സ്നേഹതീരം!

(ഗദ്യ കവിത)


സ്നേഹത്തിന്റെ കൂപത്തിൽ  നിത്യസ്നാനം,

കരുതലിന്റെ തൊട്ടിൽ തലോടലുകൾ താരാട്ടായി.

വാത്സല്യഭക്ഷണമധികം ഭക്ഷിച്ച്,

ആരോമലുണ്ണിയെപ്പോൽ പൊക്കത്തിൽ വളർന്നവൻ.

അച്ഛനായി, ചേട്ടനായി,മുത്തശ്ശനായി എല്ലാമായയാൾ.

 അവനിൽ ആവശ്യങ്ങൾ വികാസിച്ചു.

 

സ്വപ്നത്തിൽലവൻ അയാൾക്കു വജ്രമായി, വജ്രംസൂക്ഷിക്കാൻ 

ആരോഗ്യം പണയംവച്ചു.

കഠിനവേല സമയം മോഷ്ടിച്ചു.

രാവിനേം പകലാക്കാൻ പുറപ്പെട്ടു' ‘സെക്യൂരിറ്റി'

യിലെത്തി ലക്ഷ്യം കണ്ടു.

 

കോളജവനെ ചേർത്തുനിറുത്തി. സൗഹൃദം പരാന്നഭുക്കായി

 അവനിൽ പ്രവേശിച്ചു.

 അവന്റെ യുവത വൻതിരയിലേക്കു കുതിച്ചു ചാടി.

തിരകളിൽ കള്ളും പെണ്ണും ചാഞ്ചാടുന്നത്,

അവന്റെ കണ്ണുമഞ്ജളിച്ചു.

 

 കീശവിട്ടു വേറെകീശതേടി കാശും കൂട്ടവും,

സാധകം ചെയ്തു മോഷണകല. അയാൾ 

സങ്കടക്കടലിലേയ്ക്ക് തള്ളപ്പെട്ടു.

 

നൊമ്പരവെള്ളപ്പൊക്കം അലതല്ലി ഹൃദയത്തിൽ,

സന്തോഷത്തീരം തേടി ഊഴിയിലലഞ്ഞയാൾ,

ഇരുളുമാത്രം കണ്ണിൽപ്പെട്ടു. സ്നേഹത്തുരുത്ത്,

വെളിച്ചം, ! അകലെ.

 

അവൻ ഹോ!പിടിക്കപ്പെട്ടു. ഹാ! അവന്റെ നേട്ടക്കലവറതുരുമ്പു 

പിടിച്ചു. നഷ്ടക്കുന്നു മനസ്സിലെത്തിനോക്കി. തോൽവിക്കുമുന്നിൽ

 സാഷ്ടാംഗനമസ്കാരം ചെയ്തുതിരികെ വന്നു. അസ്ഥിക്കൂടിന്നരികിലേക്ക്.

ആഅസ്ഥികൂടം അച്ഛനെന്ന ബോധം ഇപ്പോഴാണവനിൽ

 സന്ദർശനത്തിനെത്തിയത്.‘അച്ഛനുണ്ടെനിക്ക്’, അവൻ നിശ്വസിച്ചു.

 

ദുഖക്കയങ്ങളിൽ  മുക്കല്ലേ മക്കളേ!

മാതാപിതാക്കൾക്കൊരുഹൃദയമുണ്ട്.

 

 

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!