മഴയ്ക്കുവേണ്ടി മിഴിനട്ട്!
(വൃത്തം- ഹംസപ്ലുതം)
മഴയേയിഷ്ടപ്പെടാത്തോർ ഭൂമിയിലില്ലാ,
മിഴിനട്ടങ്ങാൾക്കാർ നിൽക്കും മഴയ്ക്കുവേണ്ടീ.
അമർഷത്തിൽ ഗ്രീഷ്മം വന്നാൽ സഹിയാൻ വയ്യാ,
സമചിത്തരായി നരർ നിലകൊണ്ടീടും.
ഇടവപ്പാതിക്കായ് ഞങ്ങൾ പ്രാർത്ഥന ചെയ്തൂ,
ഇടവിടാതപ്പോൾ പെയ്ത്തു കുണുങ്ങി വന്നു.
കുസൃതികുട്ടിക്കു നമ്മൾ സ്വീകാരമേകീ,
അസുഖമേറ്റുവാൻ പക്ഷേ അവൾ തുനിഞ്ഞൂ.
അരിശത്തിന്നുയർച്ചയായ് താണ്ഡവമാടീ,
കര വാരിയാപ്പെൺകുട്ടി കടലിലിട്ടൂ.
കുടിലോ കൊട്ടാരമെന്നോ കൂട്ടാക്കിയില്ലാ ,
അടിക്കടി ശക്തികാട്ടി ഭയമേറ്റി നീർ.
മൃഗങ്ങൾ, മനുഷ്യർ, മല, മാളികകളും
പ്രളയപ്പേടിയിൽ മുങ്ങി കണ്ണീർ പൊഴിച്ചൂ .
കഴിക്കുവാനുള്ള ഭക്ഷ്യം അടിത്തട്ടിലായ്,
മഴയേ നീ വഴിയേയും മുക്കിക്കൊന്നുവോ?
ഇരുളോ, നീയോ വിഴുങ്ങി വൈദ്യുതീ ദീപം?
പറമ്പിനെയാറുവന്നു കെട്ടിപ്പുണർന്നൂ,
ജീവികൾക്കു കാണ്മാൻ വയ്യാ പുറംലോകങ്ങൾ
എവിടവും മാരിവാരി സ്വന്തവുമാക്കി.
ദ്യുവേ! ദേവാ! മതിയായി കഴിഞ്ഞാവശ്യം,
ഇവിടെയീ തോയം മതി കണ്ണീർ തോരട്ടേ.
വിയത്തേ! നീ കെട്ടിയിടൂ വട്ടുപെണ്ണിനേ,
വിയംപാടാം സ്വസ്ഥതക്കായ് രക്ഷിക്കൂ ജീവൻ.
വ്യയം= സ്തുതി
Comments
Post a Comment