സന്ധ്യേ!
(വൃത്തം- മഞ്ജരി)
ഓരോദിനത്തിലും സന്ധ്യേ!നിൻ കണ്ണിലായ്
പാരിന്റെ പ്രേമമൊളിച്ചുവയ്പ്പൂ.
നേരായവേരാണു ജീവന്റെ പന്ഥാവിൽ
ചാരുപൂമ്പാറ്റയാം സന്ധ്യേ! സഖീ!
സുപ്രഭാതത്തിലായ് നിത്യവും മന്ദമായ്
സന്ധ്യേ! എത്താറില്ലേ, കോമ ളാ൦ഗീ!
എന്തൊരു സൗന്ദര്യം വർണ്ണിപ്പാനാവുമോ
ചന്തത്തിൻ പര്യായം പെൺകൊടിയേ!
സുന്ദരം സുരൂപം കായം മനോഹരം
ചന്ദനം, കുങ്കുമം പൂശിവരും.
കാല്യംസായംകാലസഞ്ചാരം ചെയ്യുന്നോ-
രെല്ലാരും പ്രേമിക്കും ചാർവാംഗിയേ .
സന്ധ്യേ നീ വന്നുവോ? എത്തനനേരമായ്
ചിന്തയിലാണ്ടു ഞാൻ കാത്തിരിപ്പൂ.
എന്തിത്രവൈകുന്നു സൂരനെപ്പേടിയോ?
അന്തിമലരീ! നിൻ ദുഃഖമെന്തേ?
കാലം പോയാലും വന്നാലും വെറുള്ളോർ,
ചേലിൽ നിന്നേ വെല്ലാനാരും പോരാ.
നിന്നുടെ സൗകുമാര്യത്തിൽ കുശുമ്പായീ
വന്നു നിന്നെ നോക്കും കൗമുദിക്കും.
ധാത്രിയോ നിന്നേയണിയിച്ചൊരുക്കുമ്പോൾ
രാത്രിക്കു നിന്നോടു കോപം വർദ്ധിക്കും.
'റൂഷും ലിപ്സ്റ്റിക്കും' നിന്റെ കപോലത്തിൽ
ഭേഷായ് വിളങ്ങുന്നുവെത്ര ഹൃദ്യം!
ക്ഷോണിയും നിൻതാതൻ ഭാസ്വാനും ചേർന്നങ്ങു
ക്ഷീണംകാട്ടാതെ കാക്കുന്നു നിന്നേ.
പൂമുഖം ചോപ്പാക്കി ആരേയും മയക്കു-
മോമനേനിന്നേഞാൻ സ്നേഹിക്കുന്നു.
പൊന്നുരുക്കിച്ചേർത്ത വർണ്ണം, ചെഞ്ചായവും
നന്മയുംചേർത്തങ്ങൊരുങ്ങുന്നുനീ.
എന്നാളും നീയുമീയദ്ഭുതഗോളവും
പൊന്നെന്നുതന്നെ ചിന്തിയ്ക്കുന്നു ഞാൻ.
Comments
Post a Comment