മണ്ണും വിണ്ണും!
(മണ്ണും വിണ്ണും!
(വൃത്തം-മാവേലി)
' വാടികൾക്കുള്ളിലായ് നിൽക്കും പൂക്കൾ,
വാടാത്തവയ്ക്കേകി അപ്പു മുത്തം.
വല്ലിയിൽ ശോഭിക്കും സൂനമെല്ലാം
വല്ലാതേയാടുന്നതെന്തു ഭംഗി.
' മോനേ! മലർ മരുത്തിൻകൂടെ ,
മോഡിയിൽ നൃത്തമാടുന്നതാകാം. '
'ഹാ! രമണീയമീ പൂക്കൾ തായേ!
ഹാരം മനഞ്ഞേകുമീശനായി.
' ഈശ്വരൻ ജീവികൾക്കായി,കുട്ടാ!
വിശ്വം ചമച്ചൂ നിറച്ചു ശോഭ.
കൂകൂ.... കൂകും കുയിലാം കിളികൾ
കാകാ... കാകാ...കാറും കാക്കകളും,
തത്തിക്കളിക്കും പൊൻതത്തകളും,
തിത്തിരിപ്പക്ഷിയും ദൈവ സൃഷ്ടി!
മാധുര്യത്തേൻകൂടായ്, മുത്തേ! സൂനം,
ധാത്രിതൻ മുത്താം മരത്തിൽ നില്പ്പൂ.
കമ്പിളിമൂടിയുറങ്ങും മുകിൽ,
അമ്പിളി, ഫുല്ലംപോൽ താരങ്ങളും,
മണ്ണിലേ, മാനത്തേ, ഹൃദ്യദൃശ്യം,
കണ്ണിനിമ്പം നല്കും വസ്തു , പൊന്നേ! '
' എന്നാൽ മാതാ! മാനമെത്ര ശാന്തം?
മന്നി,ന്നഴുക്കിൻ്റെയാലയംതാൻ.
ഈശനെന്തേ പക്ഷപാതം കാട്ടി !
മോശമല്ലേ മാ! കാര്യങ്ങൾ പാരിൽ!'
'ഒന്നുപോലെല്ലാം വന്നെങ്കിൽ, മുത്തേ!
തിന്മകൾ നന്മയേ കൊന്നൊടുക്കും.
വൈവിധ്യമല്ലേ പ്രപഞ്ചസത്ത!
കാവലായ് നിൽക്കുന്നു ദിവ്യശക്തി.
നാണംവിനാ പക്ഷേ, ചേറും മർത്ത്യൻ,
സാനന്ദം മാലിന്യം കുഞ്ഞേ! നൂനം.'
' ഞങ്ങളമ്മേ! പൗരർക്കേകാം പാഠം,
എങ്ങനേം ഭൂമായെ ശുദ്ധമാക്കാൻ. '
' മാനവർ കാണട്ടെ നിങ്ങൾ,പുത്രാ!
മായംവിനാ ചെയ്യും രമ്യകർമ്മം. '
Comments
Post a Comment