തിരക്ക് !


 

(മണിമഞ്ജരി)

 

 

അരികിലായ്  നീ  വരൂ  ചൊല്ലിടാം  ഞാനെൻറെ  

പരിമിതികൾ   വേല   മുഴുവനാക്കാൻ.

വിലയേറെയുള്ളതായ്  കാണുന്നപ്രിയവസ്തു

വലിയതാം  കാലമതൊന്നുതന്നെ .

 

ചെറിയതാവില്ലതു   നീട്ടുവാൻ പറ്റില്ല,

വെറുതേകളയല്ലേ  വേളകളേ.

വളയില്ല ചരിയില്ല ഒടിയില്ല തെല്ലുമേ,

വിലചൊല്ലി വാങ്ങുവാനാവതില്ല.

 

ഒരിടത്തു നിൽക്കില്ല ആരെയും കേൾക്കില്ല

കരണങ്ങൾ  നോക്കില്ല മുന്നേറിടും.

അരുവിപോലോഴുകുന്നുയെങ്ങോട്ടും നോക്കാതെ.

അമൃതം ചുറ്റും ചേറും  ചിരികൾ തൂകീ.

 

സമയമില്ലെന്നുള്ള  പല്ലവി ചൊല്ലുന്നു 

സമയമൂല്യം കാക്കാ   മർത്യരൂപം .

സമയത്തെ ചോർത്തുവാനെത്തുന്നൂ  'വാട്സാപ്പും'

സമയക്കൊള്ള ചെയ്യാൻ  മാധ്യമവും.

 

നുണകൾക്കു കൂട്ടുകാർ  നാടകം കാട്ടീടും,

പണവിടയ്ക്കു നേരമില്ലാപോലും.

അണികളെല്ലാമെത്തുമേഷണീവേദിയിൽ  

അണയുന്നു വേളകൾ  മേളമാക്കാൻ.

 

സമയമാം കോണിയിൽ  മേലോട്ടുകയറുമ്പോൾ 

സുമഗമാകില്ലല്ലോ കാഴ്ചയെല്ലാം.

കയറ്റമിറക്കങ്ങൾ  സമയത്തിൻ സമ്മാനം,

കലിവേണ്ട  നമുക്കതു  സ്വീകരിക്കാം.

 

വളരേവിലപ്പെട്ട സമയത്തെ  സന്തതം 

കളികൾക്കു മാത്രമായ്   പാഴാക്കണ്ടാ.

സമയത്തു ചെയ്യുന്ന ഒരുചെറുതുന്നൽതാൻ,

സലാം പറയുന്നതൊൻപതോടായ്.

 

 

 

 

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!