എൻ്റെ കുഞ്ഞു ഗ്രാമം!



(ഉപസർപ്പിണി)


കരുതൽ കാക്കുന്നു കേരളപ്പെറ്റമ്മ 

അരുമയാം പതിനഞ്ചു മക്കൾക്കായി.

ഹരിതാഭയോലും   പട്ടും ഭംഗ്യാ ചുറ്റി,

പെരുമപേറും  രത്‌നാകരേ  താമസം.


രുചിരമായ് ഭാരതാംബ നല്കി  സംജ്ഞ ,

സചിവൻ  കേരത്തിൻ  നാമം  കടംകൊണ്ടായ്.

അഴകിൽ    നിൽക്കുന്നതെൻ്റെ  കുഞ്ഞു ഗ്രാമം,

മിഴികളിൽ   ഫുല്ലം  പുഞ്ചിരി  പൂക്കളും.  


  തകിടിക്കുത്സാഹമേറ്റിയ  പുല്ലുകൾ 

പകിടക്കേളിയിൽ മുങ്ങിയ മട്ടിലായ്.

കുമിഞ്ഞു  കൂടുന്ന വൈക്കോലിൻ കൂനകൾ 

അമിതമായ്  കാണാം ഗ്രാമഗേഹങ്ങളിൽ.


ചെടികൾ തമ്മിലായ്   കോർത്തു നിൽപ്പൂ കരം. 

അടികൾ തെറ്റാതെ സൗഹൃദമധുവിനായ്.  

ഗഗനമോ  ചൂടി ചംബനം ചുണ്ടിന്മേൽ 

ഖഗകുലം   വന്നാൽ നൽകാൻ  ശുഭമായി.


വയറു കാലിയോ  അർദ്ധനിറവായോ 

കയറുമേന്തുന്നു  ബാലർ  കാലി മേയ്ക്കാൻ.  

കുറവുമുണ്ടേറെയെങ്കിലും തമ്മിലായ് 

കുറവു കാട്ടില്ല സ്നേഹമൊഴുക്കുവാൻ.


ചെറിയ നാടിൻെറ   നാമവും  ചൊല്ലുന്നു,

കുറിയ പേരതു ' ഇറവങ്കര' ഹാ!

മമതയ്ക്കിളവു തെല്ലും നല്കീടാതെ,

മഹിമ  കാക്കുന്നു പൊന്നുപോലെ  നരർ.

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!