ഇരുചെറു പൂക്കൾ!

 


(അന്നനട)


വിളക്കത്തു വയ്ക്കാൻ തെറ്റി(ചെത്തി)പ്പൂ പറിച്ചപ്പോൾ മുകളിൽ കാണുന്ന പൂക്കൾ കിട്ടി. അഞ്ചും മൂന്നും ഇതളുകളിൽ രണ്ടു പൂക്കൾ. അതുകണ്ടപ്പോൾ മനസ്സിലുദിച്ച വരികൾ.


ഇരുചെറു പൂക്കൾ! 


(അന്നനട)


നിറന്ന ചോപ്പിലായ് ധരിച്ചുകുപ്പായം

വിരിഞ്ഞുപൂക്കളും, സ്മിതം ചൊരിഞ്ഞവർ.

സമാനമാനസർ, മനം കുളിർത്തതും

സമത്വരൂപമായ് കിളിർത്തു   സ്നേഹവും.


അഹം കളഞ്ഞവർ  കുടുംബമായ് നിന്നൂ,

സുഹൃത്തുക്കൾസമം സഹായവും ചെയ്തു.

ഇതൾ നന്നാലായീ സുമങ്ങൾ പ്രായേണ

പതിവായ്  കൂട്ടമായ് നിറുത്തുന്നൂ ചെത്തീ 


കരംപിടിച്ചവർ സുമോദമായാടീ, 

മരുത്തുമർക്കനും തുണയ്ക്കുവാൻ വന്നൂ.     

ഭരതനാട്യവും ഒടീസി നൃത്തവും,     

ശരിക്കുപാടവത്തൊടേ നടിച്ചവർ.


വെറും രസത്തിനായ്   സുമം സ്വമിത്രത്തെ     

ശരിക്കൊന്നു നോക്കി മനം കറുത്തുപോയ്.  

“കുറഞ്ഞതെന്തിതിന്നെനിക്കൊരു  ദള-   

മവൾക്കതഞ്ചെണ്ണമെവിടുന്നുകിട്ടി? 


എടുത്തുവോ അവളോരു ദളമെന്റേ?”

കടുത്ത ദേഷ്യത്തിൽ തലയ്ക്കു കൈവച്ചൂ.       

അടുത്തുനിന്നവൾ ദലങ്ങളഞ്ചെണ്ണം      

മുടിയ്ക്കുമേൽവച്ചു  വിലാസം കാട്ടുന്നൂ.


ദളം മൂന്നുള്ളവൾ വിഷമംകാരണം

കളിനിറുത്തിയുമൊളിമങ്ങിനിന്നു.      

“വളഞ്ഞ ബുദ്ധിയോ!   ഇണപ്പൂവായിട്ടും?

അളവില്ലാ ഭ്രമമബദ്ധമായിടും.

 

“നമുക്കീശകൃതം സദാ മാനിച്ചിടാം, 

 സമത്വവാദങ്ങൾ  കരണീയമല്ലാ.      

ചെറുജീവനിലേയുയർന്നവ്യാമോഹം,

ചെറുക്കുക നല്ലൂ, “  പവമാനൻ ചൊല്ലീ.




     


Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!