ജ്ഞാനനിറവ്‌!


(മഞ്ജരി )


അമ്മയും അച്ഛനും സ്വപ്‌നങ്ങൾ  കാണുന്നൂ,

അല്ലൽ വിനാ കുഞ്ഞു മുന്നേറുവാൻ. 

ആരെടെ മുന്നിലും തോല്ക്കാതെ  കണ്മണി,

അർത്ഥവത്താം തേർ തെളിച്ചിടേണം.


അമ്പലസന്നിധി പൂകീ  മാ, പിതാവും,

അക്ഷരമാകും തേൻ കുഞ്ഞിൽ തൂകാൻ. 

ആദ്യാക്ഷരം നാവിലായ്   പാകീ പൂജാരി, 

ആനന്ദസാഗരമാക്കാൻ ഭാവി.  

  

ആഗോളവിജ്ഞാനം കുഞ്ഞിൽ നിറയേണം,

അജ്ഞാനമാമിരുൾ തൂത്തെറിയാൻ.

 അക്ഷരദേവിതൻ കാരുണ്യ പീയൂഷം 

അക്ഷിതതുല്യമൊഴുകീടേണം. 


ജ്ഞാനനിറവും  തലോടണം  പൈതലെ, 

ജ്ഞാനിയായ് മാറേണം വേദികളിൽ.

ശാരദ!  വിജ്ഞാനവീഥിയെക്കാട്ടേണം.

ആരോമൽക്കുഞ്ഞിനെ വിദ്വാനാക്കാൻ.


ജീവിതസാഗരത്തോണികളോടിക്കാൻ 

ഭാവപൂർണ്ണം   പാടവം നേടണം.

ആശയപൂർണ്ണമായ്  ചേതസ്സുണരേണം 

ആശ്രയം ദേവിയിൽ, താരമാകാൻ.


വാക്കുകളെത്തേണം  നാവിൻ മുതൽക്കൂട്ടായ്‌,

ഒക്കേണം പാണ്ഡിത്യം  കർമ്മത്തിലും.

മാനസം  സംപൃപ്തമാകേണമാഗ്രഹം

മേനിയുള്ളതായിത്തീന്നിടേണം.


ആപാദചൂഡം നമിച്ചിടും  ദേവിയേ 

ആതങ്കമെല്ലാമൊഴിച്ചീടുവാൻ .

വിജ്ഞാനപൂർത്തിയിൽ  പാരിൻറെ പൗരനായ്‌,

അജ്ഞത മാറ്റേണം വാഴ്‌വുവേണം.




Comments

Popular posts from this blog

പാവനനാമം!

കർണ്ണികാരം

ഏകാന്തയാത്രികൻ!