ഡോക്ടറുകുട്ടി!

 


(മണികാഞ്ചി)



അവളുടെ വിഹായസ്സിൽ  ദൃശ്യങ്ങളേറെയായ്,

അവളതിനുമാത്രമായ്  പണിഞ്ഞതു  കണ്ടുവോ?  

അവളുടെ മനസ്സിലായ്   മോഹതരംഗങ്ങൾ,

 അവളുടെ നഭസ്സിലായ് വെള്ളിമേഘങ്ങളും. 


മനമതു  സുരസ്ഥാനമായ് ,   നിൽപ്പു മോഹങ്ങൾ,

പനിമതിസമാനമായ്   ഭിഷഗ്വരയാഗ്രഹം.

അകമലരിലാക്കുട്ടി  നെയ്തു മനോരാജ്യം,

അകമെ നടനം  ചെയ്തു  ചികിത്സാവേഷവും.  


കനവുനിറയും ചിന്ത മുന്നേറിപോയപ്പോൾ

കനിവുകളവൾ കാട്ടീ  പഠിക്കുംകാര്യത്തോടായ് .

അനുനിമിഷമായ് ഡാക്ടറാകാൻ ശ്രമം  ചെയ്തു. 

അതിനു ഭഗവാനും  വരങ്ങൾ  ചൊരിഞ്ഞല്ലൊ.


കുഴലതു ഗളത്തിലേയലങ്കാരമായ്മാറി ,

കഴിവുകൾ   ചികിത്സയിലുണ്മയായി  ചേർത്തു. 

ഒഴിവുസമയങ്ങൾ  രോഗിയ്ക്കു തുണയായീ,

മിഴിവുകൾ  കുറവൊട്ടുമില്ലാ  തണലായീ.


ഒരുദിനമൊരു ക്രൂരമാനവൻ  ഡോക്ടറെ 

ഒരുനിമിഷതോന്നലിൽ  ഭേദിച്ചു  കൊല്ലുവാൻ. 

പടുജനനമെപ്പൊഴും ജഗത്തു  കൈയടക്കി,

പടവുകളിൽ  ദ്രോഹിക്കാൻ  കല്ലുകൾ പാകുന്നു. 


കരമതിൽ ഗ്രഹിച്ച കത്രിക   ഭേദിച്ചു      

പരിചരണ കാരിയം പ്രത്യക്ഷപ്പെട്ടില്ല.  

ഒരുകഠിന വേദനയാലിംഗനം ചെയ്തു.

കരയുക രവംകൂട്ടിയാവില്ല ഡോക്ടർക്കു,   


 മഹിയിലുഡുവായി തിളങ്ങുവാൻ  മോഹിച്ചു, 

 മഹിമനിലകൊള്ളുമിനിമേലേ  മാനത്തായ്.

സ്ഥിരമുയരെയായി ജീവൻ കടന്നുപോയ്,

 പരിചിൽ വിലസീടുമാക്കുട്ടി വിണ്ണിലായ്,

    




 

  

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!