ഓടക്കുഴൽസ്വനം!



(മഞ്ജരി)


 താതൻതൻ  മിത്രന്റ സൂനുവാമക്ഷയൻ

മന്ത്രങ്ങൾ വായിച്ചോടക്കുഴലിൽ.

പഞ്ചാമൃതസമം ഗാനത്തിൻ സ്വനങ്ങൾ

വീചികളായി പകർന്നു  പൈതൽ.


ശാലീന പെൺകുഞ്ഞു ശാരിക വന്നെത്തും 

ശല്യംവിനാ കേൾക്കാൻ വാദ്യഗീതം.

പഞ്ചമിപ്പൈതലിൻ ആനനയാമ്പലിൽ

പുഞ്ചിരിപ്പൂക്കൾ വിരിഞ്ഞുനിന്നു.


ഏറെ മറിഞ്ഞുപോയ് വാസരത്താളുകൾ,

ഏറെ വികസിച്ചു കുട്ടിമനം.

മൈത്രിതൻ ഭാരത്തിൽ വന്നു വൈജാത്യവും,

മറ്റൊരു ചായം ശിശുക്കൾ  ചാർത്തി.


മാനസങ്ങൾക്കുള്ളിലുത്സവവേളകൾ  

മൗനമായ് പൊന്തി കൊണ്ടാടുവാൻ.. 

വേറെ സ്ഥലത്തുപോയ് വാദകൻ വിദ്യയ്ക്കായ്

വേറിടാൻ സാധിയാ പെൺകൊടിക്കും.


വാദനങ്ങൾ പൊന്തി സൗരഭ്യം പരന്നു

വാദ്യനക്ഷത്രം പയ്യൻ  കോളേജിൽ.

കോളേജുകൂട്ടർക്കു മദ്ധ്യേ കലാകാരൻ

ഓളമായ്, ചിത്തങ്ങൾ പിന്തുടർന്നൂ.


എന്നും പ്രതീക്ഷിച്ചു  സന്ധ്യക്കു  ശാരിക 

തൻ്റെ  ചിത്ച്ചോരനെ ഒന്നു  കാണാൻ.

ഓളത്തിരത്തല്ലൽ വിസ്മൃതിയിലാക്കി

കേളിക്കൂട്ടു മറന്നക്ഷയനും.


വാദ്യപ്രവാഹത്തിൻ  കൂട്ടിനായ് ഗീതിതൻ 

സദ്യയൊരുക്കി ഹാ! മറ്റൊരുത്തി.

ഉള്ളുനുറുങ്ങിടും പെണ്ണിൻ  തഴക്കങ്ങൾ,

ഉള്ളംതയ്യാറാക്കി  വിണ്ണിലെത്താൻ.

 

മണ്ണുവിട്ടു പോകും യാത്രിക്കു തോന്നണം,

വിണ്ണിൽ നക്ഷത്രങ്ങളേയേറെക്കാണാം.

ഉണ്ടൊരു താരകം നിങ്ങൾക്കായ് രക്ഷണം 

ഉണ്ടാക്കും ധാത്രിയിൽ , തേടിനൊക്കൂ.

   









Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!