ദിവ്യമാമുഡുക്കൾ!
(വൃത്തം-തരംഗിണി)
അയോദ്ധ്യതന്നുടെയാകാശത്തി-
ലുയർന്നുവന്ന താരകൾ നാലായ്.
ദിവ്യയുഡുക്കൾ നാലും ഹൃദ്യം
ഭവ്യതയാൽ പ്രജ കണ്ടു രസിച്ചു .
വജ്രസമാനം തിളങ്ങിനിന്നൂ
ഉജ്ജ്വല തേജസ്സിന്നുടെ നാഥർ.
സജ്ജനജിഹ്വയ്ക്കില്ല വിരാമം
നിർജ്ജരശൈശവ വർണ്ണനമൂലം.
ദാശരഥി, കനിഷ്ഠകുമാരർ,
ദേശത്തിൻ്റെ വല്ലരിയല്ലൊ!
അരമനയേയൊരു പൂങ്കാവാക്കി,
അരിയസുഗന്ധം പൊഴിച്ചു വളർന്നു.
നിനവുകളേ ധർമ്മത്തിൽ മുക്കി,
മനസ്സുകൾ പൂട്ടി വിലങ്ങുകൾ വച്ചു.
ധനുസ്സിൽ നെയ്തവരിന്ദ്രജാലം,
മനുഷ്യമനസ്സിൽ സുധയായ് മാറീ.
അഗ്രജനോ നൽനൃപനായ് മാറീ,
ദേശമമതക്കു നല്കീ കുടകൾ.
രാജ്യഭക്തിധ്വജത്തേ കാക്കാൻ,
രാജ്ഞിയെ കാട്ടിൽ വെടിഞ്ഞു രാജൻ.
ദേശത്തിൻറെയധർമ്മപ്പാതകൾ,
ഭേഷായ് കഴുകീ ധർമ്മജലത്താൽ.
അസത്യവൃത്തിപൊതിഞ്ഞുകെട്ടീ,
അധോലോകേ കുഴിച്ചുമൂടീ.
ശ്രീരാമരാജ്യമാഗതമായാൽ,
സ്വർഗ്ഗസ്ഥലമ്പോലാകും ദേശം.
നന്മകൾ വന്നാൽ ലഹരിപ്രണയം,
എന്നേക്കുമായ് വെടിയും യുവതാ.
Comments
Post a Comment