേഷ്ഠത   ദിവ്യമായ് പാരം   പ്രശസ്തം   മഹാത്മാമൂലമായ് .   ഭേഷായിയിറ്റി ‘ വൈഷ്ണവ്   ജന   തോ ’ രാഷ്ട്രത്തിൻ   താതൻ   ജനത്തിന്നേകീടാൻ . ഇഷ്ടപൂർവ്വമായ്   കൈക്കൊണ്ടു   പൗരന്മാർ , തുഷ്ടിപൂർവ്വമായ്   ആസ്വദിച്ചേവരും .   തേൻതുള്ളിപോലേയൊഴുകീ   മൺഹൃത്തിൽ , തെന്നൽപോലുമതേറ്റു   ചൊല്ലിപ്പോയി . ദേശഭക്തിതൻ   മാസ്മരശക്തിയെ , ആശപോൽതട്ടിയുണർത്തി   ഗീതകം .   മാഹാത്മ്യം   കാട്ടീ   വാക്കിലും   നോക്കിലും ആഹാ ! മാന്ത്രികൻ   രാജർഷിയാം   ഗാന്ധി . കൈയിലൂന്നുകമ്പേന്തി   നടന്നപ്പോൾ   മെയ്യും   മനവും   നാടിൽ    സമർപ്പിച്ചു .   ആഹാരം , വസ്ത്രം , അമൂല്യവസ്തുവിൽ മോഹമില്ലെന്ന   സത്യം   സ്പഷ്ടമാക്കി . അക്രമം   വേണ്ടാ   വേണ്ടതഹിംസയും , സൂത്രവാക്യങ്ങൾ   സ്വാതന്ത്ര്യലബ്ദ്ധിക്കായ് .   ആദർശങ്ങൾ , വിളമ്പിയില്ലാളാകാൻ മോദ...

പിച്ചകപ്പൂച്ചെടി!

    അച്ചൻകോവിൽനദീ   തീരത്തു   ഞാനൊരു   പിച്ചകപ്പൂച്ചെടി   നട്ടിരുന്നു . പിച്ചവച്ചു   ഞാൻ    നടന്നൊരായോരത്താ - യാച്ചെടി   പൊന്തിവന്നുത്സാഹമായ് .     പച്ചവെള്ളംകൊണ്ടു   സ്നാനം   ഞാൻ   ചെയ്യിച്ചു ഒച്ചവിനായതു   പൊങ്ങിവന്നു . പച്ചിലച്ചാർത്തുകൾ   ധാരാളം   വന്നതിൽ പഞ്ചഭൂതേ   താരം   നിൽക്കും   പോലെ .     ഇച്ഛപോലെന്നെന്നും   ഞാനതിൻ   ചുറ്റുമായ്   ഇത്തിരിനേരം   ചെലവഴിച്ചു . പിച്ചകം   സന്തോഷസൂചകമായ്   തന്നു   പച്ചിലസംഖ്യയിൽ   പുഷ്പങ്ങളും .     ഉച്ചനേരത്തും   കുസുമങ്ങൾ   സദ്ഗന്ധം   മെച്ചമായ്പ്പേറി   വിലസിനിന്നു . ചാഞ്ചാടി   കാറ്റൊപ്പം   നിന്നയെൻ   സർവ്വസ്വം പഞ്ചമമ്പാടി   രസിച്ചിരുന്നു .     മച്ചിങ്ങ   പെറുക്കാൻ   വന്നീടും   കുട്ടികൾ ഒച്ചവെച്ചു   പൂ   പറിച്ചെടുത്തു . പിച്ചകം   നൊമ്പരം   തെല്ലുമേ   കാട്ടാതെ   പുഞ്ചിരിതൂകി   പുഷ്പങ്ങളേകി . ...